ക്ഷേത്രങ്ങളില്‍ ചാതുര്‍വര്‍ണ്യം തിരിച്ചു കൊണ്ടുവരാന്‍ ശ്രമം
പറവൂര്‍ : ക്ഷേത്രങ്ങളില്‍ ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാന്‍ ചില തന്ത്രിമാര്‍ ശ്രമിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വലിയ പല്ലംതുരുത്ത് എസ്.എന്‍.ഡി.പി. യോഗം ശാഖയുടെ വലിയ പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ചുറ്റമ്പല സമര്‍പ്പണവും വെള്ളാപ്പള്ളി നടേശന്‍ രജതജൂബിലി ഹാള്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിമാര്‍ തന്ത്രം മാത്രം നോക്കിയാല്‍ മതി, ക്ഷേത്രം ഭരിക്കേണ്ടതില്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് അകത്ത് കയറാന്‍ പാടില്ലെന്ന് പറയാന്‍ തന്ത്രിക്ക് അധികാരമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വലിയ പറമ്പ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന് തന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെന്ന് അറിഞ്ഞായിരുന്നു പ്രതികരണം. ശാഖാ കമ്മിറ്റി യോഗം ചേര്‍ന്ന് ഷര്‍ട്ട് ധരിച്ച് ക്ഷേത്രപ്രവേശനം അനുവദിച്ച് തീരുമാനമെടുക്കാനും വെള്ളാപ്പള്ളി നടേശന്‍ നിര്‍ദ്ദേശിച്ചു.
കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പങ്ക് ഗുരുദേവനും എസ്.എന്‍.ഡി.പി യോഗത്തിനുമുണ്ട്. ആചാരങ്ങളില്‍ കാലോചിതമായി ഗുരുദേവന്‍ മാറ്റങ്ങള്‍ വരുത്തി. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടില്ല. ഗുരുവാണ് നമ്മുടെ അവസാന വാക്ക്. ചാതുര്‍വര്‍ണ്യത്തിന്റെ ശേഷിപ്പുകളാണ് ഇത്തരം കീഴ്‌വഴക്കങ്ങള്‍. മത,ജാതി വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍ അദ്ധ്യക്ഷത വഹിച്ചു.
യൂണിയന്‍ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍, യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, യൂണിയന്‍ വൈസ്‌പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഡി. ബാബു, യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.ബി. സുഭാഷ്, കണ്ണന്‍കൂട്ടുകാട്, വി.എന്‍. നാഗേഷ്, ഡി. ദിലീപ്, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍ തങ്കപ്പന്‍, ശാഖാ പ്രസിഡന്റ് ടി.സി. സന്ദീപ്, സെക്രട്ടറി സി.ജി. അനീഷ്, ചുറ്റമ്പലം കണ്‍വീനര്‍ കെ.വി. ബൈജു, യൂണിയന്‍ കമ്മിറ്റി അംഗം പി.എസ്. ഗുരുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഷര്‍ട്ട് ധരിച്ച്
ക്ഷേത്രപ്രവേശനം:
തീരുമാനം നടപ്പാക്കി പറവൂര്‍: യൂണിയന് കീഴിലെ ശാഖകളുടെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഷര്‍ട്ട് ധരിച്ചു പ്രവേശിക്കാം എന്ന തീരുമാനം നടപ്പാക്കിയെന്ന് സെക്രട്ടറി ഹരിവിജയന്‍ പറഞ്ഞു. തീരുമാനം സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ ശാഖകളിലും എത്തിച്ച് കഴിഞ്ഞു.
ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നു ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്നും ഗുരുവാണു നമ്മുടെ അവസാന വാക്കെന്നും വലിയ പല്ലംതുരുത്ത് എസ്.എന്‍.ഡി.പി ശാഖാ വലിയപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ചുറ്റമ്പല സമര്‍പ്പണവും വെള്ളാപ്പള്ളി നടേശന്‍ രജതജൂബിലി ഹാള്‍ ഉദ്ഘാടനവും നിര്‍വഹിക്കാന്‍ എത്തിയ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
ശാഖാ കമ്മിറ്റി യോഗം ചേര്‍ന്നു ഷര്‍ട്ട് ധരിച്ചു ക്ഷേത്രപ്രവേശനം അനുവദിച്ചു തീരുമാനമെടുക്കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നു യൂണിയന്‍ കൗണ്‍സില്‍ ചേര്‍ന്നു തീരുമാനമെടുത്തെന്നും വലിയപറമ്പ് ക്ഷേത്രത്തിലും പെരുമ്പടന്ന ശാഖയിലെ അണ്ടിശേരി ഭഗവതി ക്ഷേത്രത്തിലും ഷര്‍ട്ട് ധരിച്ചു ദര്‍ശനത്തിനു തുടക്കം കുറിച്ചെന്നും ഹരിവിജയന്‍ പറഞ്ഞു. ശാഖാ സെക്രട്ടറി ജോഷിതന്ത്രിയും യൂണിയന്‍ കമ്മറ്റി അംഗം പി.ബി. ജോഷിയും ഷര്‍ട്ട് ധരിച്ച് ചുറ്റമ്പലത്തിനുള്ളില്‍ ദര്‍ശനം നടത്തി. യൂണിയന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ തീരുമാനം നടപ്പാക്കിയെന്ന് യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍ അറിയിച്ചു.ഷര്‍ട്ട് ധരിക്കാതെ ദര്‍ശനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അത്തരത്തിൽ ചെയ്യാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.