ആമചാടി തേവന് ഉചിതമായ സ്മാരകം:ആഗ്രഹം ബാക്കിയാക്കി മകൻ യാത്രയായി
സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് തേവനെ ജയിലിലടച്ചപ്പോള്‍ ഭാര്യ പൊന്നാച്ചിയും മക്കളും വൈക്കത്തെ ആശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. സത്യഗ്രഹം കഴിഞ്ഞാണ് തേവന്‍ പുറത്തുവരുന്നത്. തുരുത്തില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ കുടില്‍ അവശേഷിച്ചിരുന്നില്ല. താമസിക്കാനിടമില്ലാതായ തേവന് 104 ഏക്കര്‍ കായല്‍ നിലം സര്‍ക്കാര്‍ പതിച്ചു നല്‍കി. ഇവിടെ കഴിയുന്നതിനിടെ 84-ാം വയസ്സിലാണ് അര്‍ബുദം ബാധിച്ച് തേവന്‍ മരിച്ചത്.പിതാവിന്റെ സ്മരണനിലനിർത്താൻഅന്യാധീനപ്പെട്ട ഈ സ്ഥലം തിരിച്ചു പിടിക്കാനായിരുന്നു മകൻ പ്രഭാകരന്റെ പോരാട്ടം.
അയിത്തത്തിനെതിരെ ധീരമായപൊരുതി സവർണ മാടമ്പിമാരുടെ കൊടും ക്രൂരതയ്ക്കിരയായ ആമചാടി തേവന് ഉചിതമായ സ്മാരകം വേണമെന്ന ആഗ്രഹം സാക്ഷാത്കരിക്കാതെയാണ് മകൻ എ.ടി. പ്രഭാകരൻ വിടപറഞ്ഞത്. .
തേവന്റേതായി അവശേഷിക്കുന്ന വീടും കല്ലറയും വീണ്ടുകിട്ടാന്‍ തേവന്റെ ഇളയമകന്‍ പ്രഭാകരന്‍ മുട്ടാത്ത വാതിലുകളില്ല പക്ഷേ ആവാതിലുകളൊന്നും അദ്ദേഹത്തിന് മുന്നിൽ തുറന്നില്ല. കഴിഞ്ഞ ആഗസ്റ്റ് 29 ന് 81-ാം വയസ്സിൽ പ്രഭാകരൻ അന്തരിച്ചു.
ദേശാഭിമാനി ടി.കെ. മാധവന്റെ ശ്രമഫലമായി സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ് ആമചാടി തുരുത്തിലെ ഒരേക്കര്‍ മൂന്നുസെന്റ് കായല്‍ നിലം. ഇവിടെയാണ് തേവന്‍ മരണം വരെ കുടുംബമൊന്നിച്ചു താമസിച്ചിരുന്നത്. തേവന്റെ ഭാര്യയുടെ മൃതദേഹം അടക്കിയതും ഈ മണ്ണിലാണ്.
തേവന്റെ കാലത്ത് സാമ്പത്തിക ആവശ്യം വന്നപ്പോള്‍ 60 സെന്റ് പണയം വെച്ചു. പിന്നീട് ഭൂമി തിരിച്ചുകിട്ടിയിട്ടില്ല. മാത്രമല്ല ബാക്കി 43 സെന്റ് കൈയേറുകയും കല്ലറ മണ്ണിട്ടു മൂടുകയും ചെയ്തു. തന്റെ പിതാവിന്റെ പേരിലുള്ള ഭൂമി തിരിച്ചെടുത്തു തരണമെന്ന് കണ്ണീരോടെ പ്രഭാകരൻ അപേക്ഷിച്ചു. അല്ലെങ്കില്‍ വീടും കല്ലറയും ഉള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണം.
അമ്മയുണ്ടായിരുന്ന കാലത്ത് എന്നും പിതാവിന്റെ കല്ലറയില്‍ തിരികൊളുത്തുമായിരുന്നു. നേരത്തേ പ്രഭാകരന്‍ വള്ളത്തില്‍ തുരുത്തില്‍ പോയി കല്ലറ വൃത്തിയാക്കിയിടുമായിരുന്നെങ്കിലും പ്രായാധിക്യം മൂലം പിന്നീട് സാധിച്ചില്ല. വലിയ പൂവരിന്‍ കീഴെ രണ്ടുമുറിയുള്ള കുഞ്ഞുവീട് ഇടിഞ്ഞുവീഴാറായ നിലയിലാണ്. അഡീഷണല്‍ വില്ലേജ് അസിസ്റ്റന്റായി വിരമിച്ച പ്രഭാകരന്‍ അവിവാഹിതനാണ്. പൂത്തോട്ട ജങ്കാര്‍ജെട്ടിക്കു സമീപം ഒറ്റയ്ക്കാണ് താമസം. വിരമിച്ചപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയതാണ് പൂത്തോട്ടയിലെ ഏഴു സെന്റ് ഭൂമി.
രണ്ടു വിവാഹത്തിലായി 12 മക്കളാണ് തേവന്. ആദ്യഭാര്യ മരിച്ച ശേഷമായിരുന്നു രണ്ടാംവിവാഹം. ആ വിവാഹത്തിലെ എട്ടാമനാണ് പ്രഭാകരന്‍ .
വൈക്കം സത്യഗ്രഹചരിത്രത്തില്‍ മാത്രമല്ല പൂത്തോട്ട സംഭവത്തിലും ഉള്‍പ്പെട്ട പോരാളിയാണ് ആമചാടി തേവന്‍ എന്ന കണ്ണന്‍തേവന്‍. പുലയസമുദായ അംഗമായ തേവന്‍ ജനിച്ചുവളര്‍ന്നത് ആലപ്പുഴയിലെ പെരുമ്പളം ദ്വീപിലാണ്.
സമൂഹത്തില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ ചോദ്യം ചെയ്തതോടെ സവര്‍ണവിഭാഗത്തിന്റെ കണ്ണിലെ കരടായി തേവന്‍. സവര്‍ണരെ പേടിച്ച് ദളിത് സമുദായ അംഗങ്ങള്‍ സമരത്തില്‍ കടന്നുവരാന്‍ ധൈര്യം കാണിക്കാതിരുന്നകാലത്താണ് തേവന്‍ സത്യഗ്രഹികള്‍ക്കൊപ്പം നിന്നത്.
സത്യഗ്രഹ പന്തലില്‍ നിന്ന് മടങ്ങുന്ന വഴി തേവന്റെയും സഹപ്രവര്‍ത്തകരുടെയും കണ്ണില്‍ സവർണപ്രമാണിമാർ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കലക്കി ഒഴിച്ചു. തേവന്റെ കാഴ്ച നഷ്ടപ്പെട്ടു. തേവന്റെ കാഴച്ചശക്തി തിരിച്ചുകിട്ടാനുള്ള മരുന്ന് അയച്ചുകൊടുത്തത് ഗാന്ധിജിയായിരുന്നു.
ടി.കെ. മാധവന്‍ നടത്തിയ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം പൂത്തോട്ട ശിവക്ഷേത്രത്തില്‍ കടന്നു കയറി തൊഴുതതിന് ടി.കെ. മാധവനൊപ്പം അറസ്റ്റിലായ തേവന് രണ്ടുവര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. ജയില്‍ മോചിതനായ ശേഷം നേരെ പോയത് വൈക്കം സത്യഗ്രഹ പന്തലിലേക്കാണ്. തുടര്‍ച്ചയായ കള്ളക്കേസുകള്‍ക്കും സവര്‍ണരുടെ ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായ തേവൻ സത്യഗ്രഹത്തിന് ശേഷം പൂത്തോട്ട പുത്തൻകാവ് ക്ഷേത്രത്തില്‍ വെച്ച് ശ്രീനാരായണഗുരുവിനെ കണ്ടു. ‘ഇത് തേവനല്ല, ദേവനാണ്’ എന്ന് ഗുരു പറഞ്ഞു.
വിവാഹശേഷമാണ് തേവന്‍ എറണാകുളം ജില്ലയിലെ ആമചാടി തുരുത്തിലെത്തി കുടില്‍ കെട്ടി താമസമാക്കിയത്. വേമ്പനാട്ടു കായലിലാണ് ഈതുരുത്ത്. മനുഷ്യവാസമില്ലാതിരുന്ന ഈ ദ്വീപില്‍ ആമകള്‍ വെള്ളത്തിലേക്കു ചാടുന്ന കാഴ്ച പതിവായിരുന്നതിനാലാണ് തുരുത്തിന് ആമചാടി എന്നു പേരു വന്നത്.