പാർട്ടികൾക്കല്ല, ഇപ്പോൾ വോട്ട് ജാതിക്ക്

എസ്.എൻ.ഡി.പി യോഗം 1329-ാം നമ്പർ പുറ്റടി ശാഖയിൽ വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജത ജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപന സമ്മേളനം എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി .വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

പാർട്ടികൾക്ക് വോട്ട് കൊടുക്കുന്ന അവസ്ഥ മാറി ഇപ്പോൾ ജാതിക്ക് വോട്ട് എന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവർ ഇത് മനസിലാക്കി ഒരുമയോടെ നിൽക്കേണ്ട സമയമാണിത്. എസ്.എൻ.ഡി.പി യോഗം 1329-ാം നമ്പർ പുറ്റടി ശാഖയിൽ വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജത ജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ പ്രശ്‌നത്തിൽ പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. ഇടുക്കി ജില്ലയിലെ നിർമ്മാണ നിരോധനം അടിയന്തിരമായി പിൻവലിക്കണം. നിർമാണ നിരോധനംമൂലം ജില്ലയിൽ വ്യവസായങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ തുടങ്ങാനാവാത്ത സ്ഥിതിയാണ്. സാധാരണക്കാരുടെ ജീവിതം അനുദിനം ദു:സ്സഹമാവുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം. ഇതിനായിസമുദായ , രാഷ്ട്രീയ നേതാക്കൾ ഒരേ മനസോടെ ഇടപെടണം.ജില്ലയിലെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാൻ എസ്.എൻ. ഡി. പി യോഗം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഡിസംബർ 24 ന് ജില്ലയിലെ എല്ലാ യൂണിയനുകളും ചേർന്ന് നടത്തുന്ന പ്രതിഷേധ റാലി.

മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ.പി ആർ. മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർ പി. എസ് .സുനിൽകുമാർ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് വി. ബി.സോജു ശാന്തി, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.കെ വത്സ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ .പി ബിനീഷ്, കുമാരി സംഘം യൂണിയൻ പ്രസിഡന്റ് പി. എസ് ആര്യമോൾ, ശാഖാ വൈസ് പ്രസിഡന്റ് എ.ശശികുമാർ, കമ്മിറ്റി അംഗം പി ഷാജിമോൻ, വനിതാസംഘം പ്രസിഡന്റ് രേണുക രാമചന്ദ്രൻ, സെക്രട്ടറി മഞ്ജു ബിജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു ഷാജി, സെക്രട്ടറി വി. ആർ അരുൺ, കുമാരി സംഘം പ്രസിഡന്റ് നന്ദന ബാബു, സെക്രട്ടറി വീണാ ബിജു എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് എം.പി സാബു സ്വാഗതവും സെക്രട്ടറി കെ.ബി.ഷാജിമോൻ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories