യോഗം യുവത്വം നിലനിർത്തുന്ന മഹാ പ്രസ്ഥാനം

ആലപ്പുഴ: ആദ്യം രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ശക്തി കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നകാലത്തും 120 വര്‍ഷം പ്രായമുള്ള എസ്.എന്‍.ഡി.പി യോഗം വാര്‍ദ്ധക്യം ബാധിക്കാതെ യുവത്വം നിലനിര്‍ത്തുകയാണെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ നടത്തിയ എന്‍.കെ. നാരായണന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച എന്‍.കെ. നാരായണന്‍ വിദ്യാഭ്യാസ സഹായവിതരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടര്‍ എച്ച് രൂപേഷ് നിര്‍വഹിക്കുന്നു.

മറ്റൊരു പ്രസ്ഥാനവും നടത്താത്ത തരത്തില്‍ സമാനതകളില്ലാത്ത പദ്ധതിയാണ് വിദ്യാഭ്യാസ പ്രോത്സാഹനത്തിന് അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന എന്‍.കെ. നാരായണന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ മാത്രമല്ല, നാടിന്റെയും വളര്‍ച്ച ആഗ്രഹിച്ച മഹാനായിരുന്നു. താന്‍ ഏത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും കെട്ടിവയ്ക്കാന്‍ കാശ് തന്നിരുന്നത് എന്‍.കെ. നാരായണനാണെന്നും ജി. സുധാകരന്‍ പറഞ്ഞു. കിടങ്ങാംപറമ്പ് എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ.എസ്. റാങ്ക് ജേതാവും ഡെപ്യൂട്ടി കളക്ടറുമായ എച്ച് .രൂപേഷിനെ ചടങ്ങില്‍ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സഹായപദ്ധതി രക്ഷാധികാരി എ.കെ.രംഗരാജന്‍, ചെയര്‍മാന്‍ കെ. ഭാസി, കണ്‍വീനര്‍ വി.ആര്‍. വിദ്യാധരന്‍, ജോ.കണ്‍വീനര്‍ ജി. രാജേഷ്, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റിയംഗം പി.വി. രമേഷ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എം. രാകേഷ്, വനിതാസംഘം സെക്രട്ടറി ജി. ജെമിനി, എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ.പി. കലേഷ്, ശ്രീനാരായണ പെന്‍ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ടി.കെ. ദിലീ പ് കുമാര്‍, വൈദികയോഗം പ്രസിഡന്റ് അനിഷ് ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിയന്‍
വൈസ്‌പ്രസിഡന്റ് ബി. രഘുനാഥ് നന്ദി പറഞ്ഞു.

Author

Scroll to top
Close
Browse Categories