പേരമംഗലത്തെ ജനസാഗരമാക്കിയ പ്രതിഷേധ കൊടുങ്കാറ്റ്
മുവാറ്റുപുഴ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളേയും നേതാക്കളേയും നിരന്തരം ആക്ഷേപിച്ചു കൊണ്ട് പ്രാകൃതാചാരങ്ങളെ സമൂഹത്തിൽ അടിച്ചേൽപ്പിക്കുവാനുള്ള യുട്യൂബ് തന്ത്രിക്കും തട്ടിപ്പു സംഘങ്ങൾക്കുമെതിരായി എസ് എൻ ഡി പി യോഗത്തിന്റെ തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു.
പേരമംഗലത്തെ അക്ഷരാർത്ഥത്തിൽ ജനസാഗരമാക്കിയ പ്രതി ഷേധ കൊടുങ്കാറ്റാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനായി ഇയാൾ പണി തീർത്തിരുന്ന ആഭാസ കേന്ദ്രത്തിലേയ്ക്ക് പ്രതിഷേധ പ്രകടനമായി എത്തിയവരെ പോലീസ് അരക്കിലോമിറ്റർ അകലെ ബാരിക്കേഡ് തീർത്ത് തടയുകയായിരുന്നു.
മാതൃകാപരമായ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ അതി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എസ് എൻ ഡി പി യോഗം മുന്നിട്ടിറങ്ങുമെന്നും യോഗ നേതാക്കൾ അറിയിച്ചു.
പ്രതിഷേധ മാർച്ചിന് ശേഷം നടന്ന സമ്മേളനത്തിൽ മുവാറ്റുപുഴ യൂണിയൻ പ്രസിഡണ്ട് വി.കെ നാരായണൻ അദ്ധ്യക്ഷനായി. എസ് എൻ ഡി പി യോഗം കൗൺസിലറും തൊടുപുഴ യൂണിയൻ ചെയർമാനുമായ എ.ജി.തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹ പ്രഭാഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ് മുഖ്യപ്രഭാഷണവും കൗൺസിലർ ബാബു കടുത്തുരുത്തി ആമുഖ പ്രസംഗവും നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണലേൽ, ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറിസുരേഷ് പരമേശ്വരൻ എന്നിവർ വിഷയം അവതരിപ്പിക്കുകയും ചെയ്തു. മുവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ കെ അനിൽകുമാർ, കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ , കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി. ജി ഗോപിനാഥൻ, സെക്രട്ടറി സി പി സത്യൻ, തൊടുപുഴ യൂണിയൻ കൺവീനർ വി ബി സുകുമാരൻ, പറവൂർ യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, കണയന്നൂർ യൂണിയൻ കൺവീനർ എം ഡി അഭിലാഷ്, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് . ഇ ഡി പ്രകാശൻ, വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് ബെന്നി ശാന്തികൾ, സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ, വൈസ് ചെയർമാൻ എം കെ ചന്ദ്രബോസ്, എറണാകുളം ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ: രമേശ്, പ്രമോദ് തമ്പാൻ, സജീവ് പാറക്കൽ, യൂത്ത്മൂവ്മെന്റ് ജില്ല ട്രഷറർ എം.ബി. തിലകൻ എന്നിവർ നേതൃത്വം നൽകി.