നീലഗിരി യൂണിയൻ കലോത്സവം
കുടുംബാംഗങ്ങളുടെ കലാപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ശ്രീനാരായണഗുരുദേവ കൃതികളുടെ പഠനവും, ഗുരുദേവ ചിന്തയുടെ പ്രചരണവും ലക്ഷ്യമാക്കി നീലഗിരി യൂണിയൻ നടത്തിയ യൂണിയൻതല കലോത്സവം ഗൂഡല്ലൂർ എംഎൽഎ അഡ്വ.പൊൻജയശീലൻ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കിയാണ് കൂടുതൽ മത്സര ഇനങ്ങളും ഉണ്ടായിരുന്നത്.
മധുര ശാഖായോഗത്തിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. രണ്ടാം സ്ഥാനം എരുമാട് ശാഖ സ്വന്തമാക്കി.
സമാപന സമ്മേളനത്തിൽ യോഗം ബോർഡുമെമ്പർ കെ.വി. അനിൽ അദ്ധ്യക്ഷനായിരുന്നു. വനിതാസംഘം സെക്രട്ടറി ജയാരവി സ്വാഗതവും, യൂണിയൻ സെക്രട്ടറി ബിന്ദുരാജ് പുതുശ്ശേരിൽ മുഖ്യ പ്രഭാഷണവും നടത്തി.വനിതാസംഘം പ്രസിഡണ്ട് വിലാസിനി, വെെസ് പ്രസിഡണ്ട് ഗ്രീഷ്മാ സുധീപ്, യൂത്ത്മൂവ്മെൻ്റ് കോഓർഡിനേറ്റർ സുരേഷ്, പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ദിനൂപ്, വൈസ് പ്രസിഡണ്ട് സിൻജുലാൽ, യൂണിയൻ കൗൺസിലർ സുധീപ് മാസ്റ്റർ, മുരുകൻ മാസ്റ്റർ, ടി. കെ. വിദ്യാധരൻ എന്നിവർ ആശംസകളർപ്പിച്ചു. ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ് സ് ഹോൾഡർ വിനോദ് പെരുവ സമ്മാനദാനം നിർവ്വഹിച്ചു. വിനോദ് പെരുവ, സുജല, കൃഷ്ണകൃപ, മജീദ് മാസ്റ്റർ, അസി.പ്രൊ.വന്ദന എന്നിവർ വ്യത്യസ്ത മത്സര ഇനങ്ങളുടെ വിധികർത്താക്കളായി. യൂത്ത്മൂവ്മെൻ്റ് സെക്രട്ടറി ദിനൂപ് നന്ദിപറഞ്ഞു.