ദേവസ്വം ബോർ‌ഡുകളിലെ ശാന്തി നിയമനം: അവർണർക്ക് വീണ്ടും അയിത്തം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നശേഷം 2016 ലാണ് ശാന്തി നിയമനത്തിന് ആദ്യ അപേക്ഷ ക്ഷണിച്ചത്.എഴുത്തുപരീക്ഷയ്ക്കും ,അഭിമുഖത്തിനും ശേഷം തയ്യാറാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്ക,പട്ടിക വിഭാഗക്കാർ ഉൾപ്പെടെ 461 പേരെ നിയമിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 310 പേരെയും,കൊച്ചി ദേവസ്വം ബോർഡിൽ 151 പേരെയും. റാങ്ക് പട്ടികകൾ അവസാനിച്ച ശേഷമുള്ള ശാന്തിക്കാരുടെ ഒരു ഒഴിവ് പോലും ദേവസ്വം ബോർഡ് അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരം: അയിത്തത്തിന്റെയും അനാചാരങ്ങളുടെയും അടിമത്തത്തിന്റെയും നുകം പേറി നരകയാതന നേരിട്ട അവർണ ജനതയ്ക്ക് പൊതു വഴികളിലൂടെ നടക്കാനും,മാറ് മറയ്ക്കാനും,അക്ഷരം പഠിക്കാനും ക്ഷേത്ര പ്രവേശനത്തിനും അവകാശം നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കേരളത്തെയാണ് ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത്.ആ ഭ്രാന്താലയത്തെ മനുഷ്യാലയവും, അധ:സ്ഥിത ജന ലക്ഷങ്ങളെ അറിവും,അവകാശ ബോധമുള്ള മനുഷ്യരുമാക്കി മാറ്റിയത് നവോത്ഥാന കേരള ശിൽപ്പിയായ ശ്രീനാരായണ ഗുരുദേവനും.ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ എസ്.എൻ.ഡി.പി യോഗത്തിന്റെയും മറ്റ് പുരോഗമനപ്രസ്ഥാനങ്ങളുടെയും സാരഥികൾ നടത്തിയ വൈക്കം സത്യഗ്രഹം ഉൾപ്പെടെയുള്ള നീണ്ട പോരാട്ടങ്ങളുടെപരിണിത ഫലമാണ്, പിന്നീട് അവർണർക്ക് വഴി നടക്കാനും ക്ഷേത്ര പ്രവേശനത്തിനുമൊക്കെ കൈവന്നഅവകാശങ്ങൾ.ശ്രീനാരായണ ദർശനവും,സന്ദേശങ്ങളും ഉഴുതു മറിച്ച മണ്ണിൽ തഴച്ചു വളർന്ന ഇടതുപക്ഷവിപ്ലവ പ്രസ്ഥാനങ്ങൾ മാറി മാറി അധികാരത്തിൽ വന്നു. എന്നിട്ടും,താണ ജാതിക്കാരന് ക്ഷേത്ര ശ്രീകോവിലിന് ഉള്ളിൽ കടക്കാനും,വിഗ്രഹ പൂജ നടത്താനും അവസരം ലഭിക്കാൻ, ഐക്യ കേരളം രൂപീകരിക്കപ്പെട്ട ശേഷവുംവീണ്ടും ആറ് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു.

പിണറായി സർക്കാരിന്റെ
സാമൂഹ്യ വിപ്ലവം

കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്കക്കാരും പട്ടിക വിഭാഗക്കാരും ഉൾപ്പെടെയുള്ള അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച് സാമൂഹ്യ വിപ്ലവം സൃഷ്ടിച്ചത് 2017ൽ ഒന്നാം പിണറായിസർക്കാരാണ്. ചരിത്ര നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും,പിന്നാക്ക-പട്ടിക വിഭാഗ ക്ഷേമ മന്ത്രി എ.കെ.ബാലനും ഉൾപ്പെടെ നിയമസഭയിലും പൊതു വേദികളിലും ഏറെ അഭിമാനം കൊണ്ടിരുന്നു..

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നശേഷം 2016 ലാണ് ശാന്തി നിയമനത്തിന് ആദ്യ അപേക്ഷ ക്ഷണിച്ചത്.എഴുത്തുപരീക്ഷയ്ക്കും ,അഭിമുഖത്തിനും ശേഷം തയ്യാറാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്ക,പട്ടിക വിഭാഗക്കാർ ഉൾപ്പെടെ 461 പേരെ നിയമിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 310 പേരെയും,കൊച്ചി ദേവസ്വം ബോർഡിൽ 151 പേരെയും.

സ്ഥിര നിയമനം ലഭിച്ചവരിൽ
ഏറെയും അവർണർ

ആദ്യ റാങ്ക് പട്ടികയിൽ നിന്ന് നിയമനം ലഭിച്ച ശാന്തിക്കാരിൽ ഏറെയും പിന്നാക്ക,പട്ടിക വിഭാഗക്കാരാണ്.ഇനി അവരുടെ നിയമനം പരമാവധി തടയാനാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. മാത്രമല്ല അധികൃതർക്ക് വേണ്ടപ്പെട്ടവരെ യഥേഷ്ടം നിയമിക്കുകയും ചെയ്യാം.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 310 പേരെയും, കൊച്ചി ദേവസ്വം ബോർഡിൽ 151 പേരെയുമാണ് കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് നിയമിച്ചത്.

നിയമനം ലഭിച്ചവർ:
ആകെ നിയമനം 461
മുന്നാക്ക വിഭാഗം
(ബ്രാഹ്മണ,നായർ) 166
ഈഴവ 170
മറ്റ് പിന്നാക്കക്കാർ
(വിശ്വകർമ്മ,ധീവരഹിന്ദു നാടാർ…. ) 81
പട്ടികജാതി,പട്ടിക വർഗം 44

അബ്രാഹ്മണ നിയമനം അട്ടിമറിച്ച്
ദേവസ്വം ബോർഡുകൾ

ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 2020 ആഗസ്റ്റിലും,കൊച്ചി ദേവസ്വം ബോർഡിൽ 2021 ഒക്ടോബറിലുമാണ് അവസാനിച്ചത്. രണ്ട് ദേവസ്വം ബോർഡുകളിലുമായി മൂവായിരത്തി ഒരുന്നൂറോളം ക്ഷേത്രങ്ങളുണ്ട്.ഓരോ ബോർഡിലും പ്രതിവർഷം ശാന്തിക്കാരുടെ നൂറ്ഒഴിവെങ്കിലും ഉണ്ടാകാറുണ്ട്.അഞ്ഞൂറിലേറെ ക്ഷേത്രങ്ങളിൽ നിലവിൽ സ്ഥിരം ശാന്തിക്കാരില്ല.എന്നാൽ,റാങ്ക് പട്ടികകൾ അവസാനിച്ച ശേഷമുള്ള ശാന്തിക്കാരുടെ ഒരൊഴിവ് പോലും ദേവസ്വം ബോർഡ് അധികൃതർറിപ്പോർട്ട് ചെയ്തില്ല..പുതിയ നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ഇറക്കുന്നതുമില്ല.ഇതോടെ, സംവരണം പാലിച്ച് അബ്രാഹ്മണർ ഉൾപ്പെടെയുള്ളവരുടെ ശാന്തി നിയമനം നിലച്ചു.

താത്കാലിക നിയമനം
മുന്നാക്കക്കാർക്ക് മാത്രം

രണ്ട് ദേവസ്വം ബോർഡുകളിലും നിലവിലുള്ള ശാന്തിക്കാരുടെ മുന്നൂറിലേറെ ഒഴിവുകളിൽ താത്കാലികനിയമനം ലഭിച്ചത് നായർ,ബ്രാഹ്മണർ തുടങ്ങിയ മുന്നാക്ക വിഭാഗക്കാർക്ക് മാത്രമാണ്.സ്ഥിരം നിയമനത്തിന്ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതിന് പിന്നിലെ തന്ത്രവും ഇതാണ്.താത്കാലിക നിയമനം ലഭിച്ചവർക്ക്കാലാവധി നീട്ടി നൽകി നിയമനം സ്ഥിരമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.സർക്കാരും, ദേവസ്വം ,പിന്നാക്ക-പട്ടിക വിഭാഗ ക്ഷേമ വകുപ്പുകളും ഇക്കാര്യത്തിൽ പുലർത്തുന്ന നിസംഗതയും ചോദ്യചിഹ്നമാണ്.

Author

Scroll to top
Close
Browse Categories