ശിവഗിരി മഠത്തിന്റെ സ്വത്ത്
തിരികെ നല്‍കണം – തുഷാര്‍ വെള്ളാപ്പള്ളി

എസ് എന്‍ ഡി പി യോഗത്തിന്റെ കുട്ടനാട് – കുട്ടനാട് സൗത്ത് യൂണിയനുകളില്‍ സംഘടനാ സമ്മേളനങ്ങള്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: എസ് എന്‍ ഡി പി യോഗത്തോടും ഈഴവരോടും എന്തെങ്കിലും സ്‌നേഹമോ, ഗുരുദേവനില്‍ വിശ്വാസമോ ഉണ്ടെങ്കില്‍ ഗുരുദേവന്റെതായി മദ്രാസ് ടീനഗറില്‍ ഉള്ള എഴുന്നൂറ് കോടിയുടെ സ്വത്ത് വകകള്‍ ഗോകുലംഗോപാലന്‍ തിരികെ നല്‍കണമെന്ന്എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എസ് എന്‍ ഡി പി യോഗത്തിന്റെ കുട്ടനാട് – കുട്ടനാട് സൗത്ത് യൂണിയനുകളില്‍ സംഘടനാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. കുട്ടനാട് യൂണിയനില്‍ എം.ഡി.ഓമനക്കുട്ടന്‍ അദ്ധ്യക്ഷനാവുകയും സന്തോഷ് ശാന്തി സ്വാഗതം പറയുകയും കുട്ടനാട് സൗത്ത് യൂണിയനില്‍ ജെ.സദാനന്ദന്‍ അദ്ധ്യക്ഷനാവുകയും അഡ്വ.സുപ്രമോദ് സ്വാഗതം പറയുകയും ചെയ്തു. യോഗം കൗണ്‍സിലറും യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റുമായ പച്ചയില്‍ സന്ദീപ് മുഖ്യ പ്രഭാഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ് രാജാക്കാട്, സജീഷ് കോട്ടയം എന്നിവര്‍ സംഘടനാ വിശദീകരണവും നടത്തി. വിവിധ യൂണിയന്‍ ഭാരവാഹികള്‍, സൈബര്‍ സേന സംസ്ഥാന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, സതീഷ് കുട്ടനാട്, സന്തോഷ് മാധവന്‍ തുടങ്ങി വിവിധ പോഷക സംഘടനകളായ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, സൈബര്‍ സേന നേതാക്കളും നൂറുകണക്കിന് ശാഖാ ഭാരവാഹികളും, കുടുംബയോഗം പ്രവര്‍ത്തകരും പങ്കെടുത്തു.

Author

Scroll to top
Close
Browse Categories