ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ മിന്നു
വയനാട്ടിെല ആദിവാസി വിഭാഗത്തിൽപെട്ട പെണ്‍കുട്ടി മിന്നു മണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അംഗം.
ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ വയനാട്ടില്‍ നിന്ന് മിന്നുമണി . പരിമിതികളോട് പൊരുതിയും കടമ്പകള്‍ ഏറെ ചാടിക്കടന്നുമാണ് മാനന്തവാടി ഒണ്ടയങ്ങാടിയിലെ കൊച്ചുവീട്ടില്‍ നിന്ന് മിന്നു രാജ്യത്തിന് അഭിമാനമായത്. സാമൂഹികമായും സാമ്പത്തികമായും നേരിട്ട പിന്നാക്കാവസ്ഥയെ മിന്നു നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ടു. വീടിന് തൊട്ടപ്പുറത്തെ കൊയ്‌തൊഴിഞ്ഞ പാടങ്ങളായിരുന്നു മിന്നുവിന്റെ ക്രിക്കറ്റ് ഫീല്‍ഡ്. 16-ാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമില്‍. പിന്നെ അണ്ടര്‍ 23, വനിതാ ഐപിഎല്‍, ഇപ്പോള്‍ ഇന്ത്യന്‍ ടീമംഗം.
ഒട്ടേറെ മത്സരങ്ങള്‍ കളിച്ചെങ്കിലും മിന്നുവിന്റെ അച്ഛനും അമ്മയ്ക്കും ഒരിക്കല്‍ പോലും സ്റ്റേഡിയത്തില്‍ പോയി മിന്നുവിന്റെ പ്രകടനം കാണാന്‍ കഴിഞ്ഞിട്ടില്ല. കൂലിപ്പണിക്കാരായ അവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടായില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുമെന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു. മിന്നുമണി ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ ജഴ്‌സി അണിയും.
വയനാട്ടിലെ ആദിവാസി ഗോത്രമായ കുറിച്യ വിഭാഗത്തില്‍പ്പെട്ട മിന്നു ഈ വലിയ നേട്ടത്തിന് മാതാപിതാക്കളോട് നന്ദി പറയുന്നു.
”സ്‌കൂളില്‍ പഠിക്കുമ്പോഴേ ക്രിക്കറ്റ് കളിക്കാനായി പുറത്തുപോകാന്‍ മാതാപിതാക്കള്‍ നല്‍കിയ പിന്തുണയാണ് എനിക്ക് ഇന്ത്യന്‍ ടീമില്‍ എത്താന്‍ വഴിയൊരുക്കിയത്”–മിന്നുമണി പറഞ്ഞു. ജൂനിയര്‍ തലം മുതല്‍ മിന്നുവിലെ പ്രതിഭയെ കണ്ടെത്തി മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കികൊടുത്ത കേരള ക്രിക്കറ്റ് അസോസിയേഷനും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിന്നെ മാനന്തവാടി സ്‌കൂളിലെ കായിക അദ്ധ്യാപിക എത്സമ്മയും. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗറാണ് നയിക്കുന്നത്. മൂന്ന് ട്വന്റി 20 കളാണ് പരമ്പരയില്‍.