പിന്നാക്ക സംവരണം തട്ടിപ്പറിക്കുന്നു

എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സമിതി സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ‘അദ്വൈതം 2023’ യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളിഉദ്ഘാടനം ചെയ്യുന്നു

ആലുവ: സവർണജാതി സംവരണത്തിലൂടെ പിന്നാക്ക സംവരണം തട്ടിപ്പറിക്കപ്പെടുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളിപറഞ്ഞു. പിന്നാക്ക സംവരണത്തില്‍ കുറവു വരുത്തിയാണ് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

എസ്.എന്‍.ഡി.പി യോഗം ആലു വ യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സമിതി സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ‘അദ്വൈതം 2023’ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു തുഷാര്‍വെള്ളാപ്പള്ളിയുടെ പ്രതികരണം.
എസ്.എന്‍.ഡി.പി യോഗം മുന്നിട്ടിറങ്ങി നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തിന്റെയും നിരന്തര സമരങ്ങളുടെയും ഫലമായി നേടിയെടുത്ത സംവരണത്തെക്കുറിച്ചുള്ള അവകാശവാദവുമായി രാഷ്ട്രീയ കക്ഷികള്‍ രംഗത്തു വരികയാണിപ്പോള്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ നേട്ടങ്ങള്‍ പുറത്തു വരുത്താതെ യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യുവാക്കളെ അകറ്റി നിറുത്തുന്നതിനുള്ള തന്ത്രങ്ങളാണ് എല്ലാ രാഷ്ട്രീയക്കാരും പയറ്റുന്നത്. തങ്ങളാണ് എല്ലാം നേടിത്തന്നതെന്ന രാഷ്ട്രീയക്കാരുടെ അവകാശവാദങ്ങള്‍ വിശ്വസിച്ച് ഇന്ന് പലരും രാഷ്ട്രീയ അടിമകളായി മാറി. യാഥാര്‍ത്ഥ്യം ആരും മനസ്സിലാക്കുന്നില്ല.

രണ്ട് ശതമാനം വരുന്ന ബ്രാഹ്മണരാണ് പല ക്ഷേത്രങ്ങളിലെയും പ്രധാനപൂജാരിമാര്‍. ആറായിരം പേര്‍ ജോലി ചെയ്യുന്ന തിരുവിതാംകൂര്‍ ദേവസ്വത്തില്‍ 5600 പേരും പേരും സവര്‍ണരാണ്. ഇതിനെതിരെ നമുക്ക് നീതി കിട്ടിയില്ല- തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു

Author

Scroll to top
Close
Browse Categories