ഒരുമാസം, ഒട്ടേറെ വിസ്മയം

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ഒരു മാസം പിന്നിടുമ്പോള്‍ വിസ്മയങ്ങളേറെയാണ്. ആശാ സമരക്കാരെ മുതല്‍ പ്രിയദര്‍ശിനി പദ്ധതിയിലൂടെ സാധാരണക്കാരായ സ്ത്രീകളെ വരെ ചേര്‍ത്തു നിര്‍ത്തി പുതുയുഗ യാത്ര നടത്തുന്ന മുഖ്യമന്ത്രിയെ കേരളം കൈയടിച്ച് സ്വീകരിക്കുന്നു. വയോജനക്ഷേമ പദ്ധതിയും ഓപ്പറേഷന്‍ തൂഫാനും വന്‍ഹിറ്റ്.

പ്രതിപക്ഷം അംഗീകരിച്ചില്ലെങ്കിലും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം ചര്‍ച്ചയായി.

മഞ്ഞക്കുറ്റി വഴിമാറി

സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കിയതാണ് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യനടപടികളിലൊന്ന്. കെ. റെയില്‍ സില്‍വര്‍ ലൈനിന് വേണ്ടി നാടുനീളെ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ജനങ്ങള്‍ തന്നെ നീക്കം ചെയ്തു. ഈ വിജ്ഞാപനത്തോടെ ജനങ്ങള്‍ക്ക് ഭൂമിയില്‍ സമ്പൂര്‍ണ്ണസ്വാതന്ത്ര്യമായി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 11 ജില്ലകളിലായി 197 കിലോമീറ്ററില്‍ ഏഴായിരത്തോളം മഞ്ഞക്കുറ്റികളാണ് സ്ഥാപിച്ചത്. ഇതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്ത ആയിരത്തിലേറെ കേസുകള്‍ പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്. 60 കോടി രൂപയാണ് സില്‍വര്‍ലൈനിന്റെ പേരില്‍ പാഴായത്.

ആശമാർ ഹാപ്പി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച ആശാ പ്രവര്‍ത്തകരുടെ സമരത്തിന് പുതിയ സര്‍ക്കാരിന്റെ കാലത്ത് ഫലപ്രാപ്തിയായി. ആശമാര്‍ക്ക് 3000 രൂപ വേതന വര്‍ദ്ധന അനുവദിച്ചതോടെ ഓണറേറിയം 9000 രൂപയില്‍ നിന്ന് 12000 ആയി.

റാങ്ക് ലിസ്റ്റ്

ആഗസ്റ്റ് 31നുള്ളില്‍ അവസാനിക്കുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടേയും കാലാവധി നവംബര്‍ 30 വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം കുറച്ചൊന്നുമല്ല ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്നത്.

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരണമാണ് ആദ്യ ഒരു മാസത്തിനുള്ളില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സ്വാഗതാര്‍ഹമായ മറ്റൊരു തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഇത്. ജപ്പാനില്‍ നടപ്പാക്കിയത് പഠിച്ച ആ മാതൃകയിലാകും വയോജന വകുപ്പ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറയുന്നു ”ഒരു സമൂഹം പരിഷ്‌കൃതമാണോ എന്ന് വിലയിരുത്തുന്നത് അത് വയോജനങ്ങള്‍ക്ക് എങ്ങനെ കരുതല്‍ നല്‍കുന്നുവെന്ന് നോക്കിയാണ്. കേരളം പരിഷ്‌കൃത സമൂഹം എന്ന സല്‍പ്പേര് സ്വന്തമാക്കും”.

പ്രിയദര്‍ശിനി പദ്ധതി

”സൗജന്യയാത്ര ഔദാര്യമല്ല, സ്ത്രീകളോടുള്ള ആദരവാണ്” കെ.എസ്.ആര്‍.ടി.സി. തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകള്‍. സാധാരണക്കാരായ സ്ത്രീകളുടെ ഈ പദ്ധതി ജീവിതത്തില്‍ വലിയമാറ്റമായി. മത്സ്യത്തൊഴിലാളികള്‍, വീടുകളില്‍ ജോലിക്ക് എത്തുന്നവര്‍, വിദ്യാര്‍ത്ഥികള്‍മാത്രമല്ല ആശുപത്രികളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും വലിയ അനുഗ്രഹമായി പ്രിയദര്‍ശിനി പദ്ധതി.

അതിവേഗ
റെയില്‍ ഇടനാഴി

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചതിന് പകരം അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മെട്രോമാന്‍ ഇ. ശ്രീധരന്റെ സഹായം തേടി ഇതിനായി റെയില്‍വേ മന്ത്രാലയത്തെ സമീപിക്കും. നിലവിലെ റെയില്‍പാതയുമായി ഓരോ 50 കിലോമീറ്ററിലും കണക്ഷനോടെ അതിവേഗ റെയില്‍പാത വന്നാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും.
ഇനിയുമുണ്ട് പദ്ധതികൾ:

  • അങ്കണവാടി ജീവനക്കാര്‍ക്ക് 1000 രൂപയുടെ വര്‍ദ്ധനവ് .15500ല്‍ നിന്ന്
    16500 രൂപയാകും.
  • ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കും പ്രീപ്രൈമറി അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കും ആയിരം രൂപ വര്‍ദ്ധന
  • സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് നിയന്ത്രണമില്ലാതെ നിക്ഷേപഗ്യാരന്റി.
  • 60 വയസ്സിന് മേലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ്
  • വ്യവസായങ്ങൾക്ക് ഭൂമി ലഭ്യമാക്കാന്‍ ലാന്‍ഡ് ബാങ്ക്
  • സോളാര്‍ വൈദ്യുതി പ്രോത്സാഹിപ്പിക്കും. ട്രാന്‍സ്‌ഫോര്‍മറുകളില്‍ കമ്യൂണിറ്റി ബാറ്ററി സ്റ്റോറേജ്
  • ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി /ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം.

ലഹരിക്കെതിരെ
കൊടുങ്കാറ്റുമായി
രമേശ് ചെന്നിത്തല

ലഹരിയുടെ വേരറുക്കാനുള്ള ‘ഓപ്പറേഷന്‍ തൂഫാന്‍’ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആശയമാണ് .തൂഫാന്‍ എന്ന ഹിന്ദിവാക്കിന് കൊടുങ്കാറ്റ് എന്നാണ് അര്‍ത്ഥം. രാസലഹരി ഉപയോഗത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. വിദ്യാലയ പരിസരങ്ങളിലെ ലഹരി വില്‍പന തടയും. ഹോട്ടലുകളിലെ ലഹരി പാര്‍ട്ടികളും നിരോധിക്കും. കാമ്പസുകളിലും ഹോസ്റ്റലുകളിലും മുന്‍കൂര്‍ അനുമതിയില്ലാതെ റെയ്ഡ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ലഹരി ഇടപാടുകള്‍ തടയാന്‍ സൈബര്‍ ട്രോള്‍.

അഴിമതി തുടച്ചു നീക്കാന്‍
ആഭ്യന്തരമന്ത്രിയുടെ
പ്രോജക്ട് ഹീറോ

അഴിമതി തുടച്ചു നീക്കാന്‍ പ്രോജക്ട് ഹീറോ പദ്ധതിയും ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പുകളിലും സഹകരണ മേഖലയിലും വിജിലന്‍സ് സാന്നിദ്ധ്യം ശക്തമാക്കും. അഴിമതി ഇടപാടുകള്‍ വീഡിയോയില്‍ പകര്‍ത്തി വിജിലന്‍സിന് കൈമാറുന്നവര്‍ക്ക് 5000രൂപ പാരിതോഷികം നല്‍കുമെന്നും ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വി.ഡി. സതീശന്‍ (മുഖ്യമന്ത്രി)
ധനകാര്യം, നാഷണല്‍ സേവിങ്‌സ്, സ്റ്റോര്‍ പര്‍ച്ചേസ്, വാണിജ്യ നികുതി, കാര്‍ഷിക വരുമാന നികുതി, ട്രഷറി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്, ഇന്‍ഷുറന്‍സ്, കേരള ധനകാര്യ കോര്‍പ്പറേഷന്‍, സ്റ്റാമ്പ് ആന്റ് സ്റ്റാമ്പ് ഡ്യൂട്ടീസ്, തുറമുഖം, നിയമം, ആസൂത്രണം, സാമ്പത്തിക കാര്യം, പൊതുഭരണം, സയന്‍സ് ആന്റ് ടെക്‌നോളജി, അഖിലേന്ത്യാ സര്‍വീസസ്, ദുരന്തനിവാരണം, പ്രവാസികാര്യം, മലിനീകരണ നിയന്ത്രണം, ശാസ്ത്രസ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ഏകോപനം, ദുരിതാശ്വാസം, സിവില്‍-ക്രിമിനല്‍ നീതി, ഹോസ്പിറ്റാലിറ്റി, വിമാനത്താവളങ്ങള്‍, മെട്രോറെയില്‍, അന്തര്‍-സംസ്ഥാന നദികള്‍, തീരദേശ ഷിപ്പിങ്ങും ഉള്‍നാടന്‍ ജലഗതാഗതവും, കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, റെയില്‍വേ, പ്രിന്റിങ് ആന്റ് സ്റ്റേഷനറി, രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജി, ന്യുവാല്‍സ്, പോസ്റ്റ് & ടെലിഗ്രാഫ്, എല്ലാ സുപ്രധാന നയകാര്യങ്ങളും, മറ്റെവിടെയും പരാമര്‍ശിച്ചിട്ടില്ലാത്ത വകുപ്പുകള്‍

രമേശ് ചെന്നിത്തല
ആഭ്യന്തരം, വിജിലന്‍സ്, കയര്‍, ഫയര്‍ & റെസ്‌ക്യൂ സര്‍വീസ്, ജയില്‍.

പി.കെ. കുഞ്ഞാലിക്കുട്ടി
വ്യവസായം & വാണിജ്യം, ഐ.ടി., എ.ഐ., സ്റ്റാര്‍ട്ടപ്പ്, ഖനന-ഭൂവിജ്ഞാനം, കൈത്തറി-ടെക്‌സ്റ്റൈല്‍സ്,

സി.പി.ജോണ്‍
ഗതാഗതം (റോഡ്, ജലം), മോട്ടോര്‍ വെഹിക്കിള്‍സ്

കെ. മുരളീധരന്‍
ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, ഭക്ഷ്യ സുരക്ഷ, ദേവസ്വം

സണ്ണി ജോസഫ്
വൈദ്യുതി, അനേര്‍ട്ട്, പാര്‍ലമെന്ററി കാര്യം, പരിസ്ഥിതി.

ഒ. ജെ. ജനീഷ്
യുവജനക്ഷേമം, കായികം, മൃഗശാല, മ്യൂസിയം, രജിസ്‌ട്രേഷന്‍, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്

ബിന്ദുകൃഷ്ണ
തൊഴില്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണസംഘം, വനിത-ശിശു ക്ഷേമം, വെറ്ററിനറി- ആനിമല്‍ സയന്‍സ് സര്‍വകലാശാലകള്‍

പി.കെ. ബഷീര്‍
പൊതുമരാമത്ത്

എ.പി. അനില്‍കുമാര്‍
ലാന്‍ഡ് റവന്യൂ, സര്‍വേ&ലാന്‍ഡ് റെക്കോഡ്‌സ്, ഭൂപരിഷ്‌കരണം

പി.സി. വിഷ്ണുനാഥ്
ടൂറിസം, സാംസ്‌കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, കേരള ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്

എം. ലിജു
എക്‌സൈസ്, സഹകരണം

റോജി എം. ജോണ്‍
കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, എന്‍.സി.സി., അസാപ് കേരള.

ടി. സിദ്ദിഖ്
കൃഷി, മണ്ണുപര്യവേഷണം & മണ്ണുസംരക്ഷണം, കേരള കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍

കെ.എ. തുളസി
പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വികസനം

കെ.എം.ഷാജി
തദ്ദേശസ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍), നഗരാസൂത്രണം, ഗ്രാമവികസനം, റീജണല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി, കില

ഷിബു ബേബിജോണ്‍
വനം-വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്

അനൂപ് ജേക്കബ്
ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി,

എന്‍. ഷംസുദ്ദീന്‍
പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്

മോന്‍സ്‌ജോസഫ്
ജലവിഭവം, ഭൂഗര്‍ഭജലം, ജലവിതരണം-ശുചിത്വം, ഭവനനിര്‍മ്മാണം, കമാന്‍ഡ് ഏരിയ ഡിവലപ്പ്‌മെന്റ് അതോറിറ്റി.

വി.ഇ. അബ്ദുള്‍ ഗഫൂര്‍
ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, സാമൂഹിക നീതി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
(സ്പീക്കര്‍)

ഷാനിമോള്‍ ഉസ്മാന്‍
(ഡെപ്യൂട്ടി സ്പീക്കര്‍)

അപുജോണ്‍ ജോസഫ്
(ചീഫ് വിപ്പ്)

Author

Scroll to top
Close
Browse Categories