ലഹരി വിപത്തിനെതിരെ പടയ്ക്കിറങ്ങണം
കോതമംഗലം: വരുംതലമുറയെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് ലഹരി വിപത്തിനെതിരെ പടപൊരുതാന്‍ യുവതലമുറ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പിയോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കോതമംഗലം മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ ക്ലാസുകള്‍ക്ക് പുറമേ രവിവാര പാഠശാലകള്‍, യൂത്ത്മൂവ്മെന്റ്, വനിതാസംഘം, സൈബര്‍സേന, കുമാരി-കുമാരസംഘം എന്നിവരുടെ സഹകരണത്തോടെ കുടുംബയോഗങ്ങളിലൂടെ വലിയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും നടത്തുന്ന യാത്രകളിലെ സൗഹൃദങ്ങളില്‍ നിന്നും ലഹരിക്കടിപ്പെട്ട് എല്ലാം നഷ്ടപ്പെട്ട നിരവധി പേരെ കാണുവാനും മനസ്സിലാക്കുവാനും സാധിച്ചിട്ടുണ്ട്.
മദ്യം, കഞ്ചാവ് തുടങ്ങിയവയില്‍ നിന്ന് മാറി രാസലഹരികളാണ് ഇപ്പോള്‍ പ്രചാരത്തില്‍. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പി.വി. ഏലിയാസ് ആമുഖ പ്രസംഗം നടത്തി.പോലീസ് സബ്ഇന്‍സ്പെക്ടര്‍ അജി അരവിന്ദ് ക്ലാസെടുത്തു. യൂണിയന് പ്രസിഡന്റ് അജിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പി.എ. സോമന്, യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയില്‍, യൂണിയന് വൈസ്പ്രസിഡന്റ് കെ.എസ്. ഷിനില്‍കുമാര്‍, യോഗം ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എം.ബി. തിലകന്, യൂണിയന് കൗണ്‍സിലര്‍മാരായ പി.വി. വാസു, എം.വി.രാജീവ്, ടി.ജി അനി, വനിതാസംഘം യൂണിയന് സെക്രട്ടറി മിനിരാജീവ്, യൂത്ത്മൂവ്മെന്റ് യൂണിയന് സെക്രട്ടറി സജി കെ. ജെ.സൈബര്‍ സേന സംസ്ഥാന വൈസ് ചെയര്മാന് എം.കെ. ചന്ദ്രബോസ്, ജില്ലാ ചെയര്മാന് അജേഷ് തട്ടേക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.