ജാതി സെൻസസ് വേണം, ഭരണപങ്കാളിത്തം ഉറപ്പാക്കണം

ജനസംഖ്യാനുപാതികമായി ഭരണത്തിൽ പങ്കാളിത്തം ഇല്ലാതെ സെൻസസ് കൊണ്ട് എന്തുപ്രയോജനം. കണക്കെടുത്ത് പെട്ടിയിൽ അടച്ചു വയ്ക്കുകയല്ല വേണ്ടത്.ഇപ്പോഴത്തെ ജാതി സെൻസസ് പ്രഖ്യാപനത്തിൽ ആത്മാർത്ഥതയില്ല.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള അടവ് നയമാണ്. മുന്നണികളിൽ യോജിപ്പില്ല.കോൺഗ്രസ് മാത്രമാണ് ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞത്. എന്നാൽ ജാതി സെൻസസ് ഇന്ത്യാ മുന്നണിയിൽ മിനിമം അജണ്ടയായി വയ്ക്കാനുള്ള ഇച്ഛാശക്തി അവർക്കില്ല.

ചേർത്തല: ജാതി സെൻസസ് നടത്തണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി പിന്നാക്കവിഭാഗക്കാർക്ക് ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും എസ് .എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഓരോസമുദായത്തിന്റെയും അംഗങ്ങളുടെ കണക്കെടുത്ത് ജനസംഖ്യാനുപാതികമായി ഭരണത്തിൽ പങ്കാളിത്തം നൽകണം. ജാതി സെൻസസിന് എസ് .എൻ. ഡി.പി യോഗം എതിരല്ല.

ഓരോസമുദായത്തിന്റെയും അംഗങ്ങളുടെ കണക്കെടുത്ത് ജനസംഖ്യാനുപാതികമായി ഭരണത്തിൽ പങ്കാളിത്തം നൽകണം.ജാതി സെൻസസിന് എസ്.എൻ.ഡി.പി യോഗം എതിരല്ല.

ജനസംഖ്യാനുപാതികമായി ഭരണത്തിൽ പങ്കാളിത്തം ഇല്ലാതെ സെൻസസ് കൊണ്ട് എന്തുപ്രയോജനം. കണക്കെടുത്ത് പെട്ടിയിൽ അടച്ചു വയ്ക്കുകയല്ല വേണ്ടത്.ഇപ്പോഴത്തെ ജാതി സെൻസസ് പ്രഖ്യാപനത്തിൽ ആത്മാർത്ഥതയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള അടവ് നയമാണ്. മുന്നണികളിൽ യോജിപ്പില്ല.കോൺഗ്രസ് മാത്രമാണ് ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞത്. എന്നാൽ ജാതി സെൻസസ് ഇന്ത്യാ മുന്നണിയിൽ മിനിമം അജണ്ടയായി വയ്ക്കാനുള്ള ഇച്ഛാശക്തി അവർക്കില്ലെന്ന് യോഗം ജനറൽ സെക്രട്ടറി പറഞ്ഞു

Author

Scroll to top
Close
Browse Categories