കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ ശതാബ്ദി ആഘോഷം

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളുടെ ശതാബ്ദി ആഘോഷവും വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിന്റെ വജ്രജൂബിലി ആഘോഷവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ഷേത്ര വികസന – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ സമീപം.

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളുടെ ശതാബ്ദി ആഘോഷവും വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിന്റെ വജ്രജൂബിലി ആഘോഷവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്ഷേത്ര വികസന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ്‌ലാബ്, ലൈബ്രറി നവീകരണം എന്നിവയ്ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കണിച്ചുകുളങ്ങര സ്‌കൂളില്‍ പുതിയതായി പ്രവേശനം നേടിയ 100 കുട്ടികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. പ്രീതിനടേശന്‍ ദീപപ്രകാശനം നടത്തി. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എസ്.എന്‍.ബാബു ആമുഖപ്രസംഗം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ദേവസ്വം സ്‌കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍മാരായ ലിഡ ഉദയന്‍, ആര്‍ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ബോയ്‌സ് ഹൈസ്‌കൂള്‍ എച്ച്.എം.കെ. പി.ഷീബ സ്വാഗതവും ഗേള്‍സ് ഹൈസ്‌കൂള്‍ എച്ച്.എം. എസ്. സുജീഷ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories