കിംഗ്‌ കോലിയുടെ ദീപാവലി

ഇന്നത്തെ കളിക്ക് മുമ്പ് പാകിസ്ഥാനെതിരെ ഒമ്പത് ട്വന്റി 20 കളില്‍ കോലി ഇറങ്ങിയിട്ടുണ്ട്. 406 റണ്‍സാണ് നേടിയത്. ഈ കളിയിൽ നാല് സിക്സറും ആറ് ഫോറും നേടി കോലി എന്നും പാകിസ്ഥാന്റെ പേടിസ്വപ്‌നമായി.

പതിവുപോലെ വാശിയേറിയ ഒരു ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം മാത്രമായിരുന്നില്ല അത്.. വിരാട് കോലി നിറഞ്ഞാടിയ ദീപാവലി വെടിക്കെട്ടായിരുന്നു ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ നടന്നത്. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ ഒറ്റയ്ക്ക് കോലിയെ തോളിലേറ്റിയപ്പോള്‍ ക്രിക്കറ്റ്‌പ്രേമികളുടെ മനസ്സില്‍ മിന്നിമറഞ്ഞ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. ടീമില്‍ കോലിയെ അത്ര ഉള്‍ക്കൊള്ളാനാകാതെ സംസാരിക്കുന്ന രോഹിതിന്റെ പഴയ ചിത്രം. എന്നാല്‍ തോല്‍വി മുന്നില്‍ കണ്ട ശേഷം ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവിന് കോലി നായകത്വം വഹിച്ച നിമിഷം ആ പഴയ ചിത്രം മാഞ്ഞു . അവസാനത്തെ മൂന്ന് ഓവറില്‍ വിജയത്തിന് 48 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ ഒറ്റയ്ക്ക് നയിക്കുകയായിരുന്നു കോലി. ഷഹീന്‍ അഫ്രീദിയുടെ 18-ാം ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 17 റണ്‍സ്. പിന്നെ കോലി നിറഞ്ഞാടുകയായിരുന്നു. ഹാരിസ് റൗഫിന്റെ അഞ്ചാം പന്ത് സ്‌ട്രെയിറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സ്. അവസാന ഓവറില്‍ മുഹമ്മദ്‌നവാസിന്റെ പിന്നില്‍ ഒരു സിക്‌സ് കൂടി. അഞ്ചാംപന്തില്‍ അശ്വിന്‍ വിജയറണ്‍സ് പൂര്‍ത്തിയാക്കി. 53 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ കോലി. 37 പന്തുകളില്‍ നിന്ന് 40 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയേയും എടുത്തു പറയേണ്ടിയിരിക്കുന്നു.

പാകിസ്ഥാന്റെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും കോലിയുടെ മികവില്‍ പാരമ്പര്യ വൈരികളെ ഇന്ത്യ തച്ചുടച്ചു

പാകിസ്ഥാന്റെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും കോലിയുടെ മികവില്‍ പാരമ്പര്യ വൈരികളെ ഇന്ത്യ തച്ചുടച്ചു.
ഇന്നത്തെ കളിക്ക് മുമ്പ് പാകിസ്ഥാനെതിരെ ഒമ്പത് ട്വന്റി 20 കളില്‍ കോലി ഇറങ്ങിയിട്ടുണ്ട്. 406 റണ്‍സാണ് നേടിയത്. ഈ കളിയിൽ നാല് സിക്സറും ആറ് ഫോറും നേടി കോലി എന്നും പാകിസ്ഥാന്റെ പേടിസ്വപ്‌നമായി.

1 രോഹിത്ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യലോകകപ്പ്

2 2007ന് ശേഷം ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയിട്ടില്ല.

3 പാകിസ്ഥാന്‍ 2009ല്‍ ട്വന്റി 20 ലോകകപ്പ് കിരീടം നേടി.

4 ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത് 11 തവണ.
വിജയം ഇന്ത്യ 8, പാകിസ്ഥാന്‍ മൂന്ന്.

5 ലോകകപ്പ് കളിയില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ-പാകിസ്ഥാനോട് തോറ്റത്. 2021ലെ ട്വന്റി20 ലോകകപ്പില്‍

6 ഐ.സി.സി. ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍ മൂന്നാം റാങ്കിലും

ദിനേഷ്@ 37

ഈ ലോകകപ്പിലെ ഏറ്റവും പ്രായമേറിയ താരം ദിനേഷ് കാര്‍ത്തിക്കാണ്. 37 വയസ്സ്. 2006ല്‍ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിൽ ദിനേഷ് കാർത്തിക്ക് കളിച്ചിട്ടുണ്ട്.

”ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ച മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകര്‍പ്പന്‍ വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍”
മമ്മൂട്ടി

Author

Scroll to top
Close
Browse Categories