കലയുടെ മഴ പെയ്യിച്ച പ്രതിഭ
കെ.വിശ്വനാഥ് (1930-2023)
കേരളത്തിലെ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച സിനിമ ഏതെന്ന് ചോദിച്ചാല്‍ നിസംശയം പറയാം ശങ്കരാഭരണം. 1980ല്‍ ഒരു വര്‍ഷത്തിലേറെയാണ് ശങ്കരാഭരണം തിയേറ്ററുകളില്‍ നിറഞ്ഞു നിന്നത്. പിന്നീട് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ ഈ വിജയം ആവര്‍ത്തിച്ചുവെങ്കിലും കലാമൂല്യമുള്ള പടങ്ങള്‍ക്ക് കാശുവാരാമെന്ന് ആദ്യമായി തെളിയിച്ചത് ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ. വിശ്വനാഥ് തന്നെ. തെലുങ്കു സിനിമയെ ആഗോള പ്രശസ്തമാക്കിയ സംഗീത ചിത്രം. വിവിധ ഭാഷകളില്‍ മൊഴിമാറിയെത്തിയപ്പോഴും അവിടെയെല്ലാം എക്കാലത്തേയും സൂപ്പര്‍ഹിറ്റ്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് പുതിയ അദ്ധ്യായം കുറിച്ചിട്ട ശേഷമാണ് 92-ാം വയസ്സില്‍ കെ. വിശ്വനാഥ് വിട പറയുന്നത്. ശങ്കരാഭരണത്തിലെന്നപോലെ പാട്ടുപാടി സിനിമയില്‍ മഴ പെയ്യിച്ച പ്രതിഭ.
ശങ്കരാ… നാദശരീരാപരാ…. എന്ന ഗാനം തുടങ്ങി ശങ്കരാഭരണത്തിലെ എല്ലാ ഗാനങ്ങളും ഒരു തലമുറ ഏറ്റെടുത്തവയാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ട് ശാസ്ത്രീയഗാനങ്ങള്‍ പാടിപ്പിച്ച് നടത്തിയ പരീക്ഷണവും വന്‍വിജയമായി.
ശങ്കരാഭരണം സുര്‍സംഗം എന്ന പേരില്‍ ഹിന്ദിയില്‍ കെ. വിശ്വനാഥ് തന്നെ റീമേക്ക് ചെയ്തു.
ശബ്ദലേഖനത്തില്‍ തുടങ്ങി സംവിധായകനായി മാറിയ വിശ്വനാഥ് ജാതി വ്യവസ്ഥയും സ്ത്രീധനവും പോലുള്ള പ്രശ്‌നങ്ങള്‍ സിനിമകള്‍ക്ക് പ്രമേയമാക്കി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ജില്ലയില്‍ ജനനം. ഭാര്യ – ജയലക്ഷ്മി, മക്കള്‍: പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ്, എസ്.പി.ബാലസുബ്രഹ്മണ്യം ബന്ധുവാണ്.
പുരസ്‌കാരങ്ങള്‍
പത്മശ്രീ, ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്.
നാല് ദേശീയ പുരസ്‌കാരങ്ങള്‍ (ശങ്കരാഭരണം)
അഞ്ച് ദേശീയ അവാര്‍ഡുകള്‍
ആറ് സംസ്ഥാന അവാര്‍ഡുകൾ
10 സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍
ബോളിവുഡ് ഫിലിം ഫെയര്‍ അവാര്‍ഡ്.
ആദ്യസിനിമ
ആത്മഗൗരവം (1965)
അവസാനത്തെ സിനിമ
ശുഭപ്രദം (2010)
പ്രധാന ചിത്രങ്ങള്‍
സാഗരസംഗമം, ആത്മഗൗരവം, സപ്തപദി, സ്വര്‍ണകമലം, , ശ്രുതിലയലും
സ്വാതിമുത്യം
ഓസ്‌കാറിലേക്ക്
കമലഹാസന്‍ നായകനായി അഭിനയിച്ച സ്വാതിമുത്യം 59-ാമത് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി.