നേട്ടങ്ങളുടെ നെറുകയിൽ ചിത്രകാരന്‍ സി.ബി.ഷിബു
‘ദ ട്രീ’ക്ക് ചൈനയില്‍ നിന്ന് സില്‍വര്‍ പ്രൈസ്
ചൈനയിലെ, ചൈന ഡെയ്‌ലിയും വുക്‌സി മുനിസിപ്പല്‍സ് പീപ്പിള്‍സ് ഗവണ്‍മെന്റും ചേര്‍ന്ന് നടത്തിയ അന്താരാഷ്ട കാര്‍ട്ടൂണ്‍ ആന്റ് ഇല്ലസ്‌ട്രേഷന്‍ എക്‌സിബിഷനില്‍ ചിത്രകാരന്‍ സി.ബി. ഷിബുവിന് പുരസ്‌കാരം. ഷിബുവിന്റെ ‘ദ ട്രീ’ എന്ന ചിത്രം സില്‍വര്‍ പ്രൈസ് നേടി. 20000 ചൈനിസ് യുവാനും (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍രൂപ) ട്രോഫിയും പ്രശസ്തിപത്രവും പോര്‍ട്ട്‌ഫോളിയോ ബുക്കുമാണ് അവാര്‍ഡ്. പേനയും ജലച്ചായവും ഉപയോഗിച്ചാണ് ചിത്രം വരച്ചത്.
‘കുറഞ്ഞ കാര്‍ബണ്‍ ജീവിതശൈലി’ യായിരുന്നു വിഷയം. പതിനഞ്ച് ചിത്രങ്ങള്‍ സമര്‍പ്പിച്ചു. ഇസ്താംബുളില്‍വെച്ച് അവാർഡ് സ്വീകരിച്ചു.മുമ്പും ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഷിബു നേടിയിട്ടുണ്ട്.
അംഗീകാരങ്ങൾ ഏറെ
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ദേശീയ അംഗീകാരം രണ്ടു തവണ, ചൈനയില്‍ നിന്ന് സ്‌പെഷ്യല്‍ പ്രൈസ്, സൗത്ത് കൊറിയയില്‍ നിന്ന് ഓണറബിള്‍ ബഹുമതി നാലു തവണ, ബെല്‍ജിയത്തില്‍ നടന്ന നോക്ക് ഫീസ്റ്റ് അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ മേളയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ക്ഷണം, 2007 ല്‍ തുര്‍ക്കിയില്‍ നടന്ന 24-ാംമത് അയ്ഡിന്‍ ഡോഗണ്‍ അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാംസ്ഥാനം, തുര്‍ക്കിയില്‍ 2018 -ല്‍ നടന്ന 2-ാം മത് ഔവര്‍ ഹെറിറ്റേജ് ജറുസലേം ഇന്റര്‍ നാഷ്ണല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം , 2019 ല്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സിന്റെഒന്നാമത് അന്തര്‍ദേശീയ നോ ടൈം ഫോര്‍ ലിവര്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാംസ്ഥാനം , 2022-ല്‍ ആഥന്‍സിലെ ഡാഫ്‌നി-യ്മിട്ടോസ് മുന്‍സിപ്പാലിറ്റിയുടെ 9-ാംമത് ഇന്റര്‍നാഷ്ണല്‍ കാര്‍ട്ടൂണ്‍ എക്‌സിബിഷനില്‍ മെറിറ്റ് അവാര്‍ഡ്.
തുര്‍ക്കി, ജപ്പാന്‍, ചൈന, കൊറിയ, ഇറാന്‍, പോളണ്ട്, ഇറ്റലി, ഗ്രീസ് ബെല്‍ജിയം, മെക്‌സിക്കോ തുടങ്ങിഒട്ടേറെ രാജ്യങ്ങളില്‍ ഷിബുവിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഷിബുവിന്റെ കലാരംഗത്തെ അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ച് എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.(2011)
ഡ്രോയിംഗിനും പെയിന്റിംഗിലും ഫൈന്‍ ആര്‍ട്ട് ഡിപ്ലോമ നേടിയിട്ടുണ്ട് സി.ബി.ഷിബു . ചെറായി ചെറിയ പാടത്ത് പരേതനായ സി എന്‍ ബാലന്റെയും ശാന്താമണിയുടെയും മകനാണ്