സഭയിലേക്ക് അഭിമാനത്തോടെ
ഇതിഹാസ താരം

അത്‌ലറ്റ്ക്‌സില്‍ ഉഷ കുറിച്ചിട്ട റിക്കാര്‍ഡുകള്‍ തകര്‍ക്കാന്‍ 38 വര്‍ഷം കഴിഞ്ഞിട്ടുംരാജ്യത്ത് മറ്റാർക്കും കഴിഞ്ഞിട്ടില്ല. രാജ്യസഭയിലേക്ക് അഭിമാനത്തോടെ നടന്നു കയറുകയാണ് മലയാളികളുടെ ഇതിഹാസ താരം പി.ടി. ഉഷ.

ഒരു സ്‌കൂള്‍ കായിക മേളയിലെ സാധാരണ സമ്മാനദാന ചടങ്ങ്. . അന്താരാഷ്ട്ര ട്രാക്കുകളില്‍ പാറിപ്പറന്ന പയ്യോളി എക്‌സ്‌പ്രസിന്റെ യാത്രയുടെ തുടക്കം അവിടെയായിരുന്നു. ആ സമ്മാനദാനചടങ്ങില്‍ ഉഷയിലെ പ്രതിഭയെ കണ്ടെത്തിയത് കോച്ച് ഒ.എം. നമ്പ്യാര്‍. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ വിസ്മയ താരമാണ് ഉദയം കൊണ്ടത്. പി.ടി. ഉഷയുടെ പ്രിയപ്പെട്ട ഇനമായ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എന്ന പോലെ ഒന്നൊന്നായി ചാടിക്കടന്ന് ഒളിമ്പിക്സ് മെഡലിന് അടുത്തെത്തുകയും ഒട്ടേറെ അഭിമാന നേട്ടങ്ങള്‍ കൊയ്ത് രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുകയുംചെയ്ത് വലിയ അംഗീകാരത്തില്‍ എത്തി നില്‍ക്കുകയാണ് ഈ അപൂർവ പ്രതിഭ.

”ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി.ടി. ഉഷ. കായിക രംഗത്ത് അവരുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പുതുതലമുറയിലെ അത്‌ലറ്റുകളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ നടത്തുന്ന കഠിനാദ്ധ്വാനവും പ്രധാനമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങള്‍”

പ്രധാനമന്ത്രി നരേന്ദ്രമോദി

പയ്യോളി പിലാവുകണ്ടി തെക്കേപറമ്പില്‍ ഇ.വി.എം. പൈതലിന്റെയും ടി.വി. ലക്ഷ്മിയുടെയും മകള്‍ തിരുത്തിക്കുറിച്ചത് അത്‌ലറ്റ്ക്‌സിലെ ദേശീയ റിക്കാര്‍ഡുകള്‍ മാത്രമല്ല വിവാഹത്തോടെ ട്രാക്കിനോട് വിടപറയുന്ന പതിവ് കൂടിയാണ്. ഭര്‍ത്താവ് ശ്രീനിവാസന്റെ അകമഴിഞ്ഞ പിന്തുണയോടെ പിന്നേയും കുതിപ്പ്. 1997ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിനു ശേഷം കോഴിക്കോട് ബാലുശ്ശേരിയില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സുമായി മുന്നോട്ട്. ഈ സ്‌കൂളിലൂടെ ടിന്റുലൂക്കയും ജിസ്‌ന മാത്യുവും ജെസി ജോസഫുമൊക്കെ അന്താരാഷ്ട്ര താരങ്ങളായി മെഡല്‍ നേട്ടം കൈവരിച്ചു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയില്‍ നിന്ന് സ്‌പോര്‍ട്‌സ് മെഡിസിനില്‍ ഡിപ്ലോമയെടുത്ത മകന്‍ ഡോ. വിഘ്‌നേഷ് ഉജ്ജ്വലും ഉഷയ്ക്ക് കരുത്തേകുന്നു.

തിരിച്ചടികള്‍ ഏറെയുണ്ടായിട്ടുണ്ട് ഉഷയ്ക്ക്. ഏതൊരു കായിക താരത്തേയും പോലെ ചില നേരങ്ങളിൽ നല്ലപ്രകടനം കാഴ്ചവെക്കാന്‍ പറ്റാതാകുമ്പോള്‍ ഉണ്ടാകുന്ന മുള്ളുള്ള വിമര്‍ശനങ്ങള്‍, കല്ലേറുകള്‍.ഒറ്റയ്ക്കിരുന്ന് കരഞ്ഞ നിമിഷങ്ങളെക്കുറിച്ച് ഉഷ വിവരിച്ചിട്ടുണ്ട്.

വീണ്ടും അംഗീകാരത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍ മലയാളികള്‍ക്ക് ഒരിക്കല്‍ കൂടി അഭിമാനമായി മാറുകയാണ് ഉഷ. 80 കളില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് എന്നാല്‍ ഉഷ എന്ന അഭിമാന താരം മാത്രമായിരുന്നല്ലോ.

ഒരിക്കലും

തകര്‍ക്കാനാവാത്ത

ഒട്ടേറെ റിക്കാര്‍ഡുകള്‍

  • 1984 ലോസഞ്ചലസ് ഒളിമ്പിക്‌സിൽ സെക്കന്റിന്റെ നൂറിലൊരു അംശത്തിന്റെ വ്യത്യാസത്തിന് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടം.
  • ലോസഞ്ചലസ് ഒളിമ്പിക്‌സില്‍ ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് ഇന്നും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റിക്കാര്‍ഡ്.
  • 1985 ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണ്ണം ഉള്‍പ്പെടെ ആറു മെഡലുകള്‍.
  • ഒരു അന്താരാഷ്ട്ര മീറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ ഇന്ത്യന്‍ താരം എന്ന ഇനിയും
  • തകര്‍ക്കാനാവാത്ത റിക്കാര്‍ഡ് ജക്കാര്‍ത്തയില്‍
  • 1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഗെയിംസ്
  • റിക്കാര്‍ഡോടെ നാലു സ്വര്‍ണ്ണവും ഒരു വെള്ളിയും.

Author

Scroll to top
Close
Browse Categories