ചിരിയും ചിന്തയും

മാഞ്ഞു,
ആ മധുരിക്കുന്ന
ഹാസ്യം

പഠിപ്പുനിര്‍ത്തിയതിന്റെ കാരണമന്വേഷിച്ചവര്‍ക്ക് ഇന്നസെന്റിന്റെ മറുപടി – ‘ഒരു വിധമെല്ലാം പഠിച്ചു കഴിഞ്ഞു എന്ന് എനിക്ക് തോന്നിയപ്പോഴാണ് പഠിപ്പ് നിര്‍ത്തിയത്. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നാത്തത് കൊണ്ട് പഠനം തുടരുന്നു.

”അഞ്ചാം ക്ലാസില്‍ മൂന്നുകൊല്ലം തോറ്റ ഞാന്‍ എഴുതിയ
‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഏഴ് കൊല്ലമായി അഞ്ചാം
ക്ലാസിലെ കുട്ടികള്‍ പഠിക്കുന്നുണ്ട്”.

സ്വന്തമായി തുടങ്ങിയ കടകളെല്ലാം പൂട്ടിച്ച ശേഷം സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. ”സാര്‍ കൈ വെച്ചാല്‍ അത് നല്ല തുടക്കമാകും” എന്നൊക്കെ പറഞ്ഞാണ് പലരും ഉദ്ഘാടനത്തിന് ക്ഷണിക്കുക. ‘ഉദ്ഘാടനം ചെയ്തിട്ട് അവസാനം നിങ്ങളെന്നെ കൈവെയ്ക്കാതിരുന്നാല്‍ മതി’യെന്ന് ഞാന്‍ മനസില്‍ പറയും

”എന്റെ വീട്ടില്‍ 11 വര്‍ഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാന്‍സര്‍. രണ്ടുദിവസം മുമ്പ് പുതിയ അതിഥി വന്നിട്ടുണ്ട്. അത് കോവിഡാണ്”
ആദ്യമായി കോവിഡ്
വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞു.

”ഇതല്ല ഇതിനപ്പുറം ചാടി നടന്നവനാണീ…… നമുക്ക് ഒരുമിച്ച് ചാടിക്കടക്കാം. ഞാന്‍ പലതവണ ചാടിയതാണ്.” കോവിഡ് വന്നപ്പോഴുള്ള പ്രതികരണം.

”എം.പി. ആവുക എന്നത് ഒരിക്കലും എന്റെ ആഗ്രഹമായിരുന്നില്ല. എന്റെ സ്വപ്‌നം നല്ല നടനാവുക എന്നത് മാത്രമാണ്. രാഷ്ട്രീയവും എം.പി. സ്ഥാനവുമൊക്കെ പോകുന്ന പോക്കില്‍ കണ്ടു. അപ്പോഴൊന്ന് കയറി നോക്കിയെന്നേയുള്ളു”.

മമ്മൂട്ടി ആളാകേണ്ട
‘പത്താംനിലയിലെ തീവണ്ടി’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്നസെന്റിനെ ദേശീയ അവാര്‍ഡിനായി പരിഗണിച്ചിരുന്നു. അമിതാഭ്ബച്ചന്‍, മമ്മൂട്ടി എന്നിവരാണ് അവസാന റൗണ്ടില്‍ ഇന്നസെന്റിനോടൊപ്പം അവാര്‍ഡ് കമ്മിറ്റിയുടെ മുന്നിലുണ്ടായിരുന്നത്. ടിവിയില്‍ ഇക്കാര്യം എഴുതിക്കാണിച്ചുകൊണ്ടിരിക്കെ മമ്മൂട്ടിയുമായി ആത്മബന്ധമുണ്ടായിരുന്ന ഇന്നസെന്റിന്റെ ആത്മഗതം:
”അമിതാഭ്ബച്ചന് കിട്ടിയാലും അവാർഡ് മമ്മൂട്ടിക്ക് കിട്ടരുതേ”

ഇന്നസെന്റ് വറീത് തേക്കേത്തല
(1948-2023)

ആകെ സിനിമ : 700 ലേറെ.
ആദ്യ സിനിമ : നൃത്തശാല
അവസാന സിനിമ : പാച്ചുവും അത്ഭുതവിളക്കും
1989 -മികച്ച രണ്ടാമത്തെ നടനുള്ള
ചലച്ചിത്രപുരസ്‌കാരം (മഴവില്‍ക്കാവടി)
2014 – ചാലക്കുടിയില്‍ നിന്ന് എം.പി.
ഭാര്യ: ആലിസ്.
ഏകമകന്‍ : സോണറ്റ്.
മരുമകള്‍ : രശ്മി.
പേരമക്കള്‍ : ഇന്നസെന്റ് ജൂനിയര്‍, അന്ന.

Author

Scroll to top
Close
Browse Categories