കെ.എ. ഉണ്ണിക്കൃഷ്ണന്‍ റബര്‍ ബോര്‍ഡ് അംഗം

തൃശൂര്‍: കേന്ദ്ര റബര്‍ ബോര്‍ഡ് അംഗമായി ചാലക്കുടി കൂടപ്പുഴ കൂവളം നികര്‍ത്തില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെ നിയമിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴ് അംഗങ്ങളില്‍ ഒരാളാണ്. പി. രവീന്ദ്രന്‍, കോര സി. ജോര്‍ജ്ജ്, ടി.പി. ജോര്‍ജ്ജ്കുട്ടി (കോട്ടയം), സി.എസ്. സോമന്‍പിള്ള (പത്തനംതിട്ട), ജി കൃഷ്ണകുമാര്‍ (പാലക്കാട്), എം.പി. രാജീവന്‍ (കൊച്ചി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

24 വര്‍ഷമായി ചാലക്കുടി യൂണിയന്‍ സെക്രട്ടറിയാണ്. കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ്, ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി, ചാലക്കുടി നഗരസഭയിലെ കലാഭവന്‍മണി പാര്‍ക്കായ പാട്ടുപുര പ്രസിഡന്റ്, ചാലക്കുടി ശ്രീനാരായണഗുരുദേവ ട്രസ്റ്റ് സെക്രട്ടറി, കാര്‍ഷിക കാര്‍ഷികേതര സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2016ലും 2021ലും ചാലക്കുടിയില്‍ നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. പൗലോസ് താക്കോല്‍ക്കാരന്‍ അവാര്‍ഡ്, കെ.ജി ബാലൻ അവാർഡ്,സി.ജി. ജനാര്‍ദ്ദനന്‍ അവാര്‍ഡ്, ആദരണീയം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പരേതനായ അരവിന്ദാക്ഷന്റെയും വിമലയുടെയും മകനാണ്. ഭാര്യ: പ്രീതി ഉണ്ണികൃഷ്ണന്‍, മക്കള്‍: ഡോ. അരവിന്ദ് കെ. ഉണ്ണി, ഡോ. അജിത് കെ. ഉണ്ണി.

Author

100 Views
Scroll to top
Close
Browse Categories