ഓച്ചിറയിൽ ഈഴവശക്തി കൊടുങ്കാറ്റായി

ഓച്ചിറയിൽ എസ്. എൻ.ഡി.പി യോഗം യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം യോഗം കൗൺസിലർ പി.ടി മൻമഥൻ ഉദ്ഘാടനം ചെയ്യുന്നു .

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രഭരണസമിതിയിൽ കാലാകാലങ്ങളായി നിലനിന്ന് പോരുന്ന ഈഴവ പ്രാതിനിധ്യം ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, കായംകുളം, ചാരുംമൂട് യൂണിയനുകൾ ഓച്ചിറ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച നാമജപയജ്ഞവും ഭക്‌തജന സംഗമവും ഈഴവ പ്രതിഷേധ കൊടുങ്കാറ്റായി മാറി.
എസ്.എൻ.ഡി.പി യോഗം കൗൺസിലർ.പി.ടി മൻമഥൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കരുനാഗപ്പള്ളി, കായംകുളം, ചാരുംമൂട് യൂണിയനുകളിലെ നേതാക്കൾ,ശാഖായോഗം ഭാരവാഹികൾ,പോഷകസംഘടനാ ഭാരവാഹികൾ, തുടങ്ങി പതിനായിരത്തോളം സമുദായ സ്നേഹികൾ ഓച്ചിറ ഭരണസമിതിയുടെ അനീതിയ്ക്കെതിരെ ശക്തമായ താക്കീത് നൽകി അണിനിരന്നു.

ഓച്ചിറയിൽ എസ്. എൻ.ഡി.പി യോഗം യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധജാഥ

ബൈലായിൽ വ്യവസ്ഥ ചെയ്യുന്നതുപോലെ 40% ഈഴവ അംഗങ്ങളും 40% നായർ അംഗങ്ങളും 10% അരയ സമുദായ അംഗങ്ങളും 10%, ഇതര ഹിന്ദുസമുദായ അംഗങ്ങളുമാണ് ക്ഷേത്രോൽപ്പത്തി മുതൽ ഈ കഴിഞ്ഞ 7-ാം തീയതി വരെയും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണം നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ക്ഷേത്രത്തിലെ സമ്പത്തിന്റെ 50% സ്ഥാനികൾ എന്ന ഒരു വിഭാഗത്തിന് കൊടുക്കണമെന്നുള്ളരണ്ട് വീട്ടുകാരുടെ ആവശ്യങ്ങൾ ക്ഷേത്ര ഭരണസമിതിയിലെ പുരോഗമന വാദികൾ അംഗീകരിക്കാതെ വരികയും അതിനെ തുടർന്നുണ്ടായ ചില കേസുകളുടെ മറവിൽ 7 അംഗ ഭരണസമിതിയെ ഭരണം ഏൽപ്പിച്ചിരിക്കുകയുമാണ്. ക്ഷേത്രോൽപ്പത്തി മുതൽ ക്ഷേത്ര ഭരണ കാര്യങ്ങളിൽ പങ്കാളിത്തം ഉണ്ടായിരുന്ന ഈഴവ സമുദായത്തെ കമ്മിറ്റികളിൽ നിന്നും ഒഴിവാക്കി.
ക്ഷേത്രത്തിലെ ആരാധന കാര്യങ്ങ ളിൽ നിന്നുപോലും ഈഴവ സമുദായത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഈ കമ്മിറ്റികൾ ചെയ്യുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കു പോലും വിട്ടുകൊടുത്തുകൊണ്ടിരിക്കുന്ന ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയം മാർച്ച് 18 ന് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നാമജപ യജ്ഞ ത്തിന് വാടകയ്ക്ക് ചോദിച്ചിട്ട് അനുവദിക്കാതിരുന്നത്.എസ്.എൻ.ഡി.പി യോഗ നേതാക്കളുടെ ത്യാഗോജ്വലമായ സമര ങ്ങളിലൂടെ 1936 നവംബർ 12-ാം തീയതി തങ്ങൾ നേടിയെടുത്ത ആരാധന സ്വാതന്ത്ര്യം പ്രമാണിമാരുടെ മുന്നിൽ അടിയറവ് വയ്ക്കാതിരിക്കുന്നതിനുവേണ്ടിയുളള സമരങ്ങളുടെ ഒരു തുടക്കം മാത്രമാണ് ഓച്ചി റയിൽ നടക്കുന്ന നാമജപ യജ്ഞമെന്ന്കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ്കെ. സുശീലൻ , സെക്രട്ടറിഎ. സോമരാജൻ എന്നിവർ പറഞ്ഞു.

Author

Scroll to top
Close
Browse Categories