ആലുവ മഞ്ഞക്കടലായി

ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആലുവയില്‍ നടന്ന ജയന്തി മഹാഘോഷയാത്ര. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, യൂണിയന്‍ വൈസ്പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, ബോര്‍ഡ് അംഗങ്ങളായ വി.ഡി. രാജന്‍, ടി.എസ്. അരുണ്‍, പി.പി. സനകന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍.

ആലുവ: ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലുവയില്‍ നടന്ന മഹാഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി മാറ്റി.

എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ പാതയില്‍ തോട്ടക്കാട്ടുകര (ഡോ. പല്പുനഗര്‍) കവലയില്‍ നിന്നുമാരംഭിച്ച റാലി ബൈപ്പാസ്, ബാങ്ക് കവല, പാലസ് റോഡ് വഴി അദ്വൈതാശ്രമത്തില്‍ സമാപിച്ചു. ഘോഷയാത്രയുടെ മുന്‍നിര അദ്വൈതാശ്രമത്തില്‍ എത്തിയിട്ടും പിന്‍നിര തോട്ടക്കാട്ടുകര വിട്ടിരുന്നില്ല. യൂണിഫോംധാരികള്‍, പൂത്താലമേന്തിയ വനിതകള്‍, താളമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രച്ഛന്നവേഷം, തെയ്യം, കാവടി എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി.

യൂണിയന്‍ പരിധിയിലെ 61 ശാഖകളും പ്രത്യേകം ബാനറിന് കീഴിലാണ് അണിനിരന്നത്.

തോട്ടക്കാട്ടുകര കവലയില്‍ ഘോഷയാത്ര ഫ്‌ളാഗ്ഓഫ് ചെയ്ത എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അദ്വൈതാശ്രമത്തില്‍ സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.

ആശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ജയന്തി സന്ദേശം നല്‍കി. സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, ബോര്‍ഡ് അംഗങ്ങളായ വി.ഡി. രാജന്‍, പി.പി. സനകന്‍, വനിതാസംഘം പ്രസിഡന്റ് ലതാഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, യൂണിയന്‍ വൈസ്‌പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, ബോര്‍ഡ് അംഗങ്ങളായ വി.ഡി. രാജന്‍, ടി.എസ്. അരുണ്‍, പി.പി. സനകന്‍, കൗണ്‍സിലര്‍മാരായ കെ.കെ. മോഹനന്‍, കെ.കുമാരന്‍, സജീവന്‍ ഇടച്ചിറ, രൂപേഷ് മാധവന്‍, വി. ചന്ദ്രന്‍, കെ.ബി. അനില്‍കുമാര്‍, കെ.സി. സ്മിജന്‍, വനിതാസംഘം പ്രസിഡന്റ് ലതാഗോപാലകൃഷ്ണന്‍, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബര്‍സേന ചെയര്‍മാന്‍ ജഗല്‍കുമാര്‍, എംപ്ലോയീസ് ഫോറം സെക്രട്ടറി സുനില്‍ ഘോഷ് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

Author

Scroll to top
Close
Browse Categories