കൃത്യനിഷ്ഠയും സത്യസന്ധതയും കൈമുതലാക്കണം

മൂവാറ്റുപുഴ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സംഘം പ്രസിഡന്റ് വി.കെ. നാരായണന്‍ തുടങ്ങിയവര്‍ സമീപം.

മൂവാറ്റുപുഴ: കൃത്യനിഷ്ഠയും സത്യസന്ധതയും സഹകരണപ്രസ്ഥാനത്തിന്റെ കൈമുതലായിരിക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനിലെ മൈക്രോഫിനാന്‍സ് പദ്ധതി മൂവാറ്റുപുഴ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. മൂവാറ്റുപുഴ താലൂക്കിലെ എല്ലാ വിഭാഗം ജനങ്ങളേയും സംഘത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.മൂവാറ്റുപുഴ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം നം.ഇ.1454) യുടെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജനജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സഹായം ലഭ്യമാക്കിയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നേറുന്നതെന്ന് സഹകരണ വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മൂവാറ്റുപുഴ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തം നം.ഇ.1454) യുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തെ യാതൊരു ഉലച്ചിലും തട്ടാതെ മുന്നോട്ടു നയിക്കുന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉപദേശത്താല്‍ രൂപീകൃതമായ മൂവാറ്റുപുഴ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബഹുമുഖപ്രവര്‍ത്തനം നടത്തി മാതൃകയാകണമെന്നും വി.എന്‍. വാസവന്‍ പറഞ്ഞു അംഗത്വ വിതരണോദ്ഘാടനം ഡോ. മാത്യുകുഴല്‍നാടന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റ് വി.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എ.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

സഹകരണവകുപ്പ് ജോയിന്റെ രജിസ്ട്രാര്‍ കെ.സജീവ്കര്‍ത്താ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.കെ. ഉമ്മര്‍, മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സി.കെ. സോമന്‍, മൂവാറ്റുപുഴ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എന്‍. രമേശ് ,സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജയമോന്‍ യു. ചെറിയാന്‍, സംഘം ഓണററി സെക്രട്ടറി പി.ജി. വാസു എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ പി.എന്‍. പ്രഭ. പി.ആര്‍. രാജു, എം.ആര്‍. നാരായണന്‍, കെ.പി. അനില്‍, ടി.വി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories