വെള്ളിത്തിര മടങ്ങി വന്ന വർഷം
കോവിഡ് ഭീതിക്ക് ശേഷം തിയേറ്ററുകളിൽ ആളുകൾ മടങ്ങിവന്ന വര്‍ഷമായിരുന്നു 2022. റെഡിമെയ് ഡ് സിനിമകൾ നിര്‍മ്മിച്ച് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ പറ്റിക്കാമെന്ന് വിചാരിച്ച പല നിര്‍മ്മാതാക്കള്‍ക്കും അടികിട്ടി. ഒ.ടി.ടി. ഭീമന്‍മാര്‍ ആ ചിത്രങ്ങള്‍ വാങ്ങിയില്ല.
തിയേറ്ററുകളുടെ തിരിച്ചുവരവ് ഗംഭീരമായി അമല്‍നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഭീഷ്മപര്‍വം കളക്ട് ചെയ്തത് 115 കോടിയാണെന്ന് അറിയുക. 71-ാം വയസ്സിലും മമ്മൂട്ടി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച വര്‍ഷമായിരുന്നു 2022. ഭീഷ്മപര്‍വം, പുഴു, സിബിഐ ഫൈവ്, റോഷാക്ക്, നന്‍പകല്‍ നേരത്ത് എന്നിവയായിരുന്നു മെഗസ്റ്റാറിന്റെ ചിത്രങ്ങള്‍ ‘പുഴുവിന്റെ കുട്ടന്‍’ എന്ന ഒ.ടി.ടി ചിത്രത്തിലും മമ്മൂട്ടി അത്ഭുതാവഹമായ അഭിനയം കാഴ്ചവെച്ചു.
തിയേറ്ററുകള്‍ ജനസമുദ്രമായപ്പോള്‍ ഒ.ടി.ടി. റിലീസുകള്‍ കുറവായിരുന്നു. ബ്രോഡാഡി, ട്വല്‍ത്ത്മാന്‍, സല്യൂട്ട്, ഭൂതകാലം, കീടം, ഫ്രീഡംഫൈറ്റ്, ലളിതംസുന്ദരം, ആവാഹവ്യൂഹം, അറിയിപ്പ്, അപ്പന്‍, ഡിയര്‍ഫ്രണ്ട് എന്നിവയാണ് ഒ.ടി.ടിയില്‍ റിലീസായത്. മഹേഷ്‌നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് അന്താരാഷ്ട്രവേദികളില്‍ അംഗീകാരം നേടി മുന്നോട്ടു പോകുകയാണ് വര്‍ഷം അവസാനിക്കുമ്പോള്‍.
1 ദിലീപിന് ഒരു ചിത്രം പോലുമില്ലാത്ത വര്‍ഷമായി 2022
2 തമിഴ് ചിത്രം വിക്രത്തിലൂടെ ഫഹദ് ഫാസില്‍ ശ്രദ്ധിക്കപ്പെട്ടു.
3 സംവിധായകരായി വിനീത് ശ്രീനിവാസന്‍ (ഹൃദയം), ബേസില്‍ ജോസഫ് (മിന്നല്‍മുരളി) എന്നിവര്‍ ശ്രദ്ധനേടി.
4 ഹൃദയത്തിലൂടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവും തെലുങ്കുചിത്രം സീതാരാമത്തിലൂടെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍സല്‍മാനും മുന്‍നിര താരങ്ങളായി.
5 കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു
6 തിയേറ്ററില്‍ നിന്ന് മാത്രം 75 കോടിയോളം നേടിയ ‘തല്ലുമാല’യിലൂടെ ടൊവിനോ തോമസ് സൂപ്പര്‍ താരപദവിയിലേക്ക്
7 ഷാജി കൈലാസിന്റെ കടുവയും സിജോ ജോസ് ആന്റണിയുടെ ജനഗണമനയും പൃഥിരാജിന്റെ വിജയചിത്രങ്ങള്‍
8 മോഹന്‍ലാലിന് ശ്രദ്ധേയമായ പടങ്ങളില്ല. ആറാട്ട്, ബ്രോഡാഡി, മോണ്‍സ്റ്റര്‍, ട്വല്‍ത്ത്മാന്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍.
വിജയ
പര്‍വത്തില്‍
ഭീഷ്മപര്‍വം, തല്ലുമാല, ഹൃദയം, ജനഗണമന, കടുവ, ന്നാ താന്‍ കേസ് കൊട്, 19-ാം നൂറ്റാണ്ട്. റോഷാക്ക്, ജോആന്‍ഡ്‌ജോ, സൂപ്പര്‍ശരണ്യ, ജയജയജയഹേ, മേപ്പടിയാന്‍, ആറാട്ട്, പാപ്പന്‍, സിബിഐ ദ ബ്രയിന്‍.
2022ൽ മലയാളത്തിൽ ഇറങ്ങിയ സിനിമകളുടെ എണ്ണം 250