അത്ഭുതം ഈ പുണ്യതീർത്ഥം
ശ്രീനാരായണ ഗുരുവിന്റെ പാറയ്ക്കല്‍ സന്ദര്‍ശനം 108വർഷം പിന്നിടുന്നു
പാറയ്ക്കലില്‍ ശ്രീനാരായണഗുരുദേവൻ സന്ദര്‍ശനം നടത്തിയിട്ട് 108 വര്‍ഷം പിന്നിടുന്നു. ചെങ്ങന്നൂരില്‍ നിന്നും മെഴുവേലിക്കുള്ള യാത്രാ മദ്ധ്യേയാണ് സെപ്തംബര്‍ 18ന് ഗുരുദേവന്‍ പ്രകൃതി രമണീയമായ പാറയ്ക്കല്‍ എന്ന കൊച്ചു ഗ്രാമത്തിലെത്തിയത്.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന പാറയ്ക്കലിലെ ഇന്നത്തെ ഗുരുമന്ദിരത്തിന് സമീപം കുറ്റിക്കാടുകളുടെയും ചെങ്കല്‍ പാറയുടെയും മദ്ധ്യേയുള്ള അരയാല്‍ ചുവട്ടില്‍ വളരെനേരം ഗുരു വിശ്രമിച്ചു. വിശ്രമ വേളയില്‍ ആല്‍മരത്തിന് തൊട്ടടുത്തുള്ള കുളക്കരയിലെ പാറകള്‍ നിറഞ്ഞ ഭാഗത്തു നിന്നും ഒരു ചെറിയ പാറകഷ്ണം ഇളക്കി മാറ്റി നീരുറവ സൃഷ്ടിച്ച് ദാഹശമനം വരുത്തി. പ്രകൃതിരമണീയമായ ഈ പ്രദേശത്തിന്റെ ആത്മീയ ചൈതന്യം മനസിലാക്കി പ്രദേശവാസികളെ സാക്ഷിയാക്കി ‘ഈ പ്രദേശം ഒരു പുണ്യതീര്‍ത്ഥാടന സ്ഥലമായി അറിയപ്പെടും’ എന്ന് ഗുരു അരുളിചെയ്തു. ഗുരു സൃഷ്ടിച്ച ഈ നീരുറവ അതിനുശേഷം കഠിനമായ വേനലില്‍ പോലും വറ്റിയിട്ടില്ലായെന്നത് ഒരത്ഭുതമായി ഇന്നും നിലനില്‍ക്കുന്നു.ഔഷധഗുണമുള്ള ഉറവയിലെ ജലം പുണ്യതീര്‍ത്ഥമായി കരുതി ആയിരക്കണക്കിന് ശിവഗിരി തീര്‍ത്ഥാടകരും ഗുരുദേവ വിശ്വാസികളും പ്രദേശവാസികളും ശേഖരിച്ചുകൊണ്ടുപോയി സേവിക്കുന്നു.
പില്‍ക്കാലത്ത് അരുവി സ്ഥിതി ചെയ്യുന്ന സ്ഥലം വിപുലീകരിച്ച് പുണ്യതീര്‍ത്ഥാടന മണ്ഡപമാക്കി മാറ്റി. ഒരിക്കലും വറ്റാത്ത അരുവിയില്‍ നിന്നും വരുന്ന തീര്‍ത്ഥജലം കുളത്തിലേക്ക് ഒഴുകിയെത്തുന്നത് കാണുവാന്‍ കഴിയും. ഈ പുണ്യജലസ്രോതസ്സും ഒപ്പം പാറയ്ക്കല്‍ എന്ന ഗ്രാമവും സാംസ്‌ക്കാരികമായി ഉന്നതിയിലെത്തി ചരിത്രത്തിന്റെ ഭാഗമായി .ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന ആയിരക്കണക്കിന് ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കി ഒരു പുണ്യസ്ഥാനമാക്കുവാന്‍ പാറയ്ക്കല്‍ ശ്രീനാരായണ ധര്‍മ്മസേവാസംഘം ട്രസ്റ്റിനും 3218-ാം നമ്പര്‍ പാറയ്ക്കല്‍ എസ്.എന്‍.ഡി.പി.യോഗം ശാഖയ്ക്കും കഴിഞ്ഞു.

ഗുരുദേവ പാദസ്പര്‍ശമേറ്റ ഈ പുണ്യഭൂമിയില്‍ 1969 ഏപ്രില്‍ 22-ാം തീയതി ഗുരുമന്ദിരം ഉയർന്നു. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍, സമ്പൂര്‍ണ്ണാനന്ദ സ്വാമി, ആര്യഭടസ്വാമികള്‍, മുന്‍മന്ത്രി ടി.കെ.ദിവാകരന്‍, കളത്തില്‍ വേലായുധന്‍ നായര്‍, ഡോ.ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ആര്‍.ശങ്കറാണ് ഈ ഗുരുക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പണം നടത്തിയത്. ആര്‍.ശങ്കറിന്റെ ഷഷ്ടിപൂര്‍ത്തി ദിനത്തിലാണ് ഈ ചടങ്ങ് നടത്തിയതെന്നുള്ളത് ഒരു ഗുരുദേവനിയോഗമായി കരുതുന്നു. ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി ഒരു വിശ്രമകേന്ദ്രം 2015 ഏപ്രില്‍ 24 ന് ക്രിസോസ്റ്റം മാർത്തോമ വലിയമെത്രാപ്പോലീത്തയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ശിവഗിരി മഠാധിപതി പ്രകാശാനന്ദസ്വാമി നിര്‍വ്വഹിച്ചു.
കന്നി 1 മുതല്‍ മഹാസമാധിദിനമായ കന്നി 5 വരെ വ്രതശുദ്ധിയോടുകൂടിയ പുണ്യപാറയ്ക്കല്‍ തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ തീരുമാനിച്ചു.ആത്മീയ പുണ്യപ്രദേശങ്ങളായ ചെങ്ങന്നൂരിനും പന്തളത്തിനും മദ്ധ്യേ മുളക്കുഴ പഞ്ചായത്തിലാണ് ഈ പുണ്യഭൂമി.