ഫുട്‌ബോളില്‍ എട്ടാം വര്‍ഷവും കിരീടം അജയ്യരായി കണ്ണൂര്‍ എസ്.എന്‍.കോളേജ്

കണ്ണൂര്‍ സര്‍വകലാശാല ചാമ്പ്യന്‍മാരായ എസ്.എന്‍. കോളേജ് ഫുട്‌ബോള്‍ ടീം.

കായികരംഗത്ത് രണ്ടു ദശകങ്ങളായി തുടരുന്ന ആധിപത്യം അരക്കിട്ടുറപ്പിച്ച് കണ്ണൂര്‍ സര്‍വകലാശാല പുരുഷവിഭാഗം ഇന്റര്‍ കൊളേജിയറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും കണ്ണൂര്‍ എസ്.എന്‍. കോളേജിന് കിരീടം. ചിരവൈരികളായ പയ്യന്നൂര്‍ കോളേജിനെ തകര്‍ത്താണ് കണ്ണൂര്‍ എസ്.എന്‍. കോളേജ് ഈ സ്വപ്‌ന നേട്ടം കൈവരിച്ചത്.

2019-20 വര്‍ഷത്തെ കായിക രംഗത്തെ മികവിന് കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച കോളേജിനുള്ള ജി.വി. രാജാ അവാര്‍ഡ് മന്ത്രിവി.എന്‍. വാസവന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാറിന് സമ്മാനിക്കുന്നു. മന്ത്രി റിയാസ്,യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടിഎന്നിവർ സമീപം.

കണ്ണൂര്‍ ജില്ലാ സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 2017 മുതല്‍ 2021 വരെ കണ്ണൂര്‍ എസ്.എന്‍. കോളേജ് ചാമ്പ്യന്‍മാരായിട്ടുണ്ട്. എറണാകുളത്ത് വച്ച് നടന്ന 2022 വര്‍ഷത്തെ കേരള സ്റ്റേറ്റ് കോളേജ് ഗെയിംസില്‍ കണ്ണൂര്‍ എസ്.എന്‍. കോളേജ് ഫുട്‌ബോൾടീം മൂന്നാം സ്ഥാനം നേടിയിരുന്നു. 2021-ല്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാ ലക്കുടയില്‍ വച്ച് നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍ കോ ളേ ജിയറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്.

ഫുട്‌ബോള്‍, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, ഹോക്കി, ബെസ്റ്റ് ഫിസിക്ക്, ക്രോസ്‌കണ്‍ട്രി, ജൂഡോ, റസലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, പവര്‍ലിഫ്റ്റിംഗ്, ബാഡ്മിന്റണ്‍, ഫെന്‍സിംഗ്, ജിംനാസ്റ്റിക്‌ സ്, സോഫ്റ്റ് ബോള്‍, ടേബിള്‍ടെന്നീസ്, ടെന്നീസ് എന്നിവയില്‍ മികച്ച ടീമുകളാണ് കോളേജിലുള്ളത്. ഈ ടീമുകള്‍ എല്ലാം തന്നെ സര്‍വകലാശാല തലത്തില്‍ എന്നും ചാമ്പ്യന്മാരാണ്.

ജിമ്മിജോര്‍ജ്ജ് ട്രോഫി തുടര്‍ച്ചയായ 21-ാം തവണയും കണ്ണൂര്‍ എസ്.എന്‍. കോളേജ് ഏറ്റുവാങ്ങിയപ്പോള്‍

ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിയായ സൗരവ് ഐലീഗില്‍ കളിക്കുന്നു.. ഒന്നാംവര്‍ഷ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ അഭി എസ്. ബിജു, മൂന്നാംവര്‍ഷ മലയാളം വിദ്യാര്‍ത്ഥിയായ റാഷിദ് എം, ജ്യോതിഷ് യു, രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇക്ബാല്‍ സി. എന്നിവര്‍ക്ക് സന്തോഷ് ട്രോഫി ക്യാമ്പില്‍ സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിയായ ആദര്‍ശ് എം. സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്നു.

പുതുതലമുറയ്ക്ക് പ്രചോദനം

കായികതാരങ്ങള്‍ വിശിഷ്ടാതിഥികളുമൊത്ത്

മലബാറിന്റെ കായിക ഭൂപടത്തില്‍ അവിസ്മരണീയമായ സ്ഥാനം നിലനിര്‍ത്തുന്ന കലാലയമാണ് കണ്ണൂര്‍ എസ്.എന്‍. കോളേജ്. മുന്‍കാല വിദ്യാര്‍ത്ഥികളും ദേശീയ, അന്തര്‍ദേശീയ താരങ്ങളും ആയ സഹല്‍ അബ്ദുള്‍സമദ് (ഫുട്‌ബോള്‍), 2021 ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവ് കെ.സി. ലേഖ (ബോക്‌സിംഗ്), സി.കെ. വിനീത് (ഫുട്‌ബോള്‍), അക്ഷയ് ചന്ദ്രന്‍ (ക്രിക്കറ്റ്), ഫാബിദ് ഫാറൂഖ് (ക്രിക്കറ്റ്), മിഥുന്‍ വി (ഫുട്‌ബോള്‍), ഡെന്‍സണ്‍ ദേവദാസ് (ഫുട്‌ബോള്‍), റിജു പി.സി. (ഫുട്‌ബോള്‍), റിയാസ് ടി.കെ. (ശരീരസൗന്ദര്യം), മീരജ് കെ(ശരീരസൗന്ദര്യം),ഷമീർ പി.പി(ശരീരസൗന്ദര്യം) ഇയാസ് കെ.പി. (ശരീരസൗന്ദര്യം), ശ്രീരാഗ് കെ. വി. (ശരീരസൗന്ദര്യം), ആതിര സുരേന്ദ്രന്‍ (അത്‌ലറ്റിക്‌സ്), ആര്‍. സുകുമാരി (അത്‌ലറ്റിക്‌സ്), ലിന്നെറ്റ് കെ. മാത്യു (അത്‌ലറ്റിക്‌സ്), ദീപക് അമര്‍നാഥ് (ബാറ്റ്മിന്റണ്‍), ദിനേശ് ദിവി (അത്‌ലറ്റിക്‌സ്), ലോറന്‍സ് (അത്‌ലറ്റിക്‌സ്), ജിജി എസ് (അത്‌ലറ്റിക്‌സ്), ദിന്‍ഷാകല്ലി (അത്‌ലറ്റിക്‌സ്), സാവിയൊക്ലെമന്റ് (ഫുട്‌ബോള്‍), വര്‍ഷ സി (ഹോക്കി), ഷോണിമ (ഫെന്‍സിംഗ്), സ്റ്റെഫി (ഫെന്‍സിംഗ്), ലക്ഷ്മി കെ (റസലിംഗ്), ശാലിനി കെ. (റസലിംഗ്), അഭിനവ് കെ.പി. (കുറാഷ്), വിഷ്ണു വി.കെ. (ഫുട്‌ബോള്‍), പ്രവീണ്‍ (ഫുട്‌ബോള്‍), സുബ്രിന്‍ കെ.വി. (ഫുട്‌ബോള്‍), ഷിനോയ് വി. (ഫുട്‌ബോള്‍) തുടങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുതുതലമുറയ്ക്ക് പ്രചോദനമാണ്. ധാരാളം അന്തര്‍സര്‍വകാലാശാല താരങ്ങള്‍ കണ്ണൂര്‍ എസ്.എന്‍. കോളേജിലൂടെ ഈ കാലയളവില്‍ കടന്നുപോയിട്ടുണ്ട്.

2018-19 വര്‍ഷത്തെ കായിക രംഗത്തെ മികവിന് കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച കായികാധ്യാപകനുള്ള ജി.വി.രാജാ അവാര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാറിന് ഇ.പി. ജയരാജന്‍ സമ്മാനിക്കുന്നു.

സായി സെന്റര്‍ തലശ്ശേരിയിലെ വിദ്യാര്‍ത്ഥികളും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ കണ്ണൂര്‍ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍, കണ്ണൂര്‍ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡിവിഷനില്‍ ഉള്ള റസലിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം തന്നെ കോളേജിന്റെ വിജയക്കുതിപ്പിന് ആക്കം കൂട്ടുന്നു.

സായി സെന്റര്‍ തലശ്ശേരിയിലെ പരിശീലകരും, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകരും ഈ വിജയത്തില്‍ നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ട്. കൂടാതെ കോളേജ് പിടിഎ, കോളേജ് മാനേജ്‌മെന്റും അദ്ധ്യാപക-അനദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, പൂര്‍വവിദ്യാര്‍ത്ഥികളും കോളേജിനെ സ്‌നേഹിക്കുന്നവരും ഈ വിജയത്തില്‍ പങ്കാളികളാണ്.

നേട്ടങ്ങളുടെ
നെറുകയില്‍

1 കണ്ണൂര്‍ സര്‍വകലാശാല ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് കോളേജിന് നല്‍കുന്ന ജിമ്മിജോര്‍ജ്ജ് ട്രോഫി തുടര്‍ച്ചയായി 21-ാം തവണയും എസ്.എന്‍. കോളേജിന്
2 ഓരോ വര്‍ഷവും വ്യത്യസ്ത കായിക ഇനങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ കണ്ണൂര്‍ സര്‍വകലാശാലയെ പ്രതിനിധീകരിക്കുന്നത് എസ്.എന്‍. കോളേജിലെ നൂറോളം കായിക താരങ്ങള്‍.
3 ഓരോ വര്‍ഷവും പുരുഷ-വനിതാ വിഭാഗങ്ങളിലായി എസ്.എന്‍. കോളേജ് നേടുന്നത് ഇരുപതോളം ചാമ്പ്യന്‍ഷിപ്പുകളും പത്തോളം രണ്ടാംസ്ഥാനങ്ങളും.
4 ഓരോ വര്‍ഷവും സ്‌പോര്‍ട്‌സ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത് നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക്
5 2019-20 വര്‍ഷത്തെ കായിക മികവിന് ഏറ്റവും നല്ല കോളേജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് കണ്ണൂര്‍ എസ്.എന്‍. കോളേജിന്.
6 രണ്ടുകോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം, ജിംനേഷ്യം, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്

പുരസ്‌കാര നിറവില്‍ ഡോ.കെ.അജയകുമാർ

കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ 28 വര്‍ഷമായി കായിക വിഭാഗം അദ്ധ്യാപകനും ഇപ്പോള്‍ പ്രിന്‍സിപ്പലുമായ ഡോ. കെ. അജയകുമാര്‍

കേരള സര്‍ക്കാരിന്റെ മികച്ച കായിക അദ്ധ്യാപകനുള്ള പരമോന്നത പുരസ്‌കാരമായ ജിവി രാജ അദ്ധ്യാപക അവാര്‍ഡ് 2018-19 വര്‍ഷത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാറിന് ലഭിച്ചു. കായിക രംഗത്തെ കോളേജിന്റെ പതിറ്റാണ്ടുകളുടെ മികവിന് പൊന്‍തൂവല്‍ ചാര്‍ത്തുന്നതായിരുന്നു കായികവിഭാഗം മേധാവി കൂടിയായ ഡോ. കെ. അജയകുമാറിന്റെ ഈ നേട്ടം.
കോളേജിലെ കായിക വിഭാഗം തങ്ങളുടെ കര്‍ത്തവ്യബോധത്തില്‍ ഊന്നിക്കൊണ്ട് നടത്തിയ ആശ്രാന്ത പരിശ്രമങ്ങളുടെ സദ് ഫലമാണ് ഈ നേട്ടങ്ങള്‍. ഡോ. അജയകുമാര്‍ പറഞ്ഞു.

Author

Scroll to top
Close
Browse Categories