ശ്രീനാരായണ സന്ദേശങ്ങള്‍ക്ക്പ്രസക്തി ഏറുന്നു
മാവേലിക്കര: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തിലും ശ്രീനാരായണ സന്ദേശങ്ങളുടെ പ്രസക്തി ഏറുന്നതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ടി.കെ.മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്റെ മഹാ ജയന്തി സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ കണ്‍വീനര്‍ എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. യു.പ്രതിഭ എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍ എന്നിവര്‍ ജയന്തി സന്ദേശം നല്‍കി. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഗോപന്‍ ആഞ്ഞലിപ്ര, രാജന്‍ ഡ്രീംസ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വിനു ധര്‍മ്മരാജ്, സുരേഷ് പള്ളിക്കല്‍, വനിതാസംഘം ചെയര്‍പേഴ്‌സണ്‍ എല്‍.അമ്പിളി, കണ്‍വീനര്‍ സുനി ബിജു, യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ നവീന്‍.വി.നാഥ്, കണ്‍വീനര്‍ ഡി.ശ്രീജിത്ത്, പെന്‍ഷനേഴ്സ് ഫോറം ചെയര്‍മാന്‍ വി.സുരേന്ദ്രന്‍, കണ്‍വീനര്‍ എ.ശ്രീജിത്ത്, എംപ്ലോയീസ് ഫോറം ചെയര്‍പേഴ്‌സണ്‍ അഞ്ജന.എസ്, കണ്‍വീനര്‍ അശോക് ബാബു, വൈദിക സമിതി കണ്‍വീനര്‍ രാമനാഥന്‍ പോറ്റി, സൈബര്‍ സേന ചെയര്‍മാന്‍ ഷാനുല്‍.ടി, കണ്‍വീനര്‍ അഖിലേഷ് സത്യന്‍, മനോജ് ചെട്ടികുളങ്ങര, മൊട്ടയ്ക്കല്‍ സോമന്‍, മണി എന്നിവര്‍ പ്രസംഗിച്ചു