നാട്ടിക യൂണിയൻ വനിതാസംഘം വിജ്ഞാനോത്സവം

നാട്ടിക യൂണിയൻ വനിതാ സംഘം വിജ്ഞാനോത്സവം 2023 വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

നാട്ടിക യൂണിയൻ വനിതാ സംഘം വിജ്ഞാനോത്സവം 2023 എന്ന പേരിൽ ഏകദിന നേതൃത്വ ക്യാമ്പ് നടത്തി. യൂണിയൻ ഹാളിൽ വെച്ച നടന്ന ഏകദിന ക്യാമ്പ് വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുദീപ് മാസ്റ്റർ, സെക്രട്ടറി മോഹനൻകണ്ണംമ്പുള്ളി , ബോർഡ് മെമ്പർ പ്രകാശ് കടവിൽ , നരേന്ദ്രൻ തയ്യിൽ, കെ.വി.ജയരാജൻ.ബിനോയ് പി.പി. ഗണേശൻ തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ സംഘം സെക്രട്ടറി ശ്രീജ ടീച്ചർ സ്വാഗതവും ഷീജാ മുരളി നന്ദിയും പറഞ്ഞു. സ്വാമി പ്രബോധാനന്ദതീർത്ഥ മഹാഗുരു ഏക ലോക സങ്കല്പം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു. സ്ത്രീ ഒരു അത്ഭുതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. ഷൈജു കാരയിൽ ക്ലാസ്സ് എടുത്തു.

Author

118 Views
Scroll to top
Close
Browse Categories