സ്വപ്‌നതുല്യം മാധുരിയുടെ ഫ്‌ളാറ്റ്

53-ാം നിലയിലുള്ള ഈ ഫ്‌ളാറ്റിന് മാധുരി മുടക്കിയത് 48 കോടി.

ബോളിവുഡ് താരസുന്ദരി മാധുരിദീക്ഷിത് അടുത്ത കാലത്ത് സ്വന്തമാക്കിയ ഫ്‌ളാറ്റില്‍ ഇരുന്നാല്‍ കടല്‍ക്കാഴ്ചയും മുംബെയിലെ നഗരക്കാഴ്ചയും ഒരുപോലെ ആസ്വദിക്കാം. 53-ാം നിലയിലുള്ള ഈ ഫ്‌ളാറ്റിന് മാധുരി മുടക്കിയത് 48 കോടി. വിസ്തീര്‍ണ്ണം 5384 അടി. ഏഴുകാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സ്ലോട്ടും മാധുരി വാങ്ങി. ഫ്‌ളാറ്റ് ഇടപാടില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഒരു ശതമാനം കിഴിവും താരത്തിന് ലഭിച്ചു. കാരണം മഹാരാഷ്ട്രയിലെ നിയമപ്രകാരം വീട് സ്വന്തമാക്കുന്ന സ്ത്രീകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവുണ്ട്.

Author

91 Views
Scroll to top
Close
Browse Categories