രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അടവുനയത്തിനു പിറകെ

ആലുവ യൂണിയന്റെ കീഴിലുള്ള 5553-ാം നമ്പർ ചൂണ്ടി ശാഖയിലെ ഗുരുമന്ദിരം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ:മാതാധിപത്യത്തിലേക്ക് ജനാധിപത്യം തള്ളപ്പെട്ടുവെന്ന്എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.

ആലുവ യൂണിയന്റെ കീഴിലുള്ള 5553-ാം നമ്പർ ചൂണ്ടി ശാഖയിലെ ഗുരുമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ജനാധിപത്യം മരിച്ചു. കേരള രാഷ്ട്രീയത്തിൽ അൽപ്പമെങ്കിലും ആദർശം പുലർത്തിയിരുന്നത് ഇടത് പക്ഷ പ്രസ്ഥാനമായിരുന്നെങ്കിൽ അവർ പോലും ഇന്ന് ഭരണം നിലനിർത്താൻ അടവ് നയമാണ് സ്വീകരിക്കുന്നത്. ഈ അടവ് നയം വന്നപ്പോൾ അടവയ്ക്കപ്പെട്ടത് മുഴുവൻ ഈഴവരാദി പിന്നോക്ക സമുദായങ്ങളാണ്. ഇന്ന് കോൺഗ്രസ്സിൽ ഒരൊറ്റ ഈഴവ എം. എൽ. എ മാത്രമാണുള്ളത്. ബാക്കിയുള്ളവർ എവിടെപ്പോയി ? പിന്നാക്കക്കാരനായ ഏറ്റവും അവസാനത്തെ മുഖ്യമന്ത്രിയാവാം പിണറായി വിജയൻ. ഇനിയൊരു 100 വർഷത്തേക്ക് കേരളത്തിൽ ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാകുവാൻ സാധ്യതയില്ല, കോൺഗ്രസ്സിലാണെങ്കിൽ ആർ. ശങ്കർ അധികാരത്തിൽ നിന്ന് പോയിട്ട് 50 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിനു ശേഷം ആരുണ്ടായി? യോഗം ജനറല്‍ സെക്രട്ടറി ചോദിച്ചു.

ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗം പ്രസിഡന്റ് ഡോക്ടർ എം.എൻ. സോമൻ ,യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡണ്ട്. പി.ആർ. നിർമ്മൽ കുമാർ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ പി.പി. സനകൻ, യൂണിയൻ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് അമ്പാടി ചെങ്ങമനാട്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, യൂണിയൻ സൈബർ സേന ചെയർമാൻ കെ.ജി. ജഗൽകുമാർ, ശാഖ മൈക്രോ ഫിനാൻസ് സെക്രട്ടറി സിനി ബിനു എന്നിവർ സംസാരിച്ചു.ശാഖ പ്രസിഡണ്ട് അരുൺ മുരളി സ്വാഗതവും, ശാഖ വനിതാ സംഘം പ്രസിഡന്റ് ഷീബ സുനിൽ കൃതജ്ഞതയുംപറഞ്ഞു.

Author

Scroll to top
Close
Browse Categories