ഓസ്‌കാര്‍ തിളക്കം
ഹോളിവുഡിലെ വമ്പന്‍മാരെ പിന്തള്ളിയാണ് ആര്‍.ആര്‍.ആര്‍ എന്ന തെലുങ്ക് സിനിമയിലെ ‘നാട്ടു നാട്ടു’എന്ന ഗാനത്തിന്ന് ഈ അപൂര്‍വ നേട്ടം. എസ്.എസ്. രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ ല്‍ അതുല്യപ്രതിഭ കീരവാണി ഈണമിട്ട ഈ ഗാനത്തിന്റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്.
നേരത്തെ ‘ഗോള്‍ഡന്‍ ഗ്ലോബ് ‘ നേടിയ ഈ ഗാനത്തിന് മൗലിക ഗാനത്തിനുള്ള ഓസ്‌കാര്‍ കൂടി കിട്ടിയതോടെ അത് ഇരട്ടനേട്ടമായി. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്ന് ഓസ്‌കാര്‍ ഏറ്റുവാങ്ങിയതിന്റെ അഭിമാന മുഹൂര്‍ത്തത്തിലാണ് രാജ്യം.
ആലാപനം: കാലഭൈരവിയും രാഹുല്‍ സിപ്പിഗിഞ്ചും
2008ല്‍ സ്ലംഡോഗ് മില്യനെയര്‍ എന്ന ബ്രിട്ടീഷ് സിനിമയില്‍ ഗുല്‍സാര്‍ രചിച്ച് എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ജയ്‌ഹോ മൗലിക ഗാനത്തിനും മൗലിക സംഗീതത്തിനും ഓസ്‌കാറുകള്‍ നേടിയിരുന്നു.
മരതകമണി എന്ന കീരവാണി
മലയാളത്തിലേക്ക് കീരവാണിയെ ക്ഷണിച്ചത് ഐ.വി. ശശിയായിരുന്നു. മമ്മൂട്ടി ചിത്രമായ നീലഗിരിക്ക് സംഗീതം പകരാന്‍. പാട്ടുകളെല്ലാം ഹിറ്റായിരുന്നു. പിന്നെ സൂര്യമാനസത്തിലെ ‘തരളിതരാവില്‍’, ഭരതന്റെ ദേവരാഗത്തിലെ ‘ശശികലചാര്‍ത്തിയ’ തുടങ്ങിയ നിരവധി ഹിറ്റുകള്‍ മലയാളത്തില്‍ പിറന്നു. മരതകമണി യെന്നാണ് മലയാളത്തില്‍ കീരവാണി അറിയപ്പെട്ടിരുന്നത്.
സ്വന്തമായി മത്സരിച്ചു,
നേട്ടം കൊയ്തു
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്നില്ല ആര്‍.ആര്‍.ആര്‍. ഗുജറാത്തി ചിത്രമായ ചെല്ലോഷോ ഔദ്യോഗിക ചിത്രമായി ഓസ്‌കാറിനെത്തിയപ്പോള്‍ ആര്‍.ആര്‍.ആര്‍. സ്വന്തമായി മത്സരിക്കുകയായിരുന്നു. വിദേശത്തെ സമൂഹമാധ്യമങ്ങളില്‍ രാജമൗലി നടത്തിയ വലിയ പ്രചരണവും ഓസ്‌കാര്‍ ലഭിക്കാന്‍ സഹായകമായി.
ഓസ്കാർ നേട്ടങ്ങൾ
മികച്ച സിനിമ – എവരിതിംഗ്, എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
മികച്ച നടന്‍ – ബ്രെന്‍ഡര്‍ ഫ്രേസര്‍
ചിത്രം -ദി വെയില്‍
മികച്ച നടി- മിഷേല്‍യോമി (എവരിതിംഗ്)
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം. എലിഫന്റ് വിസ് പറേഴ്‌സ്.
ആര്‍.ആര്‍.ആര്‍.
റിലീസ് 2022 മാര്‍ച്ച് 25
മുടക്കിയത് : 450 കോടി
നേടിയത് : 1150 കോടി
രൗദ്രം, രണം, രുധിരം
(ആര്‍.ആര്‍.ആര്‍.)
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ തെലുങ്കുചിത്രമാണ് രൗദ്രം, രണം, രുധിരം എന്ന ആര്‍.ആര്‍.ആര്‍. പ്രധാനവേഷങ്ങളില്‍ ജൂനിയര്‍ എന്‍.ടി.ആറും രാംചരണും. ആലിയഭട്ട്, അജയ്‌ദേവഗണ്‍, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ് ഗാർ ജോണ്‍സ്, സമുദ്രക്കനി, ശ്രിയശരണ്‍ എന്നിവര്‍ മറ്റ് അഭിനേതാക്കള്‍.