സർവ ശക്തനായി ഷീ
ചൈനയിൽ ഷീ ജീൻ പിംഗ് ഇനി സർവശക്തൻ . മാവോ സേതുംഗിന് ശേഷം ആദ്യമായി പത്തു വർഷത്തിനപ്പുറം പ്രസിഡൻറ് പദവി നിലനിറുത്തുന്ന നേതാവ്. പ്രസിഡൻറ് പദവിയിൽ ഒരാൾക്ക് പത്തു വർഷം മാത്രം എന്ന വ്യവസ്ഥ നാലു വർഷം മുമ്പേ എടുത്ത് ദൂരെക്കളഞ്ഞിരുന്നു.
ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും ഷീ തുടരും . കരുത്തനായ പ്രധാനമന്ത്രി ലീ കെ ചിയാംഗ് മാർച്ചിൽ സ്ഥാനമൊഴിയുകയാണ്. ലീയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാനും പാർട്ടി കോൺഗ്രസിൽ തീരുമാനമായി.