സഞ്ജു:
കിരീടമില്ലെങ്കിലും
തലഉയര്‍ത്തി മുന്നോട്ട്

ഐ.പി.എല്ലില്‍ കിരീടം നേടുന്ന മലയാളി ക്യാപ്റ്റന്‍
എന്ന അപൂര്‍വ ബഹുമതികൈവിട്ടെങ്കിലും
സഞ്ജുസാംസന്റെ തിളക്കം കുറയുന്നില്ല

ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ മലയാളിയായ സഞ്ജുസാംസന് അഭിമാനിക്കാന്‍ ഏറെയുണ്ട്.

ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും സഞ്ജുവിന്റെ മികച്ച പ്രകടനമാണ് കൊലകൊമ്പന്‍മാരെ മുട്ടുകുത്തിച്ച് രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചത്. ഇക്കുറി 17 മത്സരങ്ങളില്‍ നിന്ന് സഞ്ജു നേടിയത് 458 റണ്‍സ്.

ഐ.പി.എല്ലിന്റെ പ്രൊമോഷണല്‍ വീഡിയോയില്‍ നിന്നു പോലും ആദ്യം സഞ്ജുവിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഒഴിവാക്കിയിരുന്നു. ഗണിക്കപ്പെടേണ്ട ഒരു ടീം അല്ലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് എന്നായിരുന്നു അര്‍ത്ഥം.

ആ ടീമിനെയാണ് സഞ്ജു ഫൈനലില്‍ എത്തിച്ചത്. എന്നാല്‍ അഹമ്മദാബാദില്‍ നടന്ന കലാശപോരാട്ടത്തില്‍ കാണികള്‍ ഒറ്റക്കെട്ടായി നല്‍കിയ പിന്തുണയുടെ ബലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് കപ്പ് ഉയര്‍ത്തി.

ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കിരീടം നേടിയത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹാര്‍ദിക് പാണ്ഡെയുടെ ഗുജറാത്ത് ടൈറ്റന്‍സ് 18.1 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റെടുക്കുകയും 34 റണ്‍ നേടുകയും ചെയ്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡെ യാണ് വിജയശില്പി.11 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുസാംസണ്‍ ഹാര്‍ദിക് പാണ്ഡെയുടെ പന്തില്‍ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു

കിരീടമില്ലെങ്കിലും തിളങ്ങി

ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയെങ്കിലും പുരസ്‌കാരദാന ചടങ്ങില്‍ തിളങ്ങി നിന്നത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറായിരുന്നു. ഏറ്റവും കൂടുതല്‍ സിക്സര്‍ എടുക്കുന്ന താരം, ഫോറുകള്‍ നേടിയ താരം, ഏറ്റവും കൂടുതല്‍ റണ്‍സ് ഇങ്ങനെ പോകുന്നു ജോസ്ബട്ലറുടെ നേട്ടങ്ങള്‍.

”നല്ല ക്രിക്കറ്റ് കളിക്കാനും ആരാധകര്‍ക്ക് ചില സന്തോഷനിമിഷങ്ങള്‍ സമ്മാനിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
ഞാന്‍ ടീമിനെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു”
-സഞ്ജുസാംസണ്‍

വരുന്നു, ക്രിക്കറ്റിന്റെ പെരുമഴ

ജൂലായ്: നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ
ട്വന്റി 20 പരമ്പര.
അയര്‍ലന്‍ഡില്‍ രണ്ട് ട്വന്റി 20 മത്സരം.
ഇംഗ്ലണ്ടില്‍ ടെസ്റ്റ്
മൂന്ന് വീതം ഏകദിനങ്ങള്‍.

ജൂലായ്- ആഗസ്റ്റ്
വെസ്റ്റിന്‍ഡീസില്‍
മൂന്ന് ഏകദിനം, അഞ്ച് ട്വന്റി 20,

ആഗസ്റ്റ്: ശ്രീലങ്കയില്‍ രണ്ട് ട്വന്റി 20

ആഗസ്റ്റ്-സെപ്തംബര്‍: ഏഷ്യാകപ്പ്.

സെപ്തംബര്‍ – നാട്ടില്‍ ആസ്ട്രേലിയയുമായി മൂന്ന് ട്വന്റി 20

ഒക്ടോബര്‍ – നവംബര്‍- ആസ്ട്രേലിയയില്‍ ട്വന്റി20 ലോകകപ്പ്.

സച്ചിന്റെ കലിപ്പ്

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിശിത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഫൈനലില്‍ സഞ്ജു 14 റണ്‍സ് മാത്രമാണ് നേടിയത്. സഞ്ജു പുറത്തായത് അനാവശ്യ 100ഷോട്ടിലൂടെയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഐപിഎല്ലിലെ തന്റെ ‘മികച്ച ഇലവന്‍’ തിരഞ്ഞെടുത്തപ്പോഴും സഞ്ജുവിന്റെ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ സച്ചിന്‍ പ്രത്യേകം ശ്രദ്ധിച്ചു.

Author

Scroll to top
Close
Browse Categories