ഗുരുദര്‍ശനം മാനവരാശിക്ക് വേണ്ടി
മുണ്ടക്കയം: ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങള്‍ ഈഴവന് മാത്രമല്ല മാനവരാശിക്കു വേണ്ടിയുള്ളതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയം സി.എസ്.ഐ. ഹാളിലെ മഹാകവി കുമാരനാശാന് നഗറില്‍ നടന്ന മഹാജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദര്‍ശനത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നാം തിരിച്ചറിയണം. ഗുരുദര്‍ശനങ്ങളുടെ പ്രസക്തി എന്താണെന്ന് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
അവസരവാദ രാഷ്ട്രീയം തലപൊക്കിയ സാഹചര്യത്തില്‍ മസില് പവര്‍, മാന്‍പവര്‍, മണിപ്പവര് എന്നിവയ്ക്ക് മാത്രമാണ് ഇപ്പോള്‍ ഈ ലോകത്ത് വിലയുള്ളത്. ശ്രീനാരായണഗുരു നയിച്ചില്ലായിരുന്നെങ്കില്‍ പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ഇപ്പോള്‍ എന്താകുമായിരുന്നു എന്ന് ജനങ്ങള്‍ ചിന്തിക്കണം.
യൂണിയന് പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചതയദിന സന്ദേശം നല്കി. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് യൂണിയന് യൂത്ത്മൂവ്മെന്റ് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി അഡ്വ. പി. ജിരാജ് സ്വാഗതവും, പ്രോഗ്രാം കോ ഓർഡിനേറ്റര്‍ ഷാജിഷാസ് നന്ദിയും പറഞ്ഞു.
മികച്ച യുവസംരംഭകനും, ഓക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒയുമായ ഷിജോ കെ. തോമസ്, മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനും, കെ.എം.എ മുന്‍പ്രസിഡന്റുമായ അഡ്വ. ഷാനുകാസിം, മികച്ചഗുരുദര്ശന പ്രചാരക ഡോ. ഗീത അനിയന് എന്നിവരെ ആദരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും വൃക്കരോഗികള്‍ക്കുള്ള സഹായധനവും ചടങ്ങില്‍ വിതരണം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് അഡ്വ. ലാലിറ്റ് എസ്. തകടിയേല്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. പി. അനിയന്, യൂണിയന് കൗണ്‍സിലര്‍മാരായ സി.എന്‍. മോഹനന്, എം.കെ. രാജപ്പന്, എം.എ. ഷിനു, പി.എ. വിശ്വംഭരന്, ശോഭ യശോധരന്, യൂണിയന് വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരന്, വൈസ്പ്രസിഡന്റ് പത്മിനി രവീന്ദ്രന്, യൂണിയന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എം.പി. ശ്രീകാന്ത്, സെക്രട്ടറി വിനോദ് പാലപ്ര, പെന്‍ഷനേഴ്സ് ഫോറം വൈസ്പ്രസിഡന്റ് അനിതാഷാജി, എംപ്ലോയീസ് ഫോറം ജോയിന്റ് സെക്രട്ടറി എം.എം. മജേഷ്, യൂണിയന് സൈബര്‍ സേന ചെയര്മാന് എം.വി. വിഷ്ണു, യൂണിയന് എംപ്ലോയീസ് ഫോറം സെക്രട്ടറി വി.വി. അനീഷ്കുമാര്‍, യൂണിയന് പെന്‍ഷനേഴ്സ് ഫോറം സെക്രട്ടറി വി.വി.വാസപ്പന്, യൂണിയന് വൈദിക സമിതി സെക്രട്ടറി പി.കെ. ബിനോയ് ശാ ന്തി, ബാലജനയോഗം ചെയര്മാന് അതുല്യ സുരേന്ദ്രന്, കുമാരിസംഘം കണ്‍വീനര്‍ മിന്നുബിജു എന്നിവര്‍ സംസാരിച്ചു. പുത്തന്‍പാലത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ അണിനിരന്നു.