ആയുര്‍വേദം
ആഹ്ളാദകരമായ അനുഭവം

കടമ്പ്രയാറിന്റെ ഓരം തഴുകി വരുന്ന കുളിര്‍മയേകുന്ന കാറ്റും കണ്ണിന് ആനന്ദം പകരുന്ന പച്ചപ്പും. ജൈവവൈവിധ്യത്താല്‍ സമൃദ്ധമായ കുന്നുകള്‍ക്കു നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് എ.വി.എ. ഗ്രൂപ്പിനു കീഴിലുള്ള സഞ്ജീവനം ആയുര്‍വേദ ആശുപത്രി.

ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകളിലേക്ക് വഴി
തുറക്കുകയാണ് എ.വി.എ.
ഗ്രൂപ്പിനു കീഴിലുള്ള
സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍.

ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകളിലേക്ക് ഇവിടെ വഴി തുറക്കുന്നു. ആശ്വാസം തേടിയെത്തുന്നവർക്ക് ജീവാമൃതം പകർന്ന് ആയുര്‍വേദ ചികിത്സ സഞ്ജീവനത്തില്‍ ആഹ്ളാദകരമായ ജീവിതചര്യയായി മാറുന്നു. പ്രകൃതിയുടെ വശ്യത ആസ്വദിക്കാന്‍ പറ്റിയ വിധത്തിലാണ് സഞ്ജീവനത്തിലെ ഓരോ മുറിയും. ആയുര്‍വേദത്തിന് ഇവിടെ അതിര്‍വരമ്പുകളില്ല. വിദഗ്ദ്ധ ഡോക്ടര്‍മാര്‍, ഉന്നത നിലവാരമുള്ള ചികിത്സാ പദ്ധതികള്‍, ഔഷധങ്ങള്‍, ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ സൗകര്യങ്ങള്‍, ആധുനിക ചികിത്സാ നിര്‍ണ്ണയരീതികള്‍ എന്നിവ സഞ്ജീവനത്തെ വ്യത്യസ്തമാക്കുന്നു. കൊച്ചി നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒട്ടൊന്നു മാറി പള്ളിക്കര ചക്കോത്ത്മല റോഡിലാണ് സഞ്ജീവനം ആയുര്‍വേദ ആശുപത്രി.

ആയുര്‍വേദത്തിനൊപ്പം മറ്റ് പാരമ്പര്യ രീതികളായ യോഗ, പ്രകൃതിചികിത്സ എന്നിവയും ഫിസിയോതെറാപ്പിയും സംയോജിപ്പിക്കുന്ന ചികിത്സാരീതി. രോഗനിര്‍ണ്ണയത്തിനു ആധുനിക സങ്കേതങ്ങള്‍. വ്യത്യസ്തമായ ഒരു അനുഭവമാണ് സഞ്ജീവനത്തിലെ ചികിത്സ.

രോഗപ്രതിരോധത്തിന് രോഗിയെ ഒരുക്കിയെടുക്കുകയാണ് ‘സഞ്ജീവനി’യുടെ ആത്യന്തിക ലക്ഷ്യം. രോഗം മാറാനുള്ള എല്ലാ പിന്തുണയും നല്‍കുന്നു. അതിന് രോഗിയെ സഹായിക്കുന്ന ഒരു ഘടകം മാത്രമാണ് ഔഷധമെന്ന് മനസ്സിലാക്കി മുന്നോട്ടു പോകുന്നു.

എല്ലാ ചികിത്സാ രീതികളും എല്ലാവര്‍ക്കും വേണമെന്നില്ലല്ലോ. ഫിസിയോതെറാപ്പി, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയവയില്‍ ഏതാണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശം ലഭിക്കും.

ഔഷധങ്ങള്‍ ആശുപത്രിയില്‍ തന്നെ നിര്‍മ്മിക്കാനുള്ള വിപുലമായ ക്രമീകരണങ്ങള്‍ സഞ്ജീവനത്തിന്റെ മറ്റൊരു പ്രത്യേകത. ഓരോ വ്യക്തിക്കും അനുയോജ്യമാംവിധം അതാത് ദിവസം തന്നെ ഔഷധങ്ങള്‍ തയ്യാറാക്കി പരമാവധി ഗുണഫലം ഉറപ്പുവരുത്തുന്നു.

ആത്മസമര്‍പ്പണത്തിനുള്ള അംഗീകാരം

കേരള ടൂറിസം വകുപ്പിന്റെ ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സഞ്ജീവനത്തിന് ലഭിച്ചിട്ടുണ്ട്. ആയുര്‍വേദ ആശുപത്രികള്‍ക്ക് ലഭിക്കാവുന്ന ടൂറിസം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഇത്. ”ഏറ്റവും മികച്ചതും കാര്യക്ഷമവുമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ സഞ്ജീവനത്തിലെ ഡോക്ടര്‍മാരും സംഘവും കാഴ്ചവയ്‌ക്കുന്ന ആത്മസമര്‍പ്പണത്തിനുള്ള അംഗീകാരമാണ് ആയുര്‍ഡൈമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍” എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എ.വി. അനൂപ് പറയുന്നു.

ആഹാരം, വിഹാരം, ഔഷധം, ക്രിയ എന്നീ ഘട്ടങ്ങളിലൂടെ ആരോഗ്യകരമായ ലോകത്തേക്ക് രോഗിയെ നയിക്കുന്നു സഞ്ജീവനം. ഒ.പി.യില്‍ വരുന്നവര്‍ക്ക് ഡോക്ടര്‍മാരെ നേരിട്ടു കാണാം. വിമാനത്താവളത്തില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ ആശുപത്രി നേരിട്ടു സ്വീകരിക്കും. മികച്ചതും കാര്യക്ഷമവുമായ ചികിത്സയുടെ വാതിലാണ് തുറക്കപ്പെടുന്നത്.24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം.

ഓണ്‍ ലൈനിലൂടെയും ചികിത്സ ഉറപ്പാക്കും. രോഗവിവരം കാണിച്ച് ഓണ്‍ലൈനിലൂടെ സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് കിട്ടിക്കഴിഞ്ഞാല്‍ സഞ്ജീവനത്തിന്റെ പ്രതിനിധി ഓണ്‍ലൈനില്‍ വിവരങ്ങള്‍ ശേഖരിച്ച് ഡോക്ടര്‍ക്കു കൈമാറും. തുടര്‍ന്നു ചികിത്സ തേടുന്ന ആളും ഡോക്ടറുമായി വീഡിയോ കണ്‍സള്‍ട്ടേഷന്‍. വിശദമായ സംഭാഷണത്തിൽ കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം ഔഷധ ചികിത്സ മതിയെങ്കില്‍ മരുന്ന് അയച്ചു കൊടുക്കും. ആശുപത്രിയില്‍ ചികിത്സ വേണ്ടവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും.കുടുംബത്തോടൊപ്പം താമസിക്കാന്‍ പറ്റിയ വിശാല മുറികള്‍ തിരഞ്ഞെടുക്കാം. തനിയേ ചികിത്സക്കെത്തുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍. 24 മണിക്കൂറും ശ്രദ്ധയും പരിചരണവും.

സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക ചികിത്സയാണ് സഞ്ജീവനിയില്‍ ചെവി, മൂക്ക്, കണ്ണ് എന്നിവയ്ക്കുള്ള ചികിത്സപ്രത്യേകതയാണ്.

‘ആയുര്‍വേദ ചികിത്സയില്‍ പഥ്യം’ ബുദ്ധിമുട്ടാണെന്നും അങ്ങോട്ട് തിരിയരുതെന്നും ഇങ്ങോട്ട് തിരിയരുതെന്നുമുള്ള ഒരുപാട് ധാരണകള്‍ സമൂഹത്തിലുണ്ട്. പഥ്യമൊന്നും വേണ്ടെന്നല്ല. അവയെ രോഗിയുടെ താല്പര്യങ്ങള്‍ക്കനുസൃതമായി പരമാവധി അനുകൂലമാക്കി ചികിത്സ സുഖകരമായ അനുഭവമായി മാറ്റുകയാണ് ഞങ്ങളുടെ ചികിത്സാ രീതി.” മെഡിക്കല്‍ സൂപ്രണ്ടും ചീഫ് ഫിസിഷ്യനുമായ ഡോ. അനില്‍ വി. കൈമള്‍ പറയുന്നു. ടെക്കികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മാനസിക സമ്മര്‍ദ്ദമകറ്റാനും സ്‌പോണ്‍ണ്ടിലോസിസ്, നടുവേദന, സന്ധിവേദന എന്നിവയില്‍ നിന്ന് മോചനം നേടാനും പ്രത്യേക ചികിത്സാ പദ്ധതി. എല്ലാ ജീവിതശൈലി രോഗങ്ങള്‍ക്കും സമഗ്ര ചികിത്സ.

വന്ധ്യതാ ചികിത്സയില്‍ മികച്ച ഫലങ്ങള്‍ എടുത്തു കാണിക്കാനുണ്ട് സഞ്ജീവനിക്ക്. കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍, പക്ഷാഘാത രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ. സെറിബ്രല്‍ പാള്‍സിക്ക് ഫലപ്രദമായ ചികിത്സയിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നു. ‘ആയുര്‍വേദത്തില്‍ ചികിത്സയും മരുന്നും രോഗിയുടെ രോഗം മാറാനുള്ള പിന്തുണയാണ്. രോഗിയെ സഹായിക്കുന്ന ഘടകങ്ങളാണ് ഔഷധവും ആഹാരവും.’ ഡോ. അനില്‍ വി. കൈമള്‍ പറയുന്നു. പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിപോഷിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സാ സംവിധാനം ശ്രദ്ധേയമാണ്.

ചികിത്സ കഴിഞ്ഞാലും സഞ്ജീവനിയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. പിന്നീടും അവരുമായി നിരന്തരം ബന്ധപ്പെട്ട് രോഗങ്ങളില്ലാത്ത സുഗമമായ ജീവിതത്തിലേക്ക് അവരെ നയിക്കുകയെന്ന ഉത്തരവാദിത്വം ‘സഞ്ജീവനി’ ഏല്‍ക്കുന്നു. സഞ്ജീവനിയില്‍ എടുത്തു പറയാന്‍ ഇനിയുംഏറെയുണ്ട്. മികച്ച ചികിത്സയിലൂടെ രോഗികളെആശ്വാസ തീരത്തേക്ക് കൊണ്ടുപോകാന്‍ കഴിവുറ്റ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘം തയ്യാര്‍.

ചികിത്സയ്ക്കു ശേഷം രോഗിക്ക് വന്ന നല്ല മാറ്റങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്തുന്നതിന് സി.ടി. സ്‌കാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന നവീന രീതിയും സഞ്ജീവനിയെ വ്യത്യസ്തമാക്കുന്നു.

സൗകര്യങ്ങൾ ഇങ്ങനെ:

  • ആധുനിക ഫിറ്റ്‌നസ് സെന്റര്‍.
  • ഫിസിയോതെറാപ്പി സെന്റര്‍.
  • ഇ. ലൈബ്രറി
  • മിനി സിനിമാ തിയേറ്റര്‍
  • യോഗ സെന്ററുകള്‍
  • വെജിറ്റേറിയന്‍,
  • നോണ്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റുകള്‍.
  • റിക്രിയേഷന്‍ സെന്ററുകള്‍.
  • വിശാലമായ മുറികള്‍

ചികിത്സാ വിഭാഗങ്ങള്‍

  1. ജനറല്‍ മെഡിസിന്‍
  2. പ്രിവന്റീവ് മെഡിസിന്‍ & യോഗ
  3. ആയുര്‍വേദിക് സര്‍ജറി
  4. ഗൈനക്കോളജി & ഒബ്‌സ്ട്രസ്ട്രിക്‌സ്
  5. ഫാര്‍മസ്യൂട്ടിക്‌സ്.

എന്നും പരിസ്ഥിതി സൗഹൃദം

പ്രകൃതി സൗഹൃദമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ‘ സഞ്ജീവന ‘ത്തിന്റെ പ്രവര്‍ത്തനം. എയര്‍കണ്ടീഷണറുകളിലെ ചൂട് ഉപയോഗിച്ചാണ് വാട്ടര്‍ ഹീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. മലിനജലം ഭൂമിയിലേക്ക് താഴാതെ ശുദ്ധീകരിച്ച് നനയ്‌ക്കാനും മറ്റുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രിക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ലഭ്യമാക്കാനുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം

Author

Scroll to top
Close
Browse Categories