സ്ഥാന ത്യാഗം

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്റെ സ്ഥാനത്യാഗം കുടുംബത്തിന് വേണ്ടി

”ഈ ജോലി ബുദ്ധിമുട്ടേറിയതിനാലല്ല ഞാന്‍ സ്ഥാനം ഒഴിയുന്നത്. അതായിരുന്നു സാഹചര്യമെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ അത് ചെയ്യേണ്ടതായിരുന്നു. ഇത്തരമൊരു പ്രത്യേക പദവിയ്ക്ക് ഒപ്പം ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. എപ്പോഴാണ് നിങ്ങള്‍ രാജ്യത്തെ നയിക്കാന്‍ ശരിയായ വ്യക്തി, എപ്പോഴാണ് അങ്ങനെയല്ലാത്തത് എന്നറിയാനുള്ള ഉത്തരവാദിത്വം കൂടിയാണ് അത്. ഈ ജോലിക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ സാധിക്കില്ലെന്നും എനിക്കറിയാം. ഇനി കുടുംബത്തോടൊപ്പം കഴിയണം .ഒരു തവണ കൂടി പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രതിബദ്ധത നിറവേറ്റാനുള്ള ഊര്‍ജ്ജമില്ല”

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്റെ ഈ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. കാരണം മറ്റൊന്നുമല്ല. അധികാരം പടവെട്ടിപിടിക്കുന്ന കാലത്ത് കുടുംബത്തിന് വേണ്ടി സ്ഥാനത്യാഗം ചെയ്യുന്ന ഒരു ഭരണാധികാരിയെ വേറെ കണ്ടിട്ടില്ല. അതും 42-ാം വയസ്സില്‍.

1 ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വനിതാനേതാക്കളിൽ ഒരാൾ

2 പാക് മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്കു ശേഷം അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്ന ആദ്യ ലോകനേതാവ്.

3 ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ കൈക്കുഞ്ഞുമായി പങ്കെടുത്തു. കുഞ്ഞിന്ഐക്യരാഷ്ട്രസഭയുടെ ഐ.ഡി. കാര്‍ഡ് എടുത്ത ശേഷമാണ് സമ്മേളനത്തിൽ കയറിയത്.

4 2017ല്‍ 37-ാം വയസ്സില്‍ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 2019ല്‍ സന്നമരീന്‍ 34-ാം വയസ്സില്‍ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയാകും വരെ ആ റിക്കാര്‍ഡ് തുടര്‍ന്നു.

5 2020 ല്‍ ലേബര്‍ പാര്‍ട്ടിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച് ജെസീന്ത വീണ്ടും പ്രധാനമന്ത്രി

6 കൊവിഡിനെതിരെ ക്രിയാത്മക പോരാട്ടം. പ്രധാനമന്ത്രി ശമ്പളം 20 ശതമാനം സ്വയം വെട്ടിക്കുറച്ചു. ടെലിവിഷന്‍ അവതാരകനായ ക്ലര്‍ക്ക് ഗെയ്‌ഫോര്‍ഡുമായുള്ള വിവാഹം അന്ന് മാറ്റി
വയ്ക്കുകയും ചെയ്തു.

7 ജനക്ഷേമപരിപാടികളിലൂടെ രാജ്യത്ത് വലിയ ജനപ്രീതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനബില്‍ പാസാക്കി. സ്‌കൂളുകളില്‍ സാനിറ്ററി നാപ് കിന്നുകള്‍ സൗജന്യം.

8 ജനനം-1980 ജൂലായ് 26
പിതാവ് റോസ് ആര്‍ഡേന്‍ പൊലിസ് ഓഫീസര്‍. മാതാവ് ലോറല്‍ സ്‌കൂള്‍, കാറ്ററിംഗ് അസിസ്റ്റന്റ്, മകള്‍: നിവ്‌ടേഅരോഹ.

Author

Scroll to top
Close
Browse Categories