സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഹൈജാക്ക് ചെയ്യുന്നു
പുനലൂര്‍ : ജാതിവിവേചനം ശക്തമായപ്പോഴാണ് എസ്.എന്‍.ഡി.പി യോഗത്തിന് രൂപം നല്‍കിയതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പത്തനാപുരം യൂണിയനിലെ മഹാദേവർമണ്‍ ശാഖയില്‍ പണി കഴിപ്പിച്ച പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാകര്‍മ്മം നടത്തിയ ഗുരുദേവ ക്ഷേത്രം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഹൈജാക്ക് ചെയ്യുകയാണ്. മുസ്ലീം ലീഗ് ചത്ത കുതിരയല്ല, ഉറങ്ങുന്ന സിംഹമാണെന്ന് മുന്‍ മുഖ്യമന്ത്രി മുഹമ്മദ്‌കോയ പറഞ്ഞിരുന്നു. ഇത് ശരിയല്ലേ? ഇവര്‍ ഇല്ലാത്ത ഭരണം ഇന്ന് കേരളത്തില്‍ നടക്കുമോ? ഇത് മനസ്സിലാക്കാനും ബുദ്ധിപരമായി മുന്നോട്ട് പോകാനും നമ്മള്‍ പരാജയപ്പെടുകയാണ്.
പത്തനാപുരംയൂണിയന്‍ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ബി. ബിജു നടപ്പന്തല്‍ സമര്‍പ്പണം നടത്തി. യൂണിയന്‍ വൈസ്പ്രസിഡന്റ് കെ.കെ. ശശീന്ദ്രന്‍, യോഗം ഡയറക്ടര്‍മാരായ പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, എം.എം. രാജേന്ദ്രന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ റിജു വി. ആമ്പാടി, പി. ലൈജു, ബി. കരുണാകരന്‍, എസ്. ശശിപ്രഭ, ജി. ആനന്ദന്‍, യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ എന്‍.ഡി. മധു, എന്‍.വി. ഗണേഷ്‌കുമാര്‍, വനിതാസംഘം പത്തനാപുരം യൂണിയന്‍ പ്രസിഡന്റ് സുലത പ്രകാശ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി ബിനു സുരേന്ദ്രന്‍, വൈസ്‌പ്രസിഡന്റ് എം. മഞ്ചേഷ്, ജനയുഗം തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ ആര്‍. ഉദയന്‍, അച്ചന്‍കോവില്‍ ശാഖാ സെക്രട്ടറി കെ. അനില്‍കുമാര്‍, ചാലിയക്കര ശാഖാ സെക്രട്ടറി സുധന്‍, ചെമ്പനരുവി ശാഖാ പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, പെരുന്തോയില്‍ ശാഖാ പ്രസിഡന്റ് എസ്. പ്രശാന്ത്, കറവൂര്‍ ശാഖാ സെക്രട്ടറി വിനീത വിജയന്‍, പടയണിപ്പാറ ശാഖാ സെക്രട്ടറി സരിന്‍നടരാജന്‍, വനിതാസംഘം പ്രസിഡന്റ് രമ്യ അരവിന്ദന്‍, സെക്രട്ടറി വി. ചന്ദ്രവല്ലി തുടങ്ങിയവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി ആര്‍. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എം. ശിവദാസന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് എസ്. സജിത്ത് നന്ദിയും പറഞ്ഞു. ഗുരുക്ഷേത്രത്തില്‍ ഗുരുദേവ പഞ്ചലോഹ വിഗ്രഹം സംഭാവനയായി നല്‍കിയ വാസന്തിഅമ്മ, എം.എം. രാജേന്ദ്രന്‍ എന്നിവരെ വെള്ളാപ്പള്ളി നടേശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അടൂര്‍ രതീഷ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പ്രതിഷ്ഠ.