പത്തനംതിട്ട യൂണിയന്റെ വനിതാ ദിനാചരണം
പത്തനംതിട്ട: ജീവിത സാഹചര്യങ്ങളെ നേരിടുന്നതിലും പ്രതിസന്ധിഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിലും ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ മുന്നിലാണെങ്കിലും വിവിധ സാഹചര്യങ്ങളിൽ ശാരീരികമായി നേരിടുന്നതിന് അവരെ പ്രാപ്തരാക്കാൻ രക്ഷകർത്താക്കൾ ശ്രമിക്കണമെന്ന് പ്രശസ്ത നേത്രരോഗ വിദഗ്ദ്ധ ഡോ. സബിത പറഞ്ഞു .വനിതാ സംഘം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വനിത സംഘം പ്രവർത്തകരായ വിലാസിനി, ഓമന രാഘവൻ, നളിനി ജനാർദ്ദനൻ,വത്സല ഭാസ്കരൻ, ലീല അനിരുദ്ധൻ എന്നിവരെ യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർആദരിച്ചു. മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കെ .കെ സുലേഖ വിരൽ തുമ്പിലെ ലോകവും സ്ത്രീയും എന്ന വിഷയത്തിൽ നടന്ന പഠന ക്ളാസ് നയിച്ചു. യൂണിയൻ സെക്രട്ടറി ഡി .അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ് സജിനാഥ്,പി കെ പ്രസന്നകുമാർ, വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദിവ്യ എസ് എസ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, വനിത സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അജിത രതീപ്, സ്മിത മനോഷ്, സരോജിനി സത്യൻ, ഗീത സദാശിവൻ, ശാന്തമ്മ സദാശിവൻ എന്നിവർ സംസാരിച്ചു