ഹേ മനസേ
ആരും അറിയാതെ ഇരുള്‍ പെയ്ത ചുവരിന്‍ അരികെ
നീ നീറി കരയുന്നതു ഞാന്‍ അറിയുന്നു.
എന്തിനാ ഇങ്ങനെ, എന്നോടു ഒന്ന് നെഞ്ച് നീറി നീ
ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു
നൂറ് പേരുടെ ഇടയിലും ഏകാന്തതയില്‍ മുറുകുന്ന
നിന്നെ ഞാന്‍ കാണുന്നു.
നീ വെറുപ്പോടെ മെല്ലെ നടന്നു നീങ്ങി
സമയമേ പെട്ടെന്നു പോയി മറയാതെ
എന്നു നീ ചോദിക്കുന്നതു ഞാന്‍ കേട്ടു
നിന്റെ കണ്ണുകള്‍ സങ്കടത്തിന്‍ തീരാ മഴ.
ഒരുപാട് പറയാന്‍ മനസ് തുടിക്കുന്നു
മൗനം മാത്രം നിന്റെ ചുണ്ടുകള്‍ നല്‍കുന്നു.
ദിവസമേ പോകുവിന്‍ നീ രണ്ട് വസന്തകാലം മാറ്റീടുവാന്‍
എന്‍ പ്രിയയെ
ഉള്ളിലെ തീയെ ഊതിക്കെടുത്തുവാന്‍ അല്ല
ഈ നീറ്റല്‍ ഈ കണ്ണുനീര്‍
ഉള്ളിലെ തീയെ ആളി പടര്‍ത്തുവാന്‍ ഞാന്‍ ഭീരുവല്ല.
ഭയപ്പെടുന്ന മനസ്സായി അല്ല നിന്നെ ഞാന്‍ ഇവിടേക്ക് അയച്ചത്.
നേടാന്‍ നിനക്ക് ഒരുപാട് ഉണ്ട്
നിനക്ക് ആയി കരുതി വച്ചിരിക്കുന്നു ഞാന്‍ മഴവില്‍ മണിമാളിക.
പ്രിയയെ തളരുത് പതറരുത്
നിന്നെ വാര്‍ത്തെടുക്കുന്ന എന്റെ നേവുകള്‍
ഇന്നു നീ കരഞ്ഞ തീര്‍ത്ത കണ്ണുനീര്‍.
സത്യമാം നഗ്നം നിന്നെ
നിനക്ക് കാട്ടി തരാന്‍ ആയി
ഞാന്‍ തരുന്നു ഈ നൊമ്പരം
നിനക്കു തുണയായി നീ ഉണ്ട്
നീ പോലും അറിയാതെ നിന്നിലെ നീ ശക്തനാകും
ഇനി വെറും വേനല്‍ക്കാലത്തെ ചിരിയോടെ നീ നേരിടുമ്പോള്‍
അന്ന് നീ അറിയും ഈ കാലം അജ്ഞാതമായി
നിന്റെ ആത്മാവിനു നല്‍കിയ ബലം
നിന്‍ ശിരസ് ഉയരത്തില്‍
ചുവട് ഉറപ്പിച്ചു നടക്കും.
മറ്റുള്ളവരില്‍ കാണുന്ന ജ്വാല
നിന്റെ കണ്ണില്‍ ജ്വലിക്കും.
ആ ജ്വാലയില്‍ നീ ഉദിക്കും.
ഈ ലോകം കാണും പോലെ നീ ഉദിക്കും
പതറാതെ അലയാതെ പോകുവിന്‍ നിന്റെ പാത
നിന്റെ മുന്നില്‍ വന്നു ചേരും.