കോന്നി എസ്.എ.എസ് എസ്.എന്‍.ഡി.പി യോഗം കോളേജിന് നാക് അക്രഡിറ്റേഷന്‍

പത്തനംതിട്ട: കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എന്‍.ഡി.പി യോഗം കോളേജിന് നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ് ലഭിച്ചു. യോഗത്തിന്റെ നേതൃത്വത്തില്‍ 1995ല്‍ സ്ഥാപിച്ച കോളേജാണ് . മാനേജര്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.

കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ഡി. അനില്‍കുമാര്‍, കെ. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. എസ്.എ.എസ് എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍ ഭരണ നിയന്ത്രണവിഭാഗവും എസ്.എന്‍. ട്രസ്റ്റ് കോളേജുകളിലെ റിസര്‍ച്ച് ഓഫീസര്‍ ഡോ.രവീന്ദ്രൻ അക്രഡിറ്റേഷന്‍പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ബി.എസ്. കിഷോര്‍കുമാര്‍, ഐ.ക്യു.എ.സി കോഓർഡിനേറ്റര്‍ ഡോ. എ. സോന എന്നിവരാണ് നേതൃത്വംനൽകുന്നത്. 9, 10 തീയതികളില്‍ കോളേജില്‍ നടന്ന നാക് വിസിറ്റില്‍ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയ ശേഷമാണ് ഗ്രേഡ് പ്രഖ്യാപിച്ചത്. ബി.ബി.എ, ബി.സി.എ, ബി.കോം എന്നിങ്ങനെ മൂന്ന് കോഴ്‌സുകളുമായി തുടങ്ങിയ കോളേജില്‍ ഇന്ന് ബി.എസ്.സി മാത്‌സ് അടക്കം നാല് ഡിഗ്രി കോഴ്‌സുകളും എം.കോം, എം.എസ്‌സി ഫിസിക്‌സ്, എം.എസ്‌സി ബയോ ടെക്‌നോളജി, എം.എസ്‌സി കമ്പ്യൂട്ടര്‍ സയൻ.സ് , എം .എസ്‌സി ജിയോളജി തുടങ്ങിയ പി.ജി. കോഴ്‌സുകളുമാണുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളേറെ

എന്‍ഡോവ്‌മെന്റ്‌സ്, ഡബ്ല്യു, ഡബ്ല്യു എസ്, അസാപ്, ഓപ്പണ്‍ കോഴ്‌സ്, സെമിനാറുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം, പഠനത്തില്‍പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി റമഡിയല്‍ കോച്ചിംഗ്, ട്യൂട്ടോറിയല്‍, ബ്രിഡ്ജ് കോഴ്‌സ്, മെന്ററിംഗ് പ്രോഗ്രാം, പിയര്‍ടീച്ചിംഗ്, കോഴ്‌സ് സീലിംഗ്, ഗ്രൂപ്പ് അസൈന്‍മെന്റ്, സോഷ്യല്‍ പ്രോജക്ട്‌സ്, ലാബ് മാനുവല്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. വിനോദയാത്രകളും ഇന്‍ഡസ്ട്രിയല്‍ വിസിറ്റും സംഘടിപ്പിക്കാറുണ്ട്. ഗവേഷണ അഭിരുചി വളര്‍ത്താന്‍ സര്‍വേ ഫീല്‍ഡ് സ്റ്റഡി, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സംരംഭകരാകാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സ്റ്റാര്‍ട്ടപ്പ് സെന്റര്‍, ഇന്നോവേറ്റീവ് പ്രോഗ്രാംസ് തുടങ്ങിയവയുമുണ്ട്.

2018 മുതല്‍ തുടര്‍ച്ചയായി എം.ജി. യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റ്, കേരളത്തിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്.
കോളേജില്‍ രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം പുതിയതായി റിസര്‍ച്ച് സെന്റര്‍, ഓഡിറ്റോറിയം കം ഇൻഡോര്‍ സ്റ്റേഡിയം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, റിസര്‍ച്ച് ലാബ് തുടങ്ങിയവയ്ക്കുള്ള നടപടികള്‍ തുടരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ കെ. പദ് മകുമാര്‍, ഡി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി.എസ്. കിഷോര്‍കുമാര്‍, ഐ.ക്യു.എ.സി. കോഓര്‍ഡിനേറ്റര്‍ ഡോ. എ. സോന, നാക്‌ കോഓര്‍ഡിനേറ്റര്‍ എസ്. സത്യനാരായണന്‍, ഓഫീസ് സൂപ്രണ്ട് കെ.എല്‍.ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories