മഹീഭായ്,നിങ്ങളാണ് താരം
ക്രിക്കറ്റ് നിരീക്ഷകര്‍ക്ക് വാ തോരാതെ പറയാനുള്ളത് നായകന്‍ എം.എസ്.ധോണിയെ കുറിച്ചു തന്നെ. ‘ധോണിയുടെ ശാന്തത, വിനയം, വിക്കറ്റ് കീപ്പിംഗ് എല്ലാം എടുത്തു പറയേണ്ടിയിരിക്കുന്നു’ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായിരുന്ന റമീസ് രാജ പറയുന്നു.
ഗുജറാത്തിലെ മോദി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍. ഫൈനല്‍ മത്സരത്തില്‍ അവസാന രണ്ട് പന്തിലെ പത്ത് റണ്‍സില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കിരീടം നേടുമ്പോൾ ആവേശം പരകോടിയിലായിരുന്നു.
ക്രിക്കറ്റ് നിരീക്ഷകര്‍ക്ക് വാ തോരാതെ പറയാനുള്ളത് നായകന്‍ എം.എസ്.ധോണിയെ കുറിച്ചു തന്നെ. ‘ധോണിയുടെ ശാന്തത, വിനയം, വിക്കറ്റ് കീപ്പിംഗ് എല്ലാം എടുത്തു പറയേണ്ടിയിരിക്കുന്നു’ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായിരുന്ന റമീസ് രാജ പറയുന്നു.
കിരീട നേട്ടത്തിന് പിന്നാലെ ട്രോഫി വാങ്ങാന്‍ പോയത് ക്യാപ്ടനായ ധോണി ഒറ്റയ്ക്കല്ല. അമ്പട്ടുറായിഡുവും ജഡേജയുമാണ് ട്രോഫി ഏറ്റുവാങ്ങിയത്. 2019ല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച എം.എസ്. ധോണി കളിയില്‍ നിന്ന് വിരമിച്ചാല്‍ സൈന്യത്തിനു വേണ്ടി കൂടുതല്‍ സമയം നീക്കിവെക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അഭിനന്ദനത്തിനും ആരാധനക്കുമൊക്കെ പിശുക്കു കാട്ടുന്നയാളാണ് ഇതിഹാസ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ഗവാസ്‌കര്‍ മഹേന്ദ്രസിംഗ് ധോണിയോട് അഭ്യര്‍ത്ഥിച്ചു. ‘എന്റെ ഷര്‍ട്ടില്‍ ഒരു ഓട്ടോഗ്രാഫ് തരണം’ ഈ ഐ.പി.എല്‍. മത്സരങ്ങളില്‍ ഇതിലും വലിയൊരു അംഗീകാരം ധോണിക്ക് ലഭിക്കാനില്ല.
സമ്മാനത്തുക
കിരീടം ചൂടിയ
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
20 കോടി
റണ്ണറപ്പുകളായ
ഗുജറാത്ത് ടൈറ്റന്‍സ്
12.5 കോടി.
റണ്‍ വേട്ടയ്ക്ക്
ശുഭ് മാന്‍ ഗില്ലിന്
40 ലക്ഷം.
വിരമിക്കല്‍ എളുപ്പം
കഠിനപ്രയത്‌നം ശ്രമകരം
ഐ.പി.എല്‍ ഗംഭീര നേട്ടത്തിന് പിന്നാലെ കളിയില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങളെ കുറിച്ച് എം.എസ്. ധോണി ഇങ്ങനെ പറയുന്നു.
”ഇപ്പോള്‍ ഈ നിമിഷം വിജയത്തില്‍ നിന്ന് കൊണ്ട് വിരമിക്കല്‍ അറിയിക്കാന്‍ ഏറ്റവും എളുപ്പമാണ്. പക്ഷേ ഒമ്പതു മാസത്തോളം കഠിന പ്രയത്‌നം നടത്തി അടുത്ത ഐ.പി.എല്‍. കളിക്കുകയെന്നത് പ്രയാസകരമായ കാര്യവുമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എനിക്ക് അതാണ് ചെയ്യാന്‍ തോന്നുന്നത്.
വിജയകിരീടം ചൂടിയതിന് അടുത്ത ദിവസം തന്നെ ധോണി മുംബെ കോകിലാബെന്‍ ആശുപത്രിയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തി.
വിജയം
ധോണിക്ക്
സമര്‍പ്പിക്കുന്നു
കാല്‍മുട്ടിലെ വേദനപോലും മറന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി വിജയറണ്‍ നേടിയ രവീന്ദ്രജഡേജയെ എം.എസ്. ധോണി എടുത്ത് ഉയര്‍ത്തിയത്. അവിശ്വസനീയമായ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കളിക്കാരനെ ഒരു ക്യാപ്റ്റന് എങ്ങനെ ഉയര്‍ത്താന്‍ കഴിയാതിരിക്കും. കിരീടം ഏറ്റുവാങ്ങുവാനും ജഡേജയെ ധോണി വേദിയിലേക്ക് ക്ഷണിച്ചു പിന്നാലെ ജഡേജ ട്വീറ്റ് ചെയ്തു. വിജയം ധോണിക്ക് സമര്‍പ്പിക്കുന്നു.
ധോണിയും ജഡേജയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ലെന്ന അഭ്യൂഹങ്ങൾക്ക് കിരീട നേട്ടത്തിന് ശേഷമുള്ള ഇവരുടെ ഊഷ്മള സൗഹൃദം അറുതി വരുത്തി.