മഹാഗുരുവിന്റെ സന്ദേശമുള്‍ക്കൊണ്ട് മുന്നേറണം

എസ്.എന്‍.ഡി.പി യോഗം മേവട ശാഖയില്‍ ഗുരുദേവ ക്ഷേത്ര സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

പാലാ: ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഒന്നിച്ചു നില്‍ക്കുന്ന ഈശ്വരസാക്ഷാത്ക്കാരമാണ് ശ്രീനാരായണഗുരുദേവനെന്നും,അത് ഉൾക്കൊണ്ട് മുന്നോട്ടു പോകാന്‍ ഓരോ സമുദായപ്രവര്‍ത്തകനും കഴിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലാ മേവട ശാഖയിലെ ഗുരുദേവ ക്ഷേത്ര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ശരീരമല്ല, അറിവാകുന്നു, അറിവാകുന്ന നാം അന്നും ഇന്നും എന്നും പ്രകാശിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്.

നമുക്കെല്ലാം നേരാംവഴി കാട്ടുന്ന ഗുരുദേവനെ പൂജിച്ച് പ്രാര്‍ത്ഥിച്ച് സംഘടനാ പ്രവര്‍ത്തനരംഗത്ത് ഓരോ സമുദായാംഗങ്ങളും ഊര്‍ജ്ജസ്വലതയോടെ മുന്നേറണം. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഹൃദയത്തിലേറ്റി മറ്റു സമുദായങ്ങള്‍ പോലും ഇന്ന് വളരെയേറെ ഉന്നതി പ്രാപിച്ചു. ആധുനിക സാമൂഹ്യസ്ഥിതിയില്‍ മുന്നേറാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള അടവും തന്ത്രവും ഈഴവ സമൂഹം കാണിച്ചേ പറ്റൂവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ്‌മെമ്പര്‍ പ്രീതിനടേശന്‍ ഭദ്രദീപം തെളിയിച്ചു. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ്ഇട്ടിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മുഖ്യപ്രഭാഷണവും സുനില്‍തന്ത്രി അനുഗ്രഹപ്രഭാഷണവും നടത്തി. ശാഖാ പ്രസിഡന്റ് ഡോ. കെ.എസ്. പ്രഭാകരന്‍ ആമുഖപ്രഭാഷണം നടത്തി. അനുമോള്‍ വിപിന്‍ദാസ് മല്ലികശ്ശേരി ഗുരുസ്മരണ നടത്തി.

സജീവ് വയലാ, കെ.ആര്‍.ഷാജി, രാമപുരം സി.ടി. രാജന്‍, അനീഷ് പുല്ലുവേലില്‍, കെ.ജി. സാബു, സി.പി.സുധീഷ്, സജികുന്നപ്പള്ളി, ഷാജിമുകളേല്‍, മിനര്‍വ്വാ മോഹനന്‍, സോളിഷാജി, അനീഷ് ഇരട്ടയാനി, അരുണ്‍ കുളമ്പള്ളില്‍, ജയേഷ്, പി. ദാസ്, മഞ്ജുദിലീപ്, സരോജിനി രവീന്ദ്രന്‍, കുസുമലത, മിനിവിജയന്‍, അജേഷ്‌കുമ്പുക്കൽ, അഭിജിത് ഷാജി, ശരത് സി.പി. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ശാഖാ സെക്രട്ടറി മോഹനന്‍ മഠത്തില്‍ സ്വാഗതവും വൈസ്പ്രസിഡന്റ് സുജാതാ ഷാജി കോട്ടരുകില്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ഡോ. കെ.എസ്. പ്രഭാകരന്‍, സുജാതാ ഷാജി, മോഹനന്‍ മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Author

Scroll to top
Close
Browse Categories