സിസ്റ്റർ അഭയകേസ്
നീതി തേടി
മൂന്ന് പതിറ്റാണ്ട്

‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’ എന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയില്‍ ഇതുവരെ വെളിപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങളുണ്ട്. ആത്മകഥ എഴുതിയ ആള്‍ക്ക് ആറാംക്ലാസ് മാത്രമാണ് വിദ്യാഭ്യാസമെങ്കിലും നിയമപഠനം നടത്തുന്നവര്‍ തീര്‍ച്ചയായും ഈ പുസ്തകം വായിച്ചു പഠിക്കേണ്ടത് തന്നെ. മൂന്നു പതിറ്റാണ്ട് ഇത്രയും സജീവമായി നിന്ന മറ്റൊരു കേസില്ല. അഭയകേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന’ദൈവത്തിന്റെ സ്വന്തം വക്കീലി’ലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

നീതിക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ ചരിത്രം പലതുമുണ്ടാകം. എന്നാല്‍ സിസ്റ്റര്‍ അഭയക്കേസില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ മൂന്ന് പതിറ്റാണ്ട് ജീവിതം മാറ്റി വെച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കഥ വ്യത്യസ്തമാണ് .പ്രലോഭനവും ഭീഷണിയും വധശ്രമവും മാത്രമല്ല പ്രതികൂല സാഹചര്യങ്ങള്‍ നിരവധി അനുഭവിച്ചും നേരിട്ടുമാണ് ജോമോന്‍ വിജയപാതയിലെത്തിയത്. പലതും നഷ്ടപ്പെടാനും നേടാനുമുണ്ടെന്നും ലാഭമൊന്നുമില്ലെന്നും ചിന്തിക്കുന്നത് കൊണ്ടാണ് ഇത്തരം കേസുകളില്‍ പലരും ഇടപെടാന്‍ മുന്നോട്ടു വരാത്തത്. മറിച്ച് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഒന്നും നേടാനില്ലെന്നും ചിന്തിക്കുന്നത് കൊണ്ടാണ് തനിക്ക് പോരാട്ടം നടത്തി വിജയിക്കാന്‍ സാധിച്ചത്-ജോമോൻപറയുന്നു. ജോമോന്റെ പോരാട്ടം തുടരുകയാണ്.

അഭയകേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന’ദൈവത്തിന്റെ സ്വന്തം വക്കീലി’ലെ ചില ഭാഗങ്ങള്‍ വായിക്കാം.

മരിക്കും മുമ്പേ
ചരമക്കുറിപ്പെഴുതിയ പത്രം

‘ദൈവത്തിന്റെ സ്വന്തം വക്കീൽ’ ആത്മകഥ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്നു.

1994 നവംബര്‍ 27 രാത്രി പത്തു മണി. ഗാഢനിദ്രയിലായിരുന്ന ഞാന്‍ ഞെട്ടി എണീറ്റത് കിടപ്പു മുറിയുടെ കതക് ആരോ തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടാണ്. പരിഭ്രാന്തനായി കട്ടിലില്‍ നിന്നും ചാടിയെണീറ്റു. മുറിക്കുള്ളില്‍ കൂരാക്കൂരിരുട്ട്. വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാല്‍ വെളിച്ചം ഇല്ലായിരുന്നു. പുറത്ത് ആക്രോശങ്ങള്‍ കേട്ട് ജനപ്പാളികളില്‍ ഒന്ന് തുറന്നു. കൈയിൽ കോടാലിയുമായി നില്‍ക്കുന്ന ജ്യേഷ്ഠന്‍ ഉതുപ്പാന്‍, കാല് നിലത്തുറക്കാത്തവിധം മദ്യപിച്ച് എന്നെ തെറിയഭിഷേകം നടത്തുകയാണ്. പള്ളിക്കെതിരെ ഞാന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ആരോപണം. ഉതുപ്പാന്‍ കോടാലി കൊണ്ട് കതകില്‍ ആഞ്ഞുവെട്ടി. ഒരു പാളി ഇളകിയ വിടവിലൂടെ വെളിയിലേക്കിറങ്ങി ഞാന്‍ ഓടി. രണ്ട് മാരകമായ വെട്ടുകള്‍ തലയിലും മുതുകത്തും ഏറ്റുകഴിഞ്ഞിരുന്നു. ഞാന്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു. എന്നെ വകവരുത്തുവാന്‍ അച്ചാരം വാങ്ങി ഇറങ്ങിത്തിരിച്ച ഉതുപ്പാനെ തടഞ്ഞത് മൂത്ത ജ്യേഷ്ഠന്‍ ജോസ് ആയിരുന്നു. അന്നു രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്നെ നല്ലവരായ നാട്ടുകാര്‍ എത്തിച്ചില്ലായിരുന്നെങ്കില്‍ അഭയ കൊലക്കേസില്‍ ഇടപെട്ടതിന് ഞാന്‍ രക്തസാക്ഷിത്വം വഹിച്ചേനെ. അര്‍ദ്ധരാത്രിയോടെ നടന്ന വധശ്രമം പിറ്റേന്ന് വെളുപ്പിന് ഇറങ്ങിയ ദീപിക ദിനപത്രത്തില്‍ മാത്രം അടിച്ചുവന്നത് ദുരൂഹമൊന്നുമല്ല. അഭയാ കേസിലെ നിയമപോരാട്ടത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ക്‌നാനായ സഭ നേരത്തെ കിണഞ്ഞു ശ്രമിച്ചിട്ടും ഫലിക്കാത്തതിനാല്‍ എന്നെ കൊല്ലുകയേ നിവൃത്തിയുള്ളൂവെന്ന് ഉന്നതങ്ങളില്‍ തീരുമാനമായിക്കഴിഞ്ഞിരുന്നു. അതിനു കരുവായി എന്റെ കൂടപ്പിറപ്പിനെത്തന്നെ വിലക്കെടുക്കുവാന്‍ കഴിഞ്ഞതോടെ സംഗതി കുശാലായെന്ന മട്ടില്‍ സഭയുടെ പത്രം എന്റെ ചരമക്കുറിപ്പ് അച്ച് നിരത്തി കാത്തിരിക്കുകയായിരുന്നു.

ഒരു യജ്ഞം പോലെ
30 വര്‍ഷങ്ങള്‍

1992 മാര്‍ച്ച് 31-ാം തീയതി കോട്ടയം പൈകടാസ് കോളേജില്‍ വച്ചാണ് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ രൂപം കൊണ്ടത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായി എന്നെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. നീണ്ട മുപ്പത് വര്‍ഷങ്ങള്‍ ഒരു യജ്ഞം പോലെ ഈ സദ്പ്രവര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചു. ഇതിനിടെ ഞാനനുഭവിക്കേണ്ടി വന്ന ദുരിതങ്ങളില്‍ പങ്കുചേരാന്‍ അധികമാരും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ അഭയയുടെ മാതാപിതാക്കള്‍ ആക്ഷന്‍ കൗണ്‍സിലുമായി സഹകരിച്ചിരുന്നു. ക്രമേണ സഭാ നേതൃത്വത്തിന്റെ പ്രലോഭനങ്ങളില്‍ അവരും വീണുപോയി. വധശ്രമത്തില്‍ തലനാരിഴയുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു മാസം കിടന്നപ്പോള്‍ ഒരുതവണ പോലും അഭയയുടെ മാതാപിതാക്കള്‍ കാണാന്‍ എത്തിയില്ല. ഇത് യാദൃശ്ചികമായിരുന്നില്ല.

കുലുങ്ങില്ലെന്ന്
കണ്ടപ്പോൾ കല്യാണം

അഭയ കേസ് അന്വേഷണത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുവാന്‍ സഭാ നേതൃത്വം ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്തു. ക്‌നാനായ യൂത്ത് ലീഗിന്റെ നീണ്ടൂര്‍ ഇടവക യൂണിറ്റിന്റെ പ്രസിഡന്റായിരുന്ന എന്നെ 1998ല്‍ സഭ പുറത്താക്കി. ശിക്ഷാ നടപടികളില്‍ ഒന്നും കുലുങ്ങിയില്ലെന്നു കണ്ടപ്പോള്‍ സഭക്കാര്‍ എനിക്കൊരു നല്ലൊരു കല്യാണാലോചനയുമായി എത്തി. ഒരു കുടുംബമുണ്ടെങ്കില്‍ എന്റെ പൊതുപ്രവര്‍ത്തനം സുഗമമാകില്ല എന്നറിയാമായിരുന്ന ഞാന്‍ അതിന് വഴങ്ങിയില്ല, ഇന്നും അവിവാഹിതനായി കഴിയുന്നു. ഉതുപ്പാന്റെ വെട്ടേറ്റ് മൃതപ്രായനായ എന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അയല്‍വീട്ടുകാര്‍ പോലും മടിച്ചിരുന്നു. സഭയ്‌ക്കെതിരെ പോരാടുന്നവര്‍ അവരുടെ ദൃഷ്ടിയില്‍ അനുകമ്പ അര്‍ഹിച്ചിരുന്നില്ല. പുത്തന്‍പുരയ്ക്കല്‍ നിന്ന് 500 വാര അകലെയുള്ള എന്റെ ബന്ധുക്കള്‍ മുന്‍കൈ എടുത്താണ് എന്നെ തക്ക സമയത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ദൈവനിയോഗം പോലെ സൂപ്രണ്ടായിരുന്നു ഡോ. ചന്ദ്രമോഹന്‍ (പില്‍ക്കാലത്ത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍) എന്റെ നിസ്സഹായാവസ്ഥയില്‍ അനുകമ്പ തോന്നി എല്ലാവിധ മെഡിക്കല്‍ സഹായവും നല്‍കി. ദിവസവും ആയിരം രൂപ മരുന്നിനുവേണ്ടി മാത്രം ചെലവ് വന്നു. നല്ലവരായ നാട്ടുകാര്‍ എത്തിച്ചു തന്ന ചെറിയ സംഭാവനകള്‍ കൊണ്ട് ഒരുവിധം സുഖംപ്രാപിച്ച് പുറത്തിറങ്ങി.

ഉതുപ്പാന്‍ എന്നെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഞാന്‍ പ്രതിയായി മാറി. കോട്ടയം എസ്.പി. കെ.ടി. മൈക്കിള്‍ അഭയ കേസിന്റെ തുടക്കം മുതലേ കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കുവാന്‍ അക്ഷീണയത്‌നം ചെയ്ത ആളാണ്. ഇതിനു പ്രതിബന്ധമായി നിന്ന എന്നെ വകവരുത്തുവാന്‍ കിട്ടിയ അവസരങ്ങളെല്ലാം കൗശലപൂര്‍വം എസ്.പി. ഉപയോഗിച്ചു.

ഉതുപ്പാന്
ഉപകാരസ്മരണ

ഉതുപ്പാന്‍ എന്നെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഞാന്‍ പ്രതിയായി മാറി. കോട്ടയം എസ്.പി. കെ.ടി. മൈക്കിള്‍ അഭയ കേസിന്റെ തുടക്കം മുതലേ കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കുവാന്‍ അക്ഷീണയത്‌നം ചെയ്ത ആളാണ്. ഇതിനു പ്രതിബന്ധമായി നിന്ന എന്നെ വകവരുത്തുവാന്‍ കിട്ടിയ അവസരങ്ങളെല്ലാം കൗശലപൂര്‍വം എസ്.പി. ഉപയോഗിച്ചു. ഉതുപ്പാന് എതിരെയുള്ള കേസ് പെറ്റി കേസായി കണക്കാക്കി എന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. നീതി നടത്തിപ്പിലെ നഗ്നമായ ഈ ക്രൂരതയ്‌ക്കെതിരെ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് എന്റെ പേരിലെടുത്ത കേസ് പോലീസ് പിന്‍വലിച്ചു. പകരം ഉതുപ്പാന് എതിരെയുള്ള കേസില്‍ പരാതി ഇല്ലെന്ന് ഞാന്‍ മൊഴി കൊടുത്തു. എന്റെ ജ്യേഷ്ഠന്‍ ഉതുപ്പാന്‍ കാന്‍സര്‍ ബാധിച്ച് 2014ല്‍ മരിച്ചപ്പോള്‍ ക്‌നനായ സഭയുടെ താല്പര്യ പ്രകാരം ഉതുപ്പാന്റെ കുടുംബത്തിന് ഇടവക വികാരിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ പിരിച്ച് കൊടുത്തു. ക്‌നാനായ സഭയിലെ യുവതിയുവാക്കള്‍ സഭയുടെ പുറത്ത് നിന്നും വിവാഹം കഴിച്ചാല്‍ സഭയില്‍ നിന്നും ഓട്ടോമാറ്റിക്കായി പുറത്താകും. ഉതുപ്പാന്‍ സഭയുടെ പുറത്ത് നിന്നാണ് വിവാഹം കഴിച്ചത്. സഭയില്‍ നിന്നും പുറത്താക്കിയ ഒരാളുടെ കുടുംബത്തിന് മരിച്ച ശേഷം പത്ത് ലക്ഷം രൂപ സഭ പിരിച്ച് കൊടുത്തത് ചരിത്രത്തിലാദ്യമായിട്ടാണ്. ഉതുപ്പാന്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചതിനുള്ള ഉപകാര സ്മരണക്കാണ് സഭ അത് ചെയ്തതെന്ന് 2019 ഒക്ടോബര്‍ 24ന് അഭയ കേസിന്റെ വിചാരണവേളയില്‍ സി.ബി. ഐ. കോടതിയില്‍ ഞാന്‍ മൊഴി നല്‍കി.

ബീന എന്ന
സിസ്റ്റര്‍ അഭയ

കോട്ടയം ജില്ലയിലെ അരീക്കര ഐക്കരക്കുന്നില്‍ തോമസിന്റെയും ലീലാമ്മയുടെയും ഏകമകള്‍ ബീന എന്ന സിസ്റ്റര്‍ അഭയയുടെ ജഡം 1992 മാര്‍ച്ച് 27നാണ് പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റില്‍ കണ്ടെത്തിയത്. 21കാരിയായ ബീന 1987 -ലാണ് കോട്ടയം സെന്റ് ജോസഫ് കന്യാസ്ത്രീ സമൂഹത്തില്‍ ചേര്‍ന്നത്. 1990ല്‍ അഭയ എന്ന പേരില്‍ കര്‍ത്താവിന്റെ മണവാട്ടിയായി. പിന്നീട് ബിസിഎം കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. പഠന സൗകര്യത്തിനായി ബിസിഎം കോളേജിനടുത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലാണ് 21 വയസുള്ള അഭയ താമസിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന്റെ തലേന്ന് വ്യാഴാഴ്ച സിസ്റ്റര്‍ അഭയ കോണ്‍വെന്റിലെ മറ്റ് അന്തേവാസികളോടൊപ്പം നാഗമ്പടത്ത് ധ്യാനപ്രസംഗത്തില്‍ പങ്കെടുത്തിരുന്നു. അഭയയുടെ റൂമേറ്റ് ആയിരുന്ന സിസ്റ്റര്‍ ഷേര്‍ളി ആ രാത്രി ഓര്‍ക്കുന്നത് ഇങ്ങിനെ. ”ധ്യാനം കഴിഞ്ഞ് മടങ്ങിയെത്തിയ അഭയ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം ഭക്ഷണം കഴിക്കാന്‍ മെസ്സ് ഹാളില്‍ എത്തിയിരുന്നു. പിന്നീട് 10.30 വരെ മുറിയില്‍ വായിച്ചുകൊണ്ടിരുന്നു. കിടക്കുന്നതിന് മുമ്പ് പിറ്റേദിവസം രാവിലെ നാല് മണിക്ക് വിളിച്ചുണര്‍ത്തണമെന്ന് പറഞ്ഞിരുന്നു. നാലിന് ഞാന്‍ വിളിച്ചുണര്‍ത്തുകയും ചെയ്തു. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം അഭയ 4.10 ന് താഴത്തെ നിലയിലേക്ക് പോയി”. താഴത്തെ നിലയിലേക്ക് പോയ സിസ്റ്റര്‍ അഭയയുടെ ജഡമാണ് രാവിലെ കിണറ്റില്‍ കണ്ടെത്തിയത്.

ദൈവത്തിന്റെ സ്വന്തം വക്കീൽ പ്രകാശന ചടങ്ങിൽ എൽ.ഡി.എഫ്
കൺവീനർ ഇ.പി.ജയരാജൻ സംസാരിക്കുന്നു
തെളിവു നശിപ്പിക്കാന് കൂട്ടുനിന്ന ക്രൈംബ്രാ ഞ്ച് എസ് പി കെ .ടി. മൈക്കിള് , അഭയയുടെ റൂംമേറ്റ് ആയിരുന്ന സിസ്റ്റ ര്‍ ഷേര്ളി , അടുക്കള ജീവനക്കാരികളായ അച്ചാ മ്മ, ത്രേസ്യാമ്മ എന്നിവരെ നാര്ക്കോ അനാല ിസസ് ടെസ്റ്റ് നടത്താന് കോടതിയുടെ അനുമതി സിബിഐ തേട ിയിരുന്നു . സിസ്റ്റ ര്‍ ഷേര് ളി , അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാര്ക്കോ അനാല ിസസ് ടെസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി സിബിഐക്ക് അനുമതി നല്കുകയും ചെയ്തു.

ബിഷപ്പിന്റെ അന്ത്യകൂദാശ
അസാധാരണം

സിസ്റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 31ന് അരീക്കര സെന്റ്‌റോക്കീസ് പള്ളിയില്‍ സംസ്‌കരിച്ചതോടെ അദൃശ്യ ശക്തികള്‍ ആശ്വസിച്ചു. സിസ്റ്ററുടെ ജഡം ആറടി മണ്ണില്‍ മറവ് ചെയ്തു. സംസ്‌കാര ചടങ്ങില്‍ ക്‌നാനായ സഭയുടെ ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയും പങ്കെടുത്തു. ആത്മഹത്യ ചെയ്തു എന്ന് സഭയും പോലീസും പ്രചരിപ്പിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ സംസ്‌കാര ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശ്ശേരി പങ്കെടുത്തത് വിശ്വാസികളെ അത്ഭുതപ്പെടുത്തി. ആത്മഹത്യ ചെയ്തവര്‍ക്ക് തെമ്മാടി കുഴി വിധിച്ച സഭ പിന്നീട് നയം മാറ്റിയെങ്കിലും ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീയുടെ സംസ്‌കാര ചടങ്ങില്‍ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുക പതിവില്ലായിരുന്നു. കേരളത്തില്‍ ആ കാലഘട്ടത്തില്‍ 21കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവരുടെ സംസ്‌കാര ചടങ്ങുകളിലൊന്നും ബിഷപ്പുമാര്‍ പങ്കെടുത്തിട്ടില്ല. എന്തുകൊണ്ട് ബിഷപ്പ് കുന്നശ്ശേരി നിലപാട് മാറ്റി. അഭയ കേസില്‍ അന്നും ഇന്നുംഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമാണിത്.

60 ലക്ഷത്തിന്റെ കണക്ക്

ഫാദര്‍ കോട്ടൂരിനെതിരെ സംശയത്തിന്റെ മുന നീളാന്‍ കാരണം സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ സഭാ മേലധികാരികള്‍ ഇദ്ദേഹത്തെ 1997 മാര്‍ച്ച് പത്തിന് ന്യൂയോര്‍ക്കിലെ പള്ളിയിലേക്ക് സ്ഥലം മാറ്റിയതാണ്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിനുവേണ്ടി 60 ലക്ഷം രൂപ കൈക്കൂലി കൊടുത്തു എന്ന ആരോപണം ഫാദര്‍ കോട്ടൂര്‍ നിഷേധിച്ചിരുന്നു. ഫാദര്‍ കോട്ടൂരിന്റെ പിതാവ് പ്രസിഡണ്ടായ കിടങ്ങൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ നിന്നും അഭയ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ 60 ലക്ഷം രൂപ പിന്‍വലിച്ചു എന്നായിരുന്നു ആരോപണം.

സിസ്റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 31ന് അരീക്കര സെന്റ്‌റോക്കീസ് പള്ളിയില്‍ സംസ്‌കരിച്ചതോടെ അദൃശ്യ ശക്തികള്‍ ആശ്വസിച്ചു. സിസ്റ്ററുടെ ജഡം ആറടി മണ്ണില്‍ മറവ് ചെയ്തു. സംസ്‌കാര ചടങ്ങില്‍ ക്‌നാനായ സഭയുടെ ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയും പങ്കെടുത്തു. ആത്മഹത്യ ചെയ്തു എന്ന് സഭയും പോലീസും പ്രചരിപ്പിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ സംസ്‌കാര ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശ്ശേരി പങ്കെടുത്തത് വിശ്വാസികളെ അത്ഭുതപ്പെടുത്തി

ദൈവം വാദിയാകുമ്പോള്‍

അഭയ കേസ് ഒതുക്കുന്നതിന് സഭാ നേതൃത്വം ശ്രമിക്കുമ്പോള്‍ വലിയൊരു വിഭാഗം വൈദീകര്‍ അതിനെതിരായിരുന്നു. ക്‌നാനായ കത്തോലിക്ക സമുദായത്തിലെ സീനിയര്‍ വൈദികനും ധ്യാന ഗുരുവുമായ ഫാദര്‍ ജോസ് ചാഴിക്കാട്ട് അതിനെതിരെ രംഗത്ത് വന്നു. തന്റെ സത്യസന്ധമായ നിലപാടുകള്‍ക്ക് ഫാദര്‍ ജോസ് ചാഴിക്കാട് വലിയ വില നല്‍കി. അരീക്കര ഇടവകയില്‍ നിന്ന് അദ്ദേഹത്തിനെ സ്ഥലം മാറ്റി. ഫാദര്‍ ജോസ് ചാഴിക്കാട്ട് ഇങ്ങനെ പറഞ്ഞു. ”മാനസിക രോഗങ്ങളുള്ള കുടുംബങ്ങളില്‍ നിന്നും ആരേയും വൈദികനായോ കന്യാസ്ത്രീയായോ തിരഞ്ഞെടുക്കാറില്ല. മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് അഭയയുടെ കുടംബത്തെ തേജോവധം ചെയ്തപ്പോഴും തെളിവുകള്‍ നശിപ്പിച്ചപ്പോഴും സഭാ നേതൃത്വം അതിനെതിരെ ചെറുവിരല്‍ പോലും അനക്കിയില്ല. സത്യത്തിനു വേണ്ടി സംസാരിക്കുന്നതുകൊണ്ട് പ്രതികാര നടപടികളെ ഭയക്കുന്നില്ല. ബലിയാടായ ആള്‍ നിഷ്‌കളങ്കനെങ്കില്‍ ദൈവം വാദിയാകുമെന്നാണ് പ്രമാണം. അഭയ നിഷ്‌കളങ്കയായിരുന്നു. അതിനാല്‍ ദൈവം തുണയാകും. കേസ് തെളിയും” ഫാദര്‍ ജോസ് ചാഴിക്കാട്ടിന്റെ പ്രവചനങ്ങള്‍ ശരിയാണെന്ന് ചരിത്രം പിന്നീട് തെളിയിച്ചു.

പ്രധാനമന്ത്രിയുടെ കൈയിൽ
കയറി പിടിച്ചപ്പോൾ

1992 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയുടെ എട്ടാമത് രക്തസാക്ഷി ദിനത്തില്‍ അഖിലേന്ത്യാ യൂത്ത്‌കോണ്‍ഗ്രസ് ഡല്‍ഹിയിലെ ആന്ധ്രാഭവനില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി പി.വി. നരസിംഹറാവു. ആന്ധ്രാ ഭവന്റെ കാര്‍പോര്‍ച്ചില്‍ വച്ച് അന്നത്തെ യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയ്ക്ക് എന്നെ പരിചയപ്പെടുത്തി. കോട്ടയം സിസ്റ്റര്‍ അഭയ കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന നിവേദനം അവിടെ വച്ച് ഞാന്‍ പ്രധാനമന്ത്രിക്ക് നല്‍കി. നിവേദനം വായിച്ച് നോക്കിയിട്ട് കുറിപ്പെഴുതാന്‍ വേണ്ടി പ്രധാനമന്ത്രി പോക്കറ്റിലേക്ക് നോക്കിയപ്പോള്‍ പേനയില്ലായിരുന്നു. ആ സെക്കന്റില്‍ തന്നെ എന്റെ പേനയെടുത്ത് കൊടുത്തു. പ്രധാനമന്ത്രി നിവേദനത്തില്‍ കുറിപ്പെഴുതിയിട്ട് പേന സ്വന്തം പോക്കറ്റില്‍ കുത്തിയ ശേഷം മുന്നോട്ട് നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ കയറിപ്പിടിച്ച് പേന തരുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് ബ്ലാക്ക് ക്യാറ്റുകള്‍ ജാഗരൂകരായി.നോപ്രോബ്ലം എന്നു പറഞ്ഞ് പ്രധാനമന്ത്രി ബ്ലാക്ക് ക്യാറ്റുകളെ കൈ ഉയര്‍ത്തി കാണിച്ചു ‘സോറി’ എന്ന് പറഞ്ഞ് പ്രധാനമന്ത്രി പേന തിരിച്ച് തന്നു.. സാധാരണ ഒരാള്‍ നമ്മുടെ കൈയില്‍ നിന്നും പേന വാങ്ങിച്ച് എഴുതിയ ശേഷം തിരിച്ചു തരുവാന്‍ മറന്നു പോയി പോക്കറ്റില്‍ കുത്തുമ്പോള്‍ ആ പേന നമ്മള്‍ തിരിച്ചു വാങ്ങിക്കുന്ന അതേ രീതിയിലാണ് പ്രധാനമന്ത്രിയുടെ മുമ്പിലും അറിയാതെ തന്നെ എന്റെ മനസ്സ് പ്രവര്‍ത്തിച്ചതും. പ്രധാനമന്ത്രിയുടെ അരികില്‍ എത്തിയാലും സാധാരണ ഒരാളുടെ അരികില്‍ എത്തിയാലും സഭാകമ്പമില്ലെന്ന ഒരു പ്രത്യേകതയാണ് എനിക്കുള്ളത്.

2008 നവംബർ 19 ന് ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് ചെയ്ത വാര്‍ത്ത ടെലികാസ്റ്റ് ചെയ്ത ശേഷം ഇന്ത്യാവിഷനില്‍ ആദ്യത്തെ പ്രതികരണം എന്റേതായിരുന്നു. വാര്‍ത്ത വായിച്ച അനുപമ ചോദിച്ചു ”ജോമോനെ, ഈ അറസ്റ്റില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആള്‍ താങ്കള്‍ തന്നെയല്ലേ” ”ആരുമില്ലാത്തവരുടെ കേസ് ദൈവം വാദിയായി എന്നിലൂടെ പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ കരുതുന്നത്.

ഡമ്മി പരീക്ഷണം

അഭയയുടെ മരണം ആത്മഹത്യയാക്കുവാനുള്ള സിബിഐ എസ്.പി. ത്യാഗരാജന്റെ ശ്രമം പാളിയതോടെ പുതിയ ടീം വന്നു. അഭയയുടെ പൂര്‍ണ്ണരൂപത്തിലുള്ള ഒരു ഡമ്മി ഉപയോഗിച്ച് ജഡം കാണപ്പെട്ട കോണ്‍വെന്റിന്റെ കിണറ്റില്‍ അവര്‍ പരീക്ഷണം നടത്തി. അഭയയുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ ഇരുട്ടില്‍ തപ്പുമ്പോള്‍ 1995 ഏപ്രില്‍ ഏഴിനാണ് ഡമ്മി പരീക്ഷണം. സി.ബി.ഐ. ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും അടങ്ങുന്ന സംഘമാണ് പരീക്ഷണം നടത്തിയത്. രാവിലെ എട്ടിന് നടന്ന ഡമ്മി പരീക്ഷണം കാണാന്‍ വലിയ ജനക്കൂട്ടം തടിച്ച് കൂടി. അഭയയുടെ മരണം മുങ്ങി മരിച്ചുള്ള ആത്മഹത്യയല്ലെന്ന് സിബിഐക്ക് തെളിവ് ലഭിക്കുന്നത് ഡമ്മി പരീക്ഷണത്തിലൂടെയാണ്.

വയലാര്‍ രവിയുടെ
നിലപാട്

അഭയ കേസ് അന്വഷണം ഊര്‍ജ്ജിതമാക്കണെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സി.ബി.ഐ. ഡയറക്ടര്‍ക്കും നിവേദനം സമര്‍പ്പിക്കാന്‍ 1994 മേയില്‍ ഡല്‍ഹിയിലെത്തിയ ഞാന്‍ കേരളത്തില്‍ നിന്നുള്ള ഓരോ എംപിയെയും നേരില്‍ കണ്ട് കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചു. ചിലരൊന്നും ആദ്യം ഒപ്പിടാന്‍ തയ്യാറായില്ല. അവരിലൊരാളായിരുന്നു വയലാര്‍ രവി. അദ്ദേഹം പറഞ്ഞു. ”ആദ്യം നിങ്ങള് പറയും കേസ് അന്വേഷിക്കണമെന്ന് .പിന്നീട് ഏതെങ്കിലും വൈദികന്‍ പ്രതിയാകുമ്പോള്‍ നിങ്ങള് തന്നെ പ്രതിഷേധസമരവുമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു എന്ന മുറവിളി കൂട്ടും. ജോളി വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ഞാന്‍ അനുഭവിച്ചതാണ്”. കൂടാതെ അഭയകേസിന്റെ പേരില്‍ ഞാന്‍ ധാരാളം പണപ്പിരിവ് നടത്തുന്നുണ്ടെന്ന് കോട്ടയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞ് അറിയാമെന്നും അദ്ദേഹം പറഞ്ഞു. താങ്കള്‍ ഇതില്‍ ഒപ്പിട്ട് ബുദ്ധിമുട്ടേണ്ട. മറ്റ് ഇരുപത്തിയേഴ് എംപിമാരും ഒപ്പിട്ടിട്ടുണ്ട്. കോട്ടയത്ത് ചെല്ലുമ്പോള്‍ നിവേദനത്തില്‍ ഒപ്പു വച്ച എംപിമാരുടെ പേരുവിവരം ഞാന്‍ പത്രക്കാര്‍ക്ക് നല്‍കും. കൂട്ടത്തില്‍ താങ്കള്‍ ഇതില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച കാര്യവും പറയും. ഇതുകേട്ട ഉടനെ വയലാര്‍ജി നിവേദനം വാങ്ങി ഒപ്പിട്ടു തന്നു. ”ഞാനൊരു തമാശ പറഞ്ഞപ്പോഴേക്കും പിണങ്ങിയോ, നിന്നെയൊന്ന് പരീക്ഷിച്ചതല്ലേ? നിനക്ക് നല്ല ഭാവിയുണ്ട്. കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കണം”- ഇതായിരുന്നു വയലാര്‍ജിയുടെ ഉപദേശം.

ദൈവം വാദിയായി

2008 നവംബർ 19 ന് ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് ചെയ്ത വാര്‍ത്ത ടെലികാസ്റ്റ് ചെയ്ത ശേഷം ഇന്ത്യാവിഷനില്‍ ആദ്യത്തെ പ്രതികരണം എന്റേതായിരുന്നു. വാര്‍ത്ത വായിച്ച അനുപമ ചോദിച്ചു ”ജോമോനെ, ഈ അറസ്റ്റില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആള്‍ താങ്കള്‍ തന്നെയല്ലേ” ”ആരുമില്ലാത്തവരുടെ കേസ് ദൈവം വാദിയായി എന്നിലൂടെ പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. ദൈവത്തോട് അടുത്ത് നില്‍ക്കുന്നവര്‍ തെറ്റ് ചെയ്താല്‍ ദൈവം പൊറുക്കില്ല. ഇല്ലാത്ത തെളിവ് ദൈവം കണ്ടെത്തും. അതാണിവിടെ സംഭവിച്ചിരിക്കുന്നത്”.

വക്കീലിന് അച്ചാമ്മ നല്‍കിയത് 20 ലക്ഷം!

തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് എസ് പി കെ.ടി. മൈക്കിള്‍, അഭയയുടെ റൂംമേറ്റ് ആയിരുന്ന സിസ്റ്റര്‍ ഷേര്‍ളി, അടുക്കള ജീവനക്കാരികളായ അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാര്‍ക്കോ അനാലിസസ് ടെസ്റ്റ് നടത്താന്‍ കോടതിയുടെ അനുമതി സിബിഐ തേടിയിരുന്നു. സിസ്റ്റര്‍ ഷേര്‍ളി, അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാര്‍ക്കോ അനാലിസസ് ടെസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കുകയും ചെയ്തു. അടുക്കള ജീവനക്കാരികളായ അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരും സിസ്റ്റര്‍ ഷേര്‍ളിയും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നാര്‍ക്കോ അനാലിസസ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. അടുക്കള ജീവനക്കാരികള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങിക്കുന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ്‌സാല്‍വെയാണ്. സാല്‍വെയുടെ കുറഞ്ഞ ഫീസ് ഇരുപത് ലക്ഷം രൂപയാണ്. തുച്ഛവരുമാനമുള്ള അടുക്കള ജീവനക്കാരികള്‍ക്കു ഹര്‍ജി കൊടുക്കാന്‍ ലക്ഷക്കണക്കിന് രൂപ എവിടെ നിന്ന് കിട്ടിയെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ അച്ചാമ്മയോട് ചോദിച്ചപ്പോള്‍ വക്കീലിനെ വെച്ചതും ഫീസ് കൊടുത്തതും താനല്ലെന്ന് അച്ചാമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു. പിന്നീട് പ്രതികളെ ശിക്ഷിച്ച കോടതി വിധിയില്‍ അടുക്കള ജീവനക്കാരികള്‍ക്കുവേണ്ടി ഹരീഷ് സാല്‍വെ ഹാജരായതിന്റെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് രൂക്ഷമായി പരാമര്‍ശിക്കുകയും ചെയ്തു.

16 മിനിറ്റ് മതിയായിരുന്നു

സിസ്റ്റര്‍ അഭയ കേസില്‍ സത്യങ്ങള്‍ വെളിപ്പെടുത്തി കോണ്‍വെന്റും സഭയും സിബിഐയുമായി സഹകരിച്ചിരുന്നെങ്കില്‍ കേസ് തീര്‍പ്പാക്കാന്‍ 16 വര്‍ഷത്തിനു പകരം 16 മിനിറ്റ് മതിയായിരുന്നുവെന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 2008 നവംബർ 28ന് ഹൈക്കോടതി ജഡ്ജി ആര്‍ ബസന്ത് അഭിപ്രായപ്പെട്ടു. സന്യാസിനിയോ, വിശ്വാസിയോ ,നിരീശ്വരവാദിയോ ആരു തന്നെയായാലും സത്യം കണ്ടെത്താന്‍ സഹകരിച്ചില്ലെങ്കില്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സത്യമേവ ജയതേ എന്ന തത്വം വൃഥാവിലാവുമെന്ന് കോടതി പറഞ്ഞു. ഭൂമിയിലെ നീതി നടപ്പായില്ലെങ്കില്‍ പോലും ദൈവത്തിന്റെ കോടതിയില്‍ നീതി നടപ്പാകുമെന്ന് ഓര്‍ക്കണം. സത്യം തുറന്ന് സംസാരിക്കുവാന്‍ ബാദ്ധ്യതയുള്ളവര്‍ മൗനം പാലിച്ചാല്‍ ഇരുള്‍മൂടിയ നരകാഗ്നിയിലാകും ഇരിപ്പിടം ഒരുങ്ങുകയെന്ന് ജസ്റ്റിസ് ആര്‍. ബസന്ത് വിധിന്യായത്തില്‍ വ്യക്തമാക്കി.

അടയ്ക്കാ രാജുവിനെ
അടക്കിപ്പിടിച്ച്

അടയ്ക്കാ രാജു

അഭയ കേസില്‍ ഏക ദൃക്‌സാക്ഷിയായ അടക്ക രാജു സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ 2007ലും 2008ലും മൊഴി നല്‍കിയതിന്റെ ഫോട്ടോ കോപ്പി തിരുവനന്തപുരം സിബിഐകോടതിയില്‍ നിന്ന് എടുപ്പിച്ചിരുന്നു. ഈ പകര്‍പ്പിന്റെ കോപ്പി രാജുവിന് കൈമാറുകയും കോടതിയില്‍ മൊഴി കൊടുക്കാന്‍ വരുമ്പോള്‍ ഇതില്‍ പറഞ്ഞിട്ടുള്ള മൊഴിയില്‍ ഉറച്ചുനിന്നുകൊണ്ട് സത്യസന്ധമായി പറയണമെന്നും സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കണമെങ്കില്‍ രാജു കോടതിയില്‍ സത്യം പറഞ്ഞെങ്കില്‍ മാത്രമെ സാധിക്കുവെന്നും അങ്ങനെ വന്നാല്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നും ഞാന്‍ ബോദ്ധ്യപ്പെടുത്തി. 2019 ഓഗസ്റ്റ് 26ന് തിരുവന്തപുരം സിബിഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാകേണ്ടിയിരുന്നു. തലേ ദിവസം അടയ്ക്കാ രാജുവിന്റെ ഭാര്യയും മകളും എന്നെ മൊബൈലില്‍വിളിച്ചു. അഭയ കേസിലെ പ്രതികളുടെ ആളുകള്‍ രാജു ജോലിചെയ്യുന്ന തടിമില്ലുകാരന്‍ മുഖേന രാജുവിനെ സ്വാധീനിച്ച് മദ്യം വാങ്ങിക്കൊടുത്ത് വൈകീട്ട് വീട്ടില്‍ കൊണ്ടുവന്ന് ആക്കിയിട്ടുണ്ട്. അടുത്ത ദിവസം രാവിലെ എട്ട് മണിക്ക് പ്രതികളുടെ ആളുകള്‍ കാറുമായി വരുമെന്നും അവര്‍ക്ക് വേണ്ടി മൊഴി മാറ്റിപ്പറയാനുള്ള സമ്മര്‍ദ്ദം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ എന്നെ അറിയിച്ചു. രാവിലെ 6 മണിക്ക് രാജു ചായ കുടിക്കാന്‍ വെളിയില്‍ പോകും. രാവിലെ നാല് മണിക്ക് ഞാന്‍ പെരുമ്പായിക്കാട്ടുള്ള രാജുവിന്റെ വീട്ടിലെത്തി. രാജുവിനെയും രാജുവിന്റെ മൂത്ത മകളെയും അവരുടെ ഭര്‍ത്താവിനെയും ഞാന്‍ ഓട്ടോറിക്ഷയില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് 7.45നുള്ള മദ്രാസ് മെയിലില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പിറ്റേ ദിവസം രാവിലെ പത്തുമണിക്ക് രാജുവിനെയും കൂട്ടി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ എത്തി.

അടയ്ക്കാ രാജു മൂന്ന് ഘട്ടങ്ങളിലായാണ് മൊഴി കൊടുത്തത്. സിബിഐക്ക് രണ്ടു പ്രാവശ്യവും എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു പ്രാവശ്യം രഹസ്യ മൊഴിയും കൊടുത്തിരുന്നു. വിചാരണ ഘട്ടത്തില്‍ ഒരു വാക്കു പോലും മാറ്റിപ്പറയാതെയാണ് മൊഴി കൊടുത്തത്. ഒരു മോഷ്ടാവിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിചാരണ നടത്താതെ തങ്ങളെ വെറുതെ വിടണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി വരെ തള്ളിയതിനു ശേഷമാണ് വിചാരണ ആരംഭിച്ചത്.

മോഷ്ടാവിന്റെ
മൊഴിയുടെ വിശ്വാസ്യത

അടയ്ക്കാ രാജു മൂന്ന് ഘട്ടങ്ങളിലായാണ് മൊഴി കൊടുത്തത്. സിബിഐക്ക് രണ്ടു പ്രാവശ്യവും എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു പ്രാവശ്യം രഹസ്യ മൊഴിയും കൊടുത്തിരുന്നു. വിചാരണ ഘട്ടത്തില്‍ ഒരു വാക്കു പോലും മാറ്റിപ്പറയാതെയാണ് മൊഴി കൊടുത്തത്. ഒരു മോഷ്ടാവിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിചാരണ നടത്താതെ തങ്ങളെ വെറുതെ വിടണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി വരെ തള്ളിയതിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. മോഷ്ടാവിന്റെ മൊഴി വിശ്വസിക്കരുതെന്ന് പറഞ്ഞ് പ്രതികള്‍ക്ക് വേണ്ടി ഇറങ്ങിയ ന്യായീകരണത്തൊഴിലാളികളോട് പറയാനുള്ളത് ഒന്നേയുള്ളു.
ഒരു കള്ളുഷാപ്പില്‍ കള്ള്കുടിയന്‍ കള്ള് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന മറ്റൊരു കള്ളുകുടിയനുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഒരു കുത്തു കൊടുത്തു. കുത്തേറ്റയാള്‍ അപ്പോള്‍തന്നെ മരിച്ചു. തൊട്ടുപ്പുറത്തെ ബെഞ്ചില്‍ കള്ളു കുടിച്ചുകൊണ്ടിരുന്ന വേറൊരു കള്ളുകുടിയന്‍ കുത്തിക്കൊല്ലുന്നത് കണ്ടിരുന്നു. പക്ഷേ കള്ളുകുടിയനെ സാക്ഷിയാക്കിയാല്‍ കോടതിയില്‍ മൊഴി നല്‍കുമ്പോള്‍ ഒരു വെയിറ്റ് ഇല്ലാത്തതിനാല്‍ തൊട്ടപ്പുറത്തെ വായനശാലയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്ന ഒരു ബുദ്ധിജീവിയെ സാക്ഷിയാക്കണമെന്ന് പറയുന്നത് പോലെ പരിഹാസ്യമായി മറ്റെന്തുണ്ട്? സ്ത്രീകള്‍ മാത്രം താമസിക്കുന്ന കോണ്‍വെന്റില്‍ പുലര്‍ച്ചെ നാല് മണിക്ക് നടന്ന ഒരു കൊലപാതകത്തില്‍ മാന്യനും ബുദ്ധിജീവിയുമായ ഒരാളെ എങ്ങനെ സാക്ഷിയാക്കാന്‍ കഴിയും? അവിടെ മോഷ്ടിക്കാനും വ്യഭിചരിക്കാനും പോകുന്നവര്‍ക്കു മാത്രമേ സാക്ഷിയാകാന്‍ സാധിക്കൂ.

സ്ത്രീ സമൂഹത്തിന്
ആത്മവിശ്വാസം

ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത രക്തബന്ധമില്ലാത്ത ഒരു സ്ത്രീക്ക് നീതി ലഭിക്കുവാന്‍ മൂന്നു പതിറ്റാണ്ടുകാലം വിവാഹം പോലും ഉപേക്ഷിച്ച് ഞാന്‍ നടത്തിയ പോരാട്ടം കേരളത്തിലെ സ്ത്രീ സമൂഹത്തിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചോദിക്കാനും പറയാനും ഇവിടെ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന വികാരമാണ് പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധി വന്നതിനെ തുടര്‍ന്ന് അവര്‍ പ്രകടിപ്പിച്ചത്. കേരളത്തിലെ സ്ത്രീ സമൂഹവും ലോകമെമ്പാടുമുള്ള മലയാളികളും ഫോണിലൂടെ അവരുടെ സന്തോഷം പങ്കുവച്ചപ്പോള്‍ എനിക്കുണ്ടായ സംതൃപ്തി വിവരണാതീതമാണ്

Author

Scroll to top
Close
Browse Categories