സമൂഹത്തോടുള്ള കടമകൾ നിർവഹിച്ച് കുട്ടികൾ വളരണം
കൊച്ചി: വിദ്യ അഭ്യസിക്കുന്നതിനോടൊപ്പം സമൂഹത്തിനോടുള്ള കടമകൾ കൂടി നിർവ്വഹിച്ച് വേണം കുട്ടികൾ വളരേണ്ടതെന്ന് എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ .പ്രീതി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം കണയന്നൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് നേതൃത്വത്തിൽ നടന്ന മേഖലാ കൺവൻഷൻ ‘യുവധ്വനി’യും പത്മനാഭൻ മാസ്റ്റർ മേമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പൂത്തോട്ട ശാഖയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഓരോ വിദ്യാർത്ഥിയെയും നല്ലവരായി വളർത്തിയെടുക്കുവാൻ ഇക്കാലത്ത് സംഘടന കൂടുതൽ ശ്രദ്ധിക്കണമെന്നും അങ്ങനെ വന്നാൽ അവരുടെ കൈകളിൽ എസ്എൻഡിപി യോഗത്തിന്റെയും രാജ്യത്തിന്റെയും ഭാവി ശോഭന പൂർണമാകുമെന്നും പ്രീതീ നടേശൻ അഭിപ്രായപ്പെട്ടു.
യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ കൺവീനർ .എം ഡി.അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡൻറ് .ഉണ്ണി കാക്കനാട് സംഘടനാ സന്ദേശം നൽകി. മുഖ്യാതിഥിപൂത്തോട്ട ശാഖ പ്രസിഡന്റ് ഇ.എം.മണിയപ്പൻ ഭദ്രദീപം കൊളുത്തി. കണയന്നൂർ യൂണിയൻ യൂത്ത്മൂവ്മെൻറ് പ്രസിഡണ്ട് വിനോദ് വേണുഗോപാൽ സ്വാഗതവും കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീജിത്ത് ശ്രീധർ നന്ദിയും പറഞ്ഞു
യൂണിയൻ അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എൽ.സന്തോഷ്,കെ കെ മാധവൻ, പൂത്തോട്ട ശാഖ സെക്രട്ടറി അരുൺകാന്ത്, യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ഭാമാ പത്മനാഭൻ, വനിതാ സംഘം കമ്മിറ്റിയംഗം പമേല സത്യൻ, സൈബർ സേന കൺവീനർ റെജി വേണുഗോപാൽ, കമ്മിറ്റി അംഗം അജയൻ, കുമാരിസംഘം സെക്രട്ടറി കുമാരി.ദേവിക രാജേഷ്, പൂത്തോട്ട ശാഖ യൂത്ത് മൂവ്മെൻറ് ഭാരവാഹികളായ സുജേഷ്, സുമേഷ്. യൂണിയൻ യൂത്ത് മൂവ്മെൻറ് ഭാരവാഹികളായ .പ്രവീൺ ചോറ്റാനിക്കര, വൈഷ്ണവ് പൂത്തോട്ട,നോബിൾ ദാസ്, ധനീഷ് മേച്ചേരിയിൽ,.ഷാൽവി കാക്കനാട് എന്നിവർ സന്നിഹിതരായിരുന്നു.