കുട്ടനാട് യൂണിയന്റെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരം

ചെറുകര രണ്ടാം നമ്പർ ശാഖയിലെ എം എം നിവാസിൽ മധുസൂദനന്റെ വൃക്ക മാറ്റൽ ശസ്ത്രക്രിയയ്ക്കായി കുട്ടനാട് യൂണിയൻറെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ നിന്നും സമാഹരിച്ച തുക എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ മധുസൂദനന്റെ സഹധർമ്മിണിക്ക് നൽകുന്നു

കുട്ടനാട് :സമുദായത്തെയും സംഘടനയെയും ഇത്രയേറെ സ്നേഹിക്കുന്നവരും കരുണയുള്ള നല്ല മനസ്സിന്റെ ഉടമകളുമാണ് കുട്ടനാട്ടുകാർ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് യൂണിയന്റെ ജീവകാരുണ്യ പ്രവർത്തനം മാതൃകാ പരമാണ്. പണമില്ലാത്തതിന്റെ പേരിൽ ആരേയും മരണത്തിന് വിട്ടു കൊടുക്കാതെ അവരെ ചേർത്തു നിർത്തുവാൻ യൂണിയനും ശാഖകളും നടത്തുന്ന ഈ ഉദ്യമത്തിന് എല്ലാ നൻമയും നേരുന്നു-അദ്ദേഹം പറഞ്ഞു.

ചെറുകര രണ്ടാം നമ്പർ ശാഖയിലെ എം എം നിവാസിൽ മധുസൂദനന്റെ വൃക്ക മാറ്റൽ ശസ്ത്രക്രിയയ്ക്കായി കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ നിന്നും സമാഹരിച്ച തുക മധുസൂദനന്റെ സഹധർമ്മിണിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മധുസൂദനന് 5 ലക്ഷം രൂപയും, മറ്റു വൃക്കരോഗികൾക്കും ക്യാൻസർ രോഗികൾക്കുമായി ഒന്നരലക്ഷം രൂപയും ഉൾപ്പെടെ ആകെ ആറര ലക്ഷം രൂപ വിതരണം ചെയ്തു.

യോഗത്തിൽ കുട്ടനാട് യൂണിയൻ ചെയർമാൻ പി.വി ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ എംഡി ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, യൂണിയൻ അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ കെ ഗോപിദാസ്, എംപി പ്രമോദ്, ടി എസ് പ്രദീപ് കുമാർ, വിവിധ ശാഖായോഗം ഭാരവാഹികളായ വി ശിവദാസ്, പി പി റെജി, എൻ ശശിധരൻ, മൈഥിലി എന്നിവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories