ടെന്നീസിലെ സാനിയ യുഗം
കരിയറിലെ ‘അവസാന നൃത്തവും’ കഴിഞ്ഞ്
സാനിയ വീട്ടിലേക്ക് മടങ്ങി. വിട പറയുന്നത്
കുടുംബത്തോടൊപ്പം കൂടുതല്‍ സ്വച്ഛമായ ജീവിതത്തിന്
രണ്ട് പതിറ്റാണ്ട് വനിതാ ടെന്നീസില്‍ ഇന്ത്യയുടെ മുഖമായി നിന്ന സാനിയമിര്‍സ ദുബായ് ഓപ്പണില്‍മത്സരിച്ച ശേഷം സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ ‘അവസാന നൃത്തവും’ കഴിഞ്ഞ് ടെന്നീസിനോട് വിടചൊല്ലി.
ദുബായ് ഓപ്പണില്‍ യു.എസ് താരം മാഡിസണ്‍ കീസിനൊപ്പം വനിതാ ഡബിള്‍സില്‍ അവസാന മത്സരത്തിന് ഇറങ്ങിയ സാനിയ റഷ്യന്‍ കൂട്ടുകെട്ടായ വെറോണിക്ക, ലൂഡ് മീല എന്നിവര്‍ക്ക് മുന്നില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ് ഡ് ഡബിള്‍സ് ഫൈനലോടെ ഗ്രാന്‍ഡ്സ്ലാം ടെന്നീസിനോട് വിടചൊല്ലിയിരുന്നു.
സിംഗിൾസ് മത്സരങ്ങളേക്കാൾസാനിയ നേട്ടങ്ങൾ കൊയ്തത് ഡബിൾസിലാണ്. അതേ കുറിച്ച് സാനിയ പറഞ്ഞത് ഇങ്ങനെ:
“ഡബിൾസിൽ പങ്കാളി നമ്മുടെ കുറവുകൾ പരിഹരിച്ച് പൂരകമായിമാറുന്നു”
കായിക ലോകത്ത് സ്ത്രീകള്‍ അധികമൊന്നും ഇറങ്ങിക്കളിക്കാത്ത ഒരു കാലഘട്ടത്തിലാണ് റാക്കറ്റുമായിസാനിയ കടന്നു വരുന്നത്. പി.ടി. ഉഷ മാത്രമായിരുന്നു അന്ന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് മാതൃകയെന്ന് സാനിയ പറഞ്ഞിരുന്നു. ടെന്നീസില്‍ സാനിയ പകര്‍ന്നു നല്‍കിയ ആവേശം കായികരംഗത്ത് പെണ്‍കുട്ടികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഒരു തികഞ്ഞ പോരാളിയാണ് ഞാന്‍’– സാനിയ സ്വയം വിലയിരുത്തുന്നത് ഇങ്ങനെ.
- ഗ്രാന്‍ഡ്‌സാലം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത
- ലോകത്തെ സ്വാധീനിച്ച 100 വനിതകളില്‍ ഒരാളായി 2016ല്‍
ടൈം മാഗസിന്‍ സാനിയയെ തിരഞ്ഞെടുത്തു. - സാനിയയ്ക്ക് പ്രായം 36
- 2003 ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറി.
- 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സ് ഡ് ഡബിള്‍സ് കിരീടം.
- ഗ്രാന്‍സ്‌ലാം ടെന്നീസില്‍ മൂന്നുവീതം മിക്‌സ് ഡ് ഡബിള്‍സ്, വനിതാ ഡബിള്‍സ് കിരീടങ്ങള്‍.
- 2003ല്‍ ഡബിള്‍സില്‍ (ജൂനിയര്‍), പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ റഷ്യയുടെ അലിസ ക്ലിയ്‌ക്കൊപ്പം കിരീടം
- 2010ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി വിവാഹം
- 2018 ല്‍ കുഞ്ഞുപിറന്നു. തുടര്‍ന്ന് രണ്ടുവര്‍ഷം ടെന്നീസില്‍ നിന്നു വിട്ടുനിന്നു. മകന്‍:ഇഷാന്‍.
പ്രധാന നേട്ടങ്ങള്‍
ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍
മിക്‌സ് ഡ് ഡബിള്‍സ് 3
(ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ -2009, ഫ്രഞ്ച് ഓപ്പണ്‍ 2012, യുഎസ് ഓപ്പണ്‍ -2014)
വനിതാ ഡബിള്‍സ് -3 (വിംബിള്‍ഡണ്‍ 2015, യു.എസ്. ഓപ്പണ്‍ 2015, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2016, ഏഷ്യന്‍ഗെയിംസ് 2 സ്വര്‍ണ്ണം (2006, 2014), 3 വെള്ളി (2006, 2006,2010), 3 വെങ്കലം (2002, 2010, 2014).
പ്രധാന പുരസ്‌കാരങ്ങള്‍
അര്‍ജുന (2004)
പത്മശ്രീ (2006)
ഖേല്‍രത്‌ന (2015)
പത്മഭൂഷണ്‍ (2016)