ജീവിതം

ജീവിതശലഭമേ നീയിന്ന്
പ്പാറിപ്പറന്നങ്ങുല്ലസിച്ചീടുമോ?
ദുഃഖവും ദുരിതവും നിന്നിലില്ലേ
നാളെയെന്തെന്നചിന്തയില്ലേ
കണ്ണെത്താദൂരത്ത് താരകം പോല്‍
കണ്‍മറഞ്ഞങ്ങുപോയീടുമോ?
നാളെ വിരിയുന്ന പൂക്കളെ ചെന്നോരു
മുത്തം കൊടുക്കുവാന്‍ നീ വരില്ലേ
നിറയുന്നു നിന്‍രൂപമെന്നെന്നും
നിന്‍ചിന്തമാത്രം മനസ്സിലെന്നും
പാവങ്ങള്‍ ഞങ്ങളീ മണ്ണില്‍
പാവകണക്കേ ജീവിതം തീര്‍ക്കുന്നു
എത്രയോ വേദന നെഞ്ചേറ്റി
ജീവിതം ഹോമിച്ചമാനവരാം
ഇല്ലില്ലയിന്നീമാറാപ്പിലില്ല
മധുരസ്വപ്നങ്ങളതൊട്ടുമില്ല
ജീവിതവഞ്ചി തുഴഞ്ഞിടുമിന്ന്
ഞങ്ങള്‍ കടന്നകലട്ടെ യുഗത്തില്‍
9745675799

Author

138 Views
Scroll to top
Close
Browse Categories