ആദർശ രാഷ്ട്രീയം അടവുനയത്തിന് വഴിമാറി
ചെങ്ങന്നൂർ: ആദർശ രാഷ്ട്രീയം മാറി അടവുനയത്തിന്റെ കാലഘട്ടമാണിതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എ ൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ സംഘടിപ്പിച്ച വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം,വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം, മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മ വാർഷിക ദിനാഘോഷം എന്നിവയുടെ സമ്മേളനം ഉദ്ഘാടനം ചെ യ്യു കയായിരുന്നു അദ്ദേഹം.
മതശക്തികളും സംഘടിത ശക്തികളും അധികാരമേഖലകൾ വെട്ടിപ്പിടിക്കുന്നു. സാമുദായിക ശക്തി സമാഹരണം കൊണ്ട് മാത്രമേ സാമൂഹ്യ നീതി ലഭ്യമാകൂ. സ്വാതന്ത്ര്യം നേടി 76 വർഷം ക ഴിഞ്ഞിട്ടും ഇന്നും വിവിധ മേഖലകളിൽ അയിത്തം തുടരുന്നു. വിദ്യാഭ്യാസ മേഖലയിൽ, സാമ്പത്തിക മേഖലയിൽ, രാഷ്ട്രീയ മേഖലയിൽ എല്ലാം അയിത്തം നില നിൽക്കുന്നു. ജനസംഖ്യാ ആനുപാതികമായ സാമൂഹ്യ നീതി ലഭിക്കുന്നില്ല,
ഈഴവ സമൂഹം അറിവും തിരിച്ചറിവും ഉള്ളവരായി മാറണമെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻ സ്പെ ക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തി,വൈദികയോഗം യൂണിയൻ സെക്രട്ടറി ജയദേവൻ ശാന്തി,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വിനീത് വിജയൻ എന്നിവർ പ്രസംഗിച്ചു. വൈദികയോഗം യൂണിയൻ പ്രസിഡന്റ് സൈജു ശാന്തി സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിഷ്ണു നന്ദിയും പറഞ്ഞു.വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും മഹാകവി കുമാരാനാശാന്റെ 150-ാം ജന്മവാർഷികദിനാഘോഷവും മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്തു