അമ്പലപ്പുഴ യൂണിയന്‍ നേതൃത്വപഠന ക്ലാസ്

എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച ദ്വിദിന നേതൃത്വപഠന ക്ലാസ് കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ:എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച ദ്വിദിന നേതൃത്വപഠന ക്ലാസ് കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു.

യോഗം ബോര്‍ഡ് മെമ്പര്‍മാരായ പി.വി. സാനു, കെ.പി. പരീക്ഷിത്ത്, എ.കെ.രംഗരാജന്‍ പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍മാരായ പി.വി. രമേശ്, ദിനേശന്‍ ഭാവന, എല്‍. ഷാജി, കൗണ്‍സിലര്‍മാരായ എം. രാജേഷ്, കെ. ഭാസി, ജി. രാജേഷ്, പോഷക സംഘടനാ ഭാരവാഹികളായ എം. രാഗേഷ്, വിഷ്ണുസുരേന്ദ്രന്‍, സജോസദാശിവന്‍, മനോജ്, പ്രൊഫ. സേതുരവി, ജി. ജമിനി, ഗീതാരാംദാസ്, ശോഭന അശോക് കുമാർ, കെ.പി. കലേഷ്, സാബു, അനീഷ് ശാന്തി, ഷണ്‍മുഖന്‍ ശാന്തി, ആസാദ്, ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പില്‍ യൂണിയനിലെ ശാഖാ ഭാരവാഹികളും യൂണിയന്‍തല നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വിവിധ ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലവൂര്‍ എന്‍ ഗോപിനാഥ് ജീവകാരുണ്യ പദ്ധതിയില്‍ ഒരു കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും പോഷക സംഘടനകളുടെ പ്രവര്‍ത്തനം സജീവമാക്കാനും ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനം, സദ്‌സംഘങ്ങള്‍ ഏറ്റെടുത്തു നടപ്പക്കാനും തീരുമാനിച്ചു. നേതൃത്വം ഒരു ഭാരമല്ലെന്നും നിയോഗം തിരിച്ചറിഞ്ഞ് ആവേശത്തോടെ നിരന്തരം പ്രവര്‍ത്തിക്കണമെന്നും മോട്ടിവേഷന്‍ ക്ലാസ് നയിച്ച അന്താരാഷ്ട്ര നേതൃത്വപരിശീലകന്‍ അഡ്വ. ജയസൂര്യന്‍ പറഞ്ഞു. ഗുരുദേവന്റെ ദര്‍ശനങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിന് പ്രതിഭാശാലികളായ നേതാക്കളാണ് അന്നും ഇന്നും യോഗത്തെ നയിക്കുന്നതെന്ന് ശ്രീനാരായണഗുരുദേവനും എസ്.എന്‍.ഡി.പി യോഗ ചരിത്രവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ച യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ പറഞ്ഞു. വ്യവസ്ഥാപിതവും ജനകീയവുമായ സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് കോട്ടയം യൂണിയന്‍ വൈസ്‌പ്രസിഡന്റ് വി.എം. ശശി ക്ലാസെടുത്തു. സംഘടനാ പ്രവര്‍ത്തനത്തിന് നവമാധ്യമങ്ങള്‍ കാര്യമായി ഉപയോഗിക്കുന്നതിനെ കുറിച്ച് മുന്‍ അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ബി. വേണുഗോപാലും ക്ലാസ് നയിച്ചു. ജീവിതശൈലി രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫ. ബി. പത്മകുമാര്‍ ക്ലാസെടുത്തു.

പ്രതിഷേധിച്ചു

തൃശൂര്‍: ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് നടത്തിയ മലയാളി മങ്ക മത്സരം ഗുരുനിന്ദയാണെന്ന്എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ യൂണിയന്‍ വനിതാസംഘം അഭിപ്രായപ്പെട്ടു. യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് പത്മിനിഷാജി അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീതവിശ്വനാഥന്‍ , ജില്ല കോര്‍ഡിനേറ്റര്‍ ഇന്ദിരാദേവി ടീച്ചര്‍, സെക്രട്ടറി രാജശ്രീ എം.ആര്‍, ട്രഷറര്‍ വാസന്തി, സരോജിനി, അനില രാമചന്ദ്രന്‍, സിന്ധുസുഭാഷ്, അനിത, വത്സസുരേഷ്, സിജിസുശീല്‍, ശ്രീകല, ഗീത അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories