അനക്കം

ദേഹമാണതു രഥം ,
പ്രാണനെ ഇരുത്തുക.
മോഹിതം ഋതുക്കളിൽ
എന്നെ നീ നടത്തുക.

പിച്ച വെച്ചെടുക്കുവാൻ
ഭംഗികൾ നിരത്തിയ
അത്തരം വഴികളി-
ലൊക്കെയും കൂട്ടാവുക.

ആപത്തു വരുന്നേരം
കൈപിടിച്ചെന്നെക്കൂടി
നീ പാർത്തു രക്ഷിക്കുക.
ജീവിതക്കുതിരയിൽ .

എങ്കിലും ഭയപ്പുക
എന്നെയും മൂടിപ്പോകെ
നിന്നെ ഞാൻ തിരയുന്നു
എൻ മൃദു സ്പന്ദങ്ങളിൽ.

ഇല്ല നീ ; എങ്കിൽക്കൂടി
ചുറ്റുന്നു അനന്തമാം
പ്രാണനായ് വേഗങ്ങളായ്
വേർതിരിപ്പറിയാതെ .

പിന്നെയും രഥം പോകെ
പ്രാണനെ ഇരുത്തുവാൻ
എന്നടുത്തൊരു സ്പർശം
മുട്ടിയോ ഉരുമ്മിയോ?

Author

Scroll to top
Close
Browse Categories